കൊ ല്ലുമെന്ന് ഭീ ഷണിപ്പെടുത്തി, നടി ശരണ്യ പൊന്‍വണ്ണനെതിരെ പോലീസില്‍ പരാതി!

പ്രശസ്ത നടി ശരണ്യ പൊന്‍വണ്ണനെതിരെ പരാതിയുമായി അയല്‍വാസി. കഴിഞ്ഞ ദിവസമാണ് അയല്‍വാസിയായ ശ്രീദേവി നടിയ്‌ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. വാഹന പാര്‍ക്കിംഗ് സംബന്ധിച്ച തര്‍ക്കമാണ് എല്ലാത്തിനും തുടക്കമെന്ന് തമിഴ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചെന്നൈയില്‍ വിരുഗംബക്കത്താണ് ശരണ്യയും കുടുംബവും താമസിക്കുന്നത്. വാഹന പാര്‍ക്കിംഗ് സംബന്ധിച്ച് ഇരുവരും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം അയല്‍വാസിയുടെ ഗേറ്റ് തട്ടി ശരണ്യയുടെ വാഹനത്തിന് കേടുപാട് പറ്റിയിരുന്നു.

ഇക്കാര്യത്തില്‍ ഇരുകൂട്ടരും തമ്മില്‍ വലിയ തര്‍ക്കം ഉണ്ടായി. പിന്നാലെ അയല്‍വാസിയെ കൊല്ലും എന്ന് ശരണ്യ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം.

ശരണ്യ തന്നെ അസഭ്യം പറഞ്ഞെന്നും കൊ ല്ലുമെന്ന് ഭീ ഷണിപ്പെടുത്തിയെന്നും അയല്‍വാസിയുടെ പരാതിയില്‍ പറയുന്നു. ശരണ്യക്കെതിരെ സിസിടിവി ദൃശ്യങ്ങളും അയല്‍വാസി ഹാജരാക്കിയിട്ടുണ്ട്. അതേസമയം ഇതേ സംഭവത്തില്‍ ശരണ്യയും പൊലീസിനെ സമീപിച്ചതായും വിവരങ്ങളുണ്ട്.

Vijayasree Vijayasree :