സെയ്ഫ് അലി ഖാൻ അമൃത സിംഗ് ദമ്പതികളുടെ മകളായ സാറ അലിഖാൻ ഇന്ന് ബോളിവുഡിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ്. സിനിമകളിൽ അവിസ്മരണീയ പ്രകടനം കാഴ്ചവെച്ച സാറ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
വിമാനത്തിൽ വച്ച് എയർഹോസ്റ്റസ്റ്റിനെ ദേഷ്യത്തോടെ രൂക്ഷമായി നോക്കുന്ന സാറയുടെ ചെറിയൊരി വീഡിയോയാണ് വിമർശനങ്ങൾക്ക് കാരണമാകുന്നത്. വിമാനത്തിനുള്ളിൽ വച്ച് എയർ ഹോസ്റ്റസിന്റെ കയ്യിലുണ്ടായിരുന്ന ജ്യൂസ് സാറയുടെ വസ്ത്രത്തിൽ വീഴുകയും അതിനെ തുടർന്നുണ്ടായ സംഭവങ്ങൾക്കിടയിലെ ചെറിയൊരു ഭാഗവുമാണ് ഇപ്പോൾ പ്രചരിക്കുന്നത്.
പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് സാറ വിമാനത്തിലെത്തിത്. താരത്തിന്റെ വിലയേറിയ വസ്ത്രത്തിൽ എയർ ഹോസ്റ്റസിന്റെ കയ്യിലുണ്ടായിരുന്ന ജ്യൂസ് അബന്ധവശാൽ വസത്രത്തിലേയ്ക്ക് വീഴുകയായിരുന്നു. തുടർന്ന് അസ്വസ്ഥയായ നടി വിമാനത്തിനുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു.
പ്രശ്നം ഒരുവിധത്തിൽ രമ്യതിയിലായതിന് ശേഷം സീറ്റിൽ നിന്നും എഴുന്നേറ്റു വാഷ്‌റൂമിലേയ്ക്ക് പോകുന്നതിന് മുമ്പ് എയർ ഹോസ്റ്റസിനെ ദേഷ്യത്തോടെ നോക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. #SaraOutfitSpill എന്ന ഹാഷ്‌ടാഗിനൊപ്പം ആണ് വീഡിയോ പ്രചരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ട വീഡിയോയ്ക്ക താഴെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തതിയിരിക്കുന്നത്.
ഇത് ഏതെങ്കിലും പരസ്യത്തിന്റെയോ സിനിമയുടെയോ ഷൂട്ടിംഗ് ആണോ പ്രാങ്ക് ആണോ എന്നെല്ലാം പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ ഇത് അങ്ങനെയുള്ള വീഡിയോ അല്ലെന്നും ശരിക്കും സംവിച്ചതാണെന്നും ചിലർ അഭിപ്രായങ്ങളായി രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ സാറാ അലിഖാൻ ഈ സംഭവത്തെ കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
അതേസമയം, അടുത്തിടെ നടന്ന വോഗ് മാഗസിന്റെ ഫോട്ടോഷൂട്ടിന്റെ പേരിലും നടി സമൂഹ മാധ്യമങ്ങളിൽ നിന്ന് വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. പച്ച നിറത്തിലുള്ള സാരിയിലുള്ള സാറയുടെ ഗ്ലാമർ ചിത്രങ്ങൾ വിമർശനങ്ങളും ട്രോളുകളും കൊണ്ട് നിറഞ്ഞിരുന്നു. അന്നും താരം പ്രതികരിച്ചിരുന്നില്ല.