എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ… ഭർത്താവിന് കണക്കിന് കൊടുത്ത് അപ്സര; സാന്ത്വനം വീട്ടിലെ ജയന്തിയുടെ സ്വഭാവം എടുക്കല്ലേ എന്ന് ആരാധകർ !

ടെലിവിഷന്‍ സീരിയലുകളില്‍ ഏറെ ആരാധകരുളള പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ‘സാന്ത്വനം’. നടി ചിപ്പി പ്രധാന വേഷത്തിലെത്തിയ പരമ്പര കഥയിലെ ദൃഢതകൊണ്ടും, അഭിനേതാക്കളുടെ കെട്ടുറപ്പുകൊണ്ടും മിനിസ്‌ക്രീനിലെ മിന്നും പരമ്പരയായി മാറുകയായിരുന്നു. പരമ്പരയിൽ പ്രധാന കഥാപാത്രങ്ങൾ മുതൽ ചെറു വേഷങ്ങളിൽ അഭിനയിക്കുന്നവര്‍ക്ക് വരെ വൻ പ്രേക്ഷക പ്രീതി നേടാൻ കഴിഞ്ഞിട്ടുണ്ട്.

‘കൃഷ്‍ണ സ്റ്റോഴ്സ്’ എന്ന പലചരക്ക് കട നടത്തുന്ന ‘സാന്ത്വനം’ കുടുംബാംഗങ്ങളാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍. ‘സാന്ത്വനം’ വീട്ടിലെ ജ്യേഷ്‍ഠാനുജന്മാരുടേയും, അവരുടെ ഭാര്യമാരുടേയും കഥ പറയുന്ന പരമ്പര മികച്ച കഥാഗതിയിലൂടെയാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. വൈകാരികമായ കഥാമുഹൂര്‍ത്തങ്ങളിലൂടെ പരമ്പര മുന്നേയും സഞ്ചരിച്ചിട്ടുണ്ടെങ്കിലും, വീട്ടുകാര്‍ ഒറ്റക്കെട്ടായിരുന്നു എന്നതുകൊണ്ട്, പ്രശ്‌നങ്ങളെല്ലാം നിസ്സാരമായി മറികടക്കാന്‍ ‘സാന്ത്വന’ത്തിന് കഴിഞ്ഞിട്ടുണ്ട്.

സാന്ത്വനം കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെല്ലാം ജയന്തിയാണ് . ഭര്‍ത്താവിനെയും കുഞ്ഞിനെയും നോക്കാതെ സാന്ത്വനം കുടുംബത്തില്‍ വലിഞ്ഞ് കയറി വന്ന് അവിടെ പ്രശ്‌നങ്ങളുണ്ടാക്കുന്നതാണ് ജയന്തിയുടെ പതിവ് പണി . എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ജയന്തി എന്ന അപ്‌സരയ്ക്ക് അത്തരം ശീലങ്ങളൊക്കെയുണ്ടോ. നടിയുടെ ഡേ ഇന്‍ മൈ ലൈഫ് വീഡിയോ കണ്ടാല്‍ അത് ബോധ്യമാവും.

വിവാഹം കഴിഞ്ഞതിന് ശേഷം ഭര്‍ത്താവ് ആല്‍ബി ഫ്രാന്‍സിസിനൊപ്പം പുതിയ വീട്ടിലാണ് അപ്‌സര താമസിയ്ക്കുന്നത്. ഷൂട്ട് ഇല്ലാത്ത ഒരു ദിവസം തങ്ങളുടെ ജീവിതം എങ്ങിനെയാവും എന്നാണ് പുതിയ വീഡിയോയില്‍ അപ്‌സരയും ആല്‍ബിയും കാണിയ്ക്കുന്നത്. ഇടയ്ക്കിലെ ജയന്തിയെ അനുകരിക്കാന്‍ ശ്രമിയ്ക്കുന്നുണ്ട് എങ്കിലും അപ്‌സരയ്ക്കും ജയന്തിയ്ക്കും ഒരു ബന്ധവും ഇല്ല എന്ന് വീഡിയോ തുടങ്ങുമ്പോള്‍ തന്നെ മനസ്സിലാവും.

രാവിലെ ബ്രേക്ക് ഫാസ്റ്റ് എല്ലാം അപ്‌സര തനിച്ച് തന്നെ പാകം ചെയ്തു. മറ്റു വീട്ടു ജോലികള്‍ക്ക് ആല്‍ബി സഹായിക്കും എന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ അലക്ക് കല്ലില്‍ തുണിയിട്ട് ആള് മുങ്ങി. അതൊക്കെ വളരെ രസകരമായിട്ടാണ് വീഡിയോയില്‍ കാണിച്ചിരിയ്ക്കുന്നത്. ഇടയ്ക്ക് ഇടെയുള്ള ആല്‍ബിയുടെയും അപ്‌സരയുടെയും വഴക്ക് രസമാണ്. വഴക്കിടുമ്പോഴും ചിരിച്ചുകൊണ്ട് നില്‍ക്കുന്ന അപ്‌സരെ കുറിച്ചാണ് കമന്റുകള്‍ വന്നിട്ടുള്ളത്.

അതിനിടയില്‍ തങ്ങള്‍ എങ്ങിനെയാണ് റീല്‍സ് ചെയ്യുന്നത് എന്ന് ആല്‍ബിയും അപ്‌സരയും കാണിയ്ക്കുന്നുണ്ട്. അപ്പോഴാണ് ഒരു റീല്‍സിന്റെ പേരില്‍ വന്ന ഗോസിപ്പിനെ കുറിച്ച് രണ്ട് പേരും പ്രതികരിച്ചത്. ഗിരീഷ് നമ്പ്യാര്‍ക്കൊപ്പം (സാന്ത്വനത്തിലെ ഹരി) ഒരു റീല്‍ ചെയ്തതിന് അപ്‌സരയുടെ കാമുകന്‍ എന്ന് പറഞ്ഞ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ആ റീലില്‍ ആല്‍ബിയും ഉണ്ട്. ഞങ്ങള്‍ അത് വളരെ തമാശയോടെ ചെയ്തതാണ് എന്ന് അപ്‌സര വ്യക്തമാക്കി.

തുടര്‍ന്ന് പുറത്ത് പോയി അലങ്കാര മത്സ്യങ്ങളെ വാങ്ങുന്നതും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് പേര്‍ക്കും ലീവ് ഉള്ള ദിവസം മാത്രമേ ഇത്തരം പരിപാടികള്‍ എല്ലാം നടക്കുകയുള്ളൂവത്രെ. മീനിനെ വാങ്ങി വീട്ടിലെത്തിയപ്പോള്‍ വീണ്ടും വഴക്ക് തുടങ്ങി. ഒരു മീനിന് അപ്‌സരയുടെ അച്ഛന്റെ പേര് വച്ചത് നടിയെ ചൊടിപ്പിച്ചു. അതിനും ചിരിച്ചുകൊണ്ട് വഴക്കിടുന്ന അപ്‌സരയെ വീഡിയോയില്‍ കാണാം.

about santhwanam

Safana Safu :