കിടക്കാന്‍ കട്ടിലും മെത്തയും; സാധനങ്ങള്‍ സൂക്ഷിക്കാന്‍ അലമാര; ഈ സൂപ്പർ ഹീറോയെ കാടിന്റെ മക്കൾ മറക്കില്ല

ആദിവാസി പദ്ധതിപ്രകാരം ലഭിച്ച പണിതീരാത്ത വീട്. ചോര്‍ച്ചയുള്ള ഭാഗങ്ങളില്‍ പാത്രങ്ങള്‍ വെച്ചിരിക്കുന്നു. കസേരകളിലും വെള്ളം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു. പ്രതിബന്ധങ്ങളോട് പടവെട്ടിയുള്ള ആ ജീവിതം തുടങ്ങിയത് ഇവിടെനിന്നാണ്. സ്‌കൂളിലേയ്ക്കു ദിവസവും നാല് കിലോമീറ്റര്‍ നടത്തം. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തില്‍ പഠനം, ആത്മവിശ്വാസത്തിന്റേയും കഠിനപ്രയത്നത്തിന്റെയും ഫലമായി കേരളത്തിലെ വനവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ വ്യക്തിയാണു ശ്രീധന്യ സുരേഷ്.

കുറിച്യ സമുദായാംഗമായ ശ്രീധന്യ പോരാടിയത് സാമൂഹ്യാവസ്ഥയോടും ദാരിദ്ര്യത്തോടുമാണ്. ഐഎഎസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയപ്പോള്‍ തന്നെ വയനാട്ടിലെ പൊഴുതനിയിലുള്ള ശ്രീധന്യയുടെ കൊച്ചുവീട്ടില്‍ സന്ദര്‍ശനം നടത്തിയ ഒരു സെലിബ്രിറ്റി ഉണ്ട്. സന്തോഷ് പണ്ഡിറ്റ്. വീട് സന്ദര്‍ശിച്ചപ്പോഴാണ് ശ്രീധന്യയും കുടുംബവും നേരിടുന്ന ദാരിദ്ര്യം സന്തോഷിന് മനസിലായത്. ഉടന്‍തന്നെ അദ്ദേഹം കുട്ടികള്‍ക്ക് കിടക്കാന്‍ കട്ടിലും മെത്തയും സാധനങ്ങള്‍ സൂക്ഷിക്കാന്‍ അലമാരയും വാങ്ങി നല്‍കി. കുറേനേരം ശ്രീധന്യയും കുടുംബവുമായി ചെലവഴിച്ച സന്തോഷ് പണ്ഡിറ്റ് അന്നൊരു വീഡിയയോയും കുറിപ്പും ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇപ്പോള്‍ കോഴിക്കോട് അസിസ്റ്റന്റ് കളക്ടറുടെ പദവിയില്‍ ശ്രീധന്യ ഇരിക്കുമ്പോള്‍ സന്തോഷ് പണ്ഡിറ്റിന്റെ പഴയ വീഡിയോയും കുറിപ്പും വൈറലാവുകയാണ്.

കുറിപ്പ് ഇങ്ങനെ- ഞാന്‍9 ഇന്ന് വയനാട് ജില്ലയിലെ പൊഴുതനയില് പോയ് ഇത്തവണ കഅട നേടിയ ടൃലല ഉവമി്യമ എന്ന മിടുക്കിയെ നേരില് സന്ദ4ശിച്ചു അഭിനന്ദിച്ചു.(വയനാട്ടില് നിന്നും ആദ്യ വിജയ്)..എനിക്ക് അവിടെ ചില കുഞ്ഞു സഹായങ്ങള് ചെയ്യുവാന്‍ സാധിച്ചതില് അഭിമാനമുണ്ട്.അവരും, മാതാ പിതാക്കളും ,മറ്റു വീട്ടുകാരും വളരെ സ്നേഹത്തോടെ എന്നെ സ്വീകരിച്ചു. വളരെ കഷ്ടപ്പാട് സഹിച്ച് ചെറിയൊരു വീട്ടില് താമസിച്ച് അപാരമായ ആത്മ വിശ്വാസത്തോടെ പ്രയത്നിച്ചാണ് അവരീ വിജയം കൈവരിച്ചത്. അവരുടെ വിജയം നമ്മുക്കെല്ലാം പ്രചോദനമാണ്. കഴിഞ്ഞ പ്രളയ സമയത്ത് ഒരു മാസത്തോളം വയനാടിലെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചിട്ടും ഇവരുടെ വീടിനടുത്ത് വരെ ചെന്നിട്ടും അന്ന് ആ കുടുംബത്തെ കാണുവാന്‍ സാധിക്കാത്തതില്‍ എനിക്ക് ഇപ്പോള്‍ വിഷമമുണ്ട്.ഇനിയും നിരവധി പ്രതിഭകള് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..(ഉരുക്കൊന്നുമല്ല മഹാ പാവമാ…സന്തോഷ് പണ്ഡിറ്റ്)

santhosh

Noora T Noora T :