മോഹന്‍ലാലിന്റെ ആറാട്ട്് എന്ന ചിത്രത്തിന്റെ തിയേറ്റര്‍ റിവ്യു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വൈറലായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. ഇപ്പോഴിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. ഇത്രയും നാള് ഞാന്‍ കുറേ സിനിമാനടിമാരെ ആരാധിക്കുകയും പ്രണയിക്കുകയും ചെയ്തിരുന്നു. ഇനി ഇല്ല. സിനിമക്കാരെയും സിനിമ നടിമാരെയും ഒന്നും ആരും വിവാഹം കഴിക്കാറില്ല എന്നാണ് എന്നോട് പലരും പറഞ്ഞത്.
മോറല്‍ വാല്യൂസിന് ഒരു വിലയും ഇല്ല. സിനിമ കലാരൂപം ഒന്നുമല്ല ബിസിനസ് ആണ്. സാധാരണ സിനിമാനടിമാര് കല്യാണം കഴിക്കുന്നത് വലിയ പ്രൊഡ്യൂസേഴ്സ് മാരെയും ബിസിനസ് കാരെയുമാണ്. അവസാനം മിക്ക നടിമാരും സുയി സൈഡ് ചെയ്യുകയാണ് പതിവ്. ഒരുപാട് തവണ കല്യാണം കഴിക്കുക ഡിവോസ് ആവുക എല്ലാം ഒറ്റ ദിവസം കൊണ്ടാണ് നടക്കുന്നത്. എന്നാല്‍ ഇന്നസെന്റ് ആയിട്ടുള്ള നടിമാരും ഉണ്ടായിരുന്നു.
പണ്ട് കാലത്ത് ഒന്നും നടിമാരെ ആരും കല്യാണം കഴിക്കാറില്ല. വലിയ സൂപ്പര്‍സ്റ്റാറുകള്‍ പോലും നടിമാരെ വിവാഹം കഴിക്കാറില്ല. അവര്‍ക്ക് ഒരു സ്റ്റേബിള്‍ ഫാമിലി ജീവിതം ഉണ്ടാകില്ല .ഇങ്ങനെയുള്ള നടിമാര്‍ക്ക് ഒരുപാട് എക്സ്ട്രാ മാറ്റേഴ്സ് പരിപാടികള്‍ ഉണ്ട്. നല്ല കുടുംബത്തില്‍ ഉള്ള ആള്‍ക്കാരൊന്നും സിനിമ നടിമാരെ വിവാഹം കഴിക്കാറില്ല. പണ്ട് ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഉള്ള ആള്ക്കാര് പറയാറുണ്ട് സിനിമ കാണാന്‍ പോലും പാടില്ല എന്ന്. സിനിമ ഒരു അഴുക്കുചാല്‍ ആണെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്.
ഇത് വെറും കച്ചവടം ആണ്. കള്ള്, പെണ്ണ്, ചതി മാത്രാമാണ് ഉള്ളത്. സിനിമ കാണാന്‍ നല്ലതാണ് എന്നാല്‍ അതിനു പിന്നില്‍ ഒരുപാട് കളികള്‍ നടക്കുന്നുണ്ട്. ഒരു ആത്മാര്‍ത്ഥതയും മനുഷ്യത്വമില്ലാത്ത ലൈനാണ് സിനിമ ഫീല്‍ഡില്‍ ഉള്ളത്. സിനിമാ നടിമാരുടെ കല്യാണം കഴിച്ചാല്‍ സ്റ്റേബിള്‍ ആയിട്ടുള്ള ഒരു വിവാഹ ജീവിതം ലഭിക്കില്ല. അതുകൊണ്ടാണ് പല ആള്‍ക്കാരും സിനിമ നടിമാരെ കല്യാണം കഴിക്കാത്തത്.നടന് ഉണ്ണി മുകുന്ദന് വരെ പറഞ്ഞിട്ടുണ്ട് നടിമാരെ വിവാഹം കഴിക്കാന്‍ താല്പര്യം ഇല്ല എന്ന്.
ഡ്രസ്സ് മാറുന്ന പോലെയാണ് ഇവര്‍ കല്യാണം കഴിക്കുന്നത്. വളരെ കുറച്ച് ആള്ക്കാര് മാത്രമേ ഉള്ളു നല്ലത്. ബാക്കിയെല്ലാത്തിന്റെയും ജീവിതവും വളരെ മോശമാണ്. അതുകൊണ്ടാണ് വലിയ സൂപ്പര്‍സ്റ്റാറുകളും നടിമാരെ വിവാഹം കഴിക്കാത്തത്. ഏതു നടിമാരെ കല്യാണം കഴിച്ചാലും എല്ലാം ഡിവോഴ്സ് ആണ്. പല നടന്മാര്ക്കും സ്റ്റേബിള്‍ ആയിട്ടുള്ള ഒരു വിവാഹജീവിതം ഉണ്ട്. എന്നാല്‍ നടിമാരെ വിവാഹം കഴിച്ച മിക്ക നടന്മാരുടെ ജീവിതവും ഡിവോസ് ആണ്. അതുകൊണ്ട് ഇനി ഒരു സിനിമ നടിയുടെയും പുറകെ പോകാന്‍ ഞാന്‍ ഇല്ല.
ഇനി ഒരു സിനിമാനടിയോടും എനിക്ക് ക്രഷ് ഇല്ല, സ്നേഹിക്കുന്നില്ല, കല്യാണം കഴിക്കുന്നില്ല, ഒന്നുമില്ല. സ്റ്റേബിള്‍ ആയിട്ടുള്ള ലൈഫ് സിനിമ നടിമാരെ വിവാഹം കഴിച്ചാല്‍ കിട്ടില്ല. അതുകൊണ്ട് ഇനി സിനിമാനടിമാരുടെമായി ഒരു ബന്ധവുമില്ല. പലരും എന്നോട് പറഞ്ഞിട്ടുണ്ട് ഇത് അഴുക്കുചാല്‍ ആണ്. എന്നാല്‍ ഞാന്‍ ഒന്ന് വിശ്വസിച്ചിരുന്നില്ല. ഇപ്പോള്‍ എനിക്ക് ബോധ്യമായി. മിക്ക സിനിമാ നടിമാരും അഹങ്കാരികള്‍ ആണ്. പലരും എന്നോട് പറഞ്ഞിരുന്നു സിനിമാനടി നല്ലതല്ല എന്ന്. ഇപ്പോള്‍ എനിക്ക് ബോധ്യമായി. ഇനി ഒരു സിനിമാനടിമാരുടെയും പുറകെയും ഞാന്‍ പോകില്ല.
മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ സന്തോഷ് വര്‍ക്കി നടി നിത്യാ മേനോനെ വിവാഹം കഴിക്കണം എന്ന് പറഞ്ഞ് പല അഭിമുഖങ്ങളിലും എത്തിയിരുന്നു. തുടര്‍ന്ന് നിത്യ മേനോന് തന്നെ സന്തോഷ് വര്‍ക്കിയുടെ കാര്യം പറഞ്ഞു. തന്നെയും തന്റെ കുടുംബത്തെയും നിരന്തരം ശല്യപ്പെടുത്തുന്ന ഒരാളായിരുന്നു എന്നും ഇയാള്‍ കാരണം തന്റെ നിരവധി സിം തനിക്ക് ഉപേക്ഷിക്കേണ്ടിവന്നു എന്നും അഞ്ചാറു വര്‍ഷമായി തന്റെ പുറകെ ആണ് ഇയാള്‍ എന്നും നിത്യ മേനോന് പറഞ്ഞിരുന്നു.
തനിക്ക് വലിയ ശല്യമായിരുന്നു ഉണ്ടാക്കിയത് എന്ന് നിത്യ മേനോന് പറഞ്ഞതിനെ തുടര്‍ന്ന് സന്തോഷ് വര്‍ക്കി വീണ്ടും രംഗത്തെത്തി. തനിക്ക് നിത്യാമേനോനോട് ഒരു ഇഷ്ടവും ഇല്ല എന്നും തന്റെ പ്രണയം ആത്മാര്‍ത്ഥമായിരുന്നു എന്നും അത് അവര്‍ അര്‍ഹിക്കുന്നില്ല എന്നും സന്തോഷ് വര്‍ക്കി പറഞ്ഞു. തുടര്‍ന്ന് നടി നിഖില വിമലിനെയും മോനിഷ മോഹന്‍ മേനോനെയും ഇഷ്ടമാണെന്ന് പറഞ്ഞു സന്തോഷ് വര്‍ക്കി എത്തിയിരുന്നു.
