മോഹന്‍ലാല്‍, ഷാരൂഖ് ഖാന്‍, ആമീര്‍ ഖാന്‍ ഇവർക്കുള്ള പ്രത്യേകത എന്താണ് ?! സന്തോഷ് ശിവന്‍ പറയുന്നു…

മോഹന്‍ലാല്‍, ഷാരൂഖ് ഖാന്‍, ആമീര്‍ ഖാന്‍ ഇവർക്കുള്ള പ്രത്യേകത എന്താണ് ?! സന്തോഷ് ശിവന്‍ പറയുന്നു…

മികച്ച ഛായാഗ്രഹനുള്ള ദേശീയ പുരസ്‌ക്കാരം 12 തവണ നേടിയിട്ടുള്ള ആളാണ് സന്തോഷ് ശിവന്‍. ഇന്ത്യയിലെ മികച്ച സംവിധായകന്‍മാരോടൊപ്പവും അഭിനേതാക്കളോടൊപ്പവും സന്തോഷ് ശിവന്‍ സഹകരിച്ചിട്ടുണ്ട്. ഈയനുഭവങ്ങളെ കുറിച്ച് സന്തോഷ് ശിവന്‍ ഈയിടെ പ്രതികരിക്കുകയുണ്ടായി. ദുബായില്‍ നടന്ന ഒരു അഭിമുഖത്തിലാണ് ഈ തന്റെ കൂടെ വർക്ക് ചെയ്‌ത അഭിനേതാക്കളെ കുറിച്ച് സന്തോഷ് ശിവന്‍ പറഞ്ഞത്.

മോഹന്‍ലാല്‍, ഷാരൂഖ് ഖാന്‍, ആമീര്‍ ഖാന്‍ എന്നീ നടന്‍മാരെ അഭിനയത്തെ കുറിച്ചായിരുന്നു സന്തോഷ് ശിവന്‍ ഏറെ നേരം സംസാരിച്ചത്.

“ഓരോ അഭിനേതാക്കളും വ്യത്യസ്തരാണ്. മോഹന്‍ലാല്‍ പെട്ടന്ന് തന്നെ കഥാപാത്രമായി മാറും. എന്നാല്‍ അമീര്‍ ഖാന്‍ സമയമെടുത്ത് പഠിച്ചതിന് ശേഷമേ അഭിനയിക്കുകയുള്ളു. ഷാരുഖ് ഖാന്‍ ചാര്‍ളി ചാപ്ലിനെ പോലെയാണ്, വളരെ സൂക്ഷ്മമായ അഭിനയമാണ്”

റിലീസ് ചെയ്യാനൊരുങ്ങുന്ന മണിരത്‌നം ചിത്രം ചെക്ക ചിവന്ത വാനത്തിന്റെ ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്‌ സന്തോഷ് ശിവനാണ്. 1986ല്‍ പുറത്തിറങ്ങിയ നിധിയുടെ കഥയാണ് മലയാളത്തില്‍ സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ആദ്യ ചിത്രം.

Santhosh Sivan about Mohanlal, Shah Rukh Khan and Aamir Khan

Abhishek G S :