ദിലീപിന്റെ 5 വർഷത്തെ ആ ശാപം ഫലിച്ചു, നടനെ ദ്രോഹിച്ചവരുടെ അവസ്ഥ ദയനീയം, സംഭവിച്ചത്? ഞെട്ടിച്ച് ശാന്തിവിള

നടൻ ദിലീപിന്റെ ശബരിമല വിഷയം വലിയ ചർച്ചയ്‌ക്കാണ്‌ വഴിവെച്ചത്. ഇപ്പോഴിതാ ഈ വിഷയത്തിലും ദിലീപിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്.

”ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം ” എന്ന് പറയുന്നത് പോലെ ഒരു കൂട്ടർക്ക് ഒരാളെ ഇഷ്ടമല്ലെന്നും അയാളെ ഏതൊക്കെ രീതിയിൽ വേണമെങ്കിലും ദ്രോഹിക്കാനും വേദനിപ്പിക്കാനുമൊക്കെ കഴിയും എന്നതാണ് രണ്ട് ദിവസം മുമ്പ് നടന്ന ഒരു സംഭവത്തില്‍ നിന്നും തനിക്ക് മനസിലായതെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു.

അതേസമയം ദിലീപ് അമിതമായ ദൈവ ഭയമുള്ള വ്യക്തിയാണെന്നും അത്തരം ഭയമുള്ള ഒരാള്‍ ഒരു തെറ്റും ചെയ്യില്ലെന്നാണ് താൻ കരുതുന്നതെന്നും അല്ലെങ്കില്‍ അയാള്‍ ദൈവത്തേയും പറ്റിക്കുന്നവനായിരിക്കണമെന്നും ശാന്തിവിള പറഞ്ഞു. ആരൊക്കെ വിമർശിച്ചാലും ഒരു കാര്യം പറയാം.

കഴിഞ്ഞ അഞ്ചാറ് വർഷത്തെ കണക്കുകള്‍ എടുത്ത് നോക്കുകയാണെങ്കിൽ അയാള്‍ക്കെതിരെ നിന്ന , അയാളെ ദുഃഖിപ്പിച്ചിട്ടുള്ള, വേദനിപ്പിച്ചിട്ടുള്ള, കരയിപ്പിച്ചിട്ടുള്ള, ചതിച്ചിട്ടുള്ള ഒരെണ്ണം രക്ഷപ്പെട്ടിട്ടില്ലെന്ന് കാണാമെന്ന് ശാന്തിവിള വിമർശിച്ചു. ഇതിനൊക്കെ അയാളുടെ ശാപം ഫലക്കുന്നുവെന്നുള്ളത് സത്യമായ കാര്യമാണ്. ഇത്തരത്തിൽ ബാക്കിയുള്ളവന്മാർക്ക് വഴിയെ കിട്ടുമെന്ന് തനിക്ക് ഉറപ്പാണെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നു.

ദിലീപ് എപ്പോഴും ദൈവത്തിന്റെ തലയില്‍ വെക്കുന്ന വ്യക്തിയാണ്. അതിനാൽ തന്നെ അയാളെ ദ്രോഹിച്ചവരെക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ പറയുക എല്ലാം മുകളിലിരിക്കുന്ന ഒരാള്‍ കാണുമെന്നാണ്. ജയിലില്‍ നിന്നും ഇറങ്ങിയ സമയത്ത് ദിലീപിനെ കാണാൻ ചെന്നപ്പോൾ എഡിജിപി സന്ധ്യ വിളിച്ചപ്പോള്‍ എന്തുകൊണ്ടാണ് നിങ്ങള്‍ വക്കീലിനേയും ഒപ്പം കൂട്ടാതിരുന്നതെന്ന് അന്ന് ചോദിച്ചിരുന്നു.

രാവിലെ ഏതോ അമ്പലത്തില്‍ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോഴാണ് എഡിജിപിയുടെ ഓഫീസില്‍ നിന്നും വിളിക്കുന്നതെന്നും ഇത്തരം ഒരു നീക്കം മുന്നില്‍ കാണാതിരുന്നത് കൊണ്ടായിരുന്നു അവിടേക്ക് പോകുമ്പോൾ താന്‍ വക്കീലിനെ ഒപ്പം കൂട്ടാതിരുന്നതെന്നാണ് ദിലീപ് തന്നോട് പറഞ്ഞത്. മാത്രമല്ല എന്ത് പറഞ്ഞാലും എല്ലാം മുകളില്‍ ഇരിക്കുന്ന ആള്‍ നോക്കിക്കോളും എന്നാണ് ദിലീപ് പറയുക.

ഇപ്പോഴന്നെല്ല മുമ്പും നിരവധി തവണ ശബരിമലയില്‍ പോയ വ്യക്തിയാണ് ദിലീപെന്നും എന്തെങ്കിലും വിഐപി പരിഗണന വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായി അറിയില്ലെന്നും ശാന്തിവിള വെളിപ്പെടുത്തി. ദിലീപ് വി ഐ പി പരിരക്ഷയില്‍ ശബരിമലയില്‍ പോയെന്നാണ് പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന് വേണ്ടി ഒരിടത്തും ഭക്തരെ തടഞ്ഞില്ലെന്നും അദ്ദേഹം നില്‍ക്കുന്നതിന്റെ പുറകിലൂടെ നിരവധി ഭക്തർ നില്‍ക്കുകയും വരികയും പോകുകയും ചെയ്യുന്നത് വിഡിയോയോയിൽ കാണുന്നുണ്ടെന്നും ശാന്തിവിള ചൂണ്ടിക്കാട്ടി. മാത്രവുമല്ല ഇരുമുടിക്കെട്ടില്ലാതെയാണ് ദിലീപ് ശബരിമലയിലേക്ക് പോയത്. അതിനാൽ തന്നെ ഇരുമുടിക്കെട്ടില്ലാതെ പോയാല്‍ സ്റ്റാഫുകള്‍ക്കുള്ള സർവ്വീസ് ഗേറ്റ് വഴി മുകളിലേക്ക് കയറാമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

Vismaya Venkitesh :