ഈ നടി ആ തറ വര്‍ത്തമാനം നേരിട്ട് പറയുമെന്ന് പേടിച്ചിട്ടാകാം മോഹന്‍ലാല്‍ ഓടിമാറിയത്; ശാന്തിവിള ദിനേശ്

പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹന്‍ലാല്‍. വര്‍ഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹന്‍ലാല്‍ സിനിമകള്‍ കാണാനുളള മലയാളികളുടെ ആവേശം ഇന്നും ചോര്‍ന്ന് പോയിട്ടില്ല. നടനായും സംവിധായകനായും എല്ലാം അദ്ദേഹം മോളിവുഡിന്റെ അഭിമാനമായി നിലനില്‍ക്കുകയാണ്.

കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു നടി ശാന്തി വില്യംസ് മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത് രംഗത്തെത്തിയത്. നന്ദിയില്ലാത്ത നടനാണ് മോഹന്‍ലാലെന്ന് ശാന്തി പറഞ്ഞത്. എത്രയോ തവണ മോഹന്‍ലാലിന് തന്റെ വീട്ടില്‍ നിന്നും ഭക്ഷണം ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. എന്നാല്‍ തന്റെ ഭര്‍ത്താവ് വില്യംസ് മരിച്ചപ്പോള്‍ കാണാന്‍ പോലും വന്നില്ല. ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് കണ്ടപ്പോള്‍ നടന്‍ മുഖം തരാതെ ഓടിപ്പോയി.

മര്യാദയില്ലാത്ത നടനാണ് മോഹന്‍ലാല്‍. തനിക്ക് മോഹന്‍ലാലിനെ ഇപ്പോള്‍ ഇഷ്ടമല്ലെന്നും ശാന്തി വില്യംസ് പറഞ്ഞിരുന്നു. ഒരു തമിഴ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് ശാന്തി തുറന്ന് പറഞ്ഞത്. പിന്നാലെ നടിയുടെ പരാമര്‍ശം വലിയ തോതില്‍ ചര്‍ച്ചയായി മാറിയിരുന്നു. മോഹന്‍ലാലിനെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി മുന്നോട്ട് വന്നിരുന്നത്.

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. മോഹന്‍ലാലിനെ അധിക്ഷേപിച്ച് സംസാരിച്ചത് ശരിയായില്ലെന്ന് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. മോഹന്‍ലാലിന്റെ അച്ഛനും സഹോദരനും മരിച്ചപ്പോള്‍ ശാന്തി വില്യംസോ ഭര്‍ത്താവോ നടനെ പോയി കണ്ടിരുന്നോ എന്ന ചോദ്യവും ശാന്തിവിള ദിനേശ് ചോദിച്ചു.

കഴിച്ച ഭക്ഷണത്തിന്റെ കാര്യം പോലും എടുത്ത് പറഞ്ഞത് ശരിയായില്ലെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു. സിനിമാ നടനായില്ലെങ്കിലും ഒരു ലോ സെക്രട്ടറിയായിരുന്ന ആളുടെ മകനാണ് മോഹന്‍ലാല്‍. സിനിമാ നടനാകും മുമ്പേ രണ്ട് നില കെട്ടിടത്തില്‍ എസി റൂമില്‍ അന്തസായി കിടന്ന് ഉറങ്ങിയിരുന്ന പയ്യനാണ്. മോഹന്‍ലാല്‍ സ്‌പെഷ്യല്‍ എന്ന പ്രോഗ്രാം ചെയ്യാന്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ ബെഡ് റൂം ഷൂട്ട് ചെയ്തിട്ടുണ്ട്.

നല്ല വീടാണ്. ശാന്തി വില്യംസിന്റെ വീട്ടില്‍ പോയി വിശപ്പകറ്റാന്‍ മാത്രം പിച്ചക്കാരനായിരുന്നില്ല മോഹന്‍ലാല്‍ എന്നും ശാന്തിവിള ദിനേശ് പറഞ്ഞു. അതേസമയം വില്യംസ് മരിച്ചപ്പോള്‍ മോഹന്‍ലാല്‍ കാണാന്‍ പോകാഞ്ഞത് തെറ്റായിപ്പോയെന്നും ശാന്തിവിള ദിനേശ് പറയുന്നു. പക്ഷെ വില്യംസ് മരിക്കുന്ന കാലത്ത് മോഹന്‍ലാല്‍ എവിടെ ആയിരുന്നെന്ന് നമുക്കറിയില്ലെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടി.

എയര്‍പോര്‍ട്ടില്‍ വെച്ച് ശാന്തി വില്യംസിനെ കണ്ട് മോഹന്‍ലാല്‍ ഓടിയതിന് കാരണമുണ്ടെന്നും സംവിധായകന്‍ പറയുന്നു. അഭിമുഖങ്ങളില്‍ ഇവര്‍ പറയുന്ന തറ വര്‍ത്തമാനം നേരിട്ട് പറയുമെന്ന് പേടിച്ചിട്ടാകാം മോഹന്‍ലാല്‍ മാറിയതെന്ന് ഞാന്‍ പറയും. കാണുമ്പോള്‍ എടാ ലാലേ നിനക്ക് ഞാന്‍ ചോറും കപ്പയും വെച്ച് തന്നതല്ലേ, നീ എന്റെ കെട്ടിയോന്‍ ചത്തപ്പോള്‍ വരാത്തതെന്തെന്ന് സ്ഥല കാല ബോധമില്ലാതെ ചിലപ്പോള്‍ ചോദിച്ച് കളയും.

അങ്ങനെയാെരു രംഗമുണ്ടാക്കേണ്ടെന്ന് കരുതി മോഹന്‍ലാല്‍ വലിഞ്ഞതാണോ എന്ന് അറിയില്ലെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു. മോഹന്‍ലാല്‍ കരിയറില്‍ ശ്രദ്ധ നേടിയ ശേഷമാണ് വില്യംസ് നടനെ വെച്ച് സിനിമ ചെയ്തത്. തന്റെ സിനിമകളില്‍ അഭിനയിപ്പിച്ച് മോഹന്‍ലാലിനെ വില്യംസ് സഹായിക്കുകയല്ല ചെയ്തത്. മറിച്ച് മോഹന്‍ലാലിനെ കൊണ്ട് വില്യംസിനാണ് ഗുണമുണ്ടായതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ഭര്‍ത്താവായ വില്യംസിനെക്കുറിച്ച് മോശം ഭാഷയിലാണ് ശാന്തി വില്യംസ് സംസാരിക്കുന്നത്. അത് ശരിയാലില്ലെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു.

അതേസമയം ഇപ്പോള്‍ തന്റെ സിനിമാ തിരക്കുകളിലാണ് മോഹന്‍ലാല്‍. എല്‍ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. തരുണ്‍ മൂര്‍ത്തീ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശോഭനയാണ് നായികയായി എത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Vijayasree Vijayasree :