ആ വീട്ടില്‍ ഇന്നും ഗതികിട്ടാതെ ശ്രീവിദ്യയുടെ ആത്മാവ്!; കാത്തിരിക്കുന്നത് കമല്‍ ഹസന് വേണ്ടി, ജ്യോതിഷി പറഞ്ഞതിങ്ങനെ!; വെളിപ്പെടുത്തലുമായി ശാന്തിവിള ദിനേശ്

ഒരുകാലത്ത് തെന്നിന്ത്യയിലാകെ തിളങ്ങി നിന്നിരുന്ന താരമാണ് ശ്രീവിദ്യ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ലോകത്ത് നിന്നും വിടപറഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ മനസില്‍ മായാതെ നില്‍ക്കുന്ന മുഖമാണ് ശ്രീവിദ്യയുടേത്. നായികയായിട്ടും അവസാന കാലഘട്ടത്തില്‍ അമ്മ കഥാപാത്രങ്ങളിലൂടെയും ശ്രീവിദ്യ സജീവമായിരുന്നു. ചട്ടമ്പിക്കവല എന്ന ചിത്രത്തിനു ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ശ്രീവിദ്യക്ക്. ഒരുപിടി സിനിമകള്‍.., ഒരുപാട് വേഷങ്ങള്‍, മലയാളത്തിലെന്ന പോല്‍ തമിഴിലും കുറേയേറെ സിനിമകള്‍.

ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ശാസ്ത്രീയ സംഗീതജ്ഞയായ എം എല്‍ വസന്തകുമാരിയാണ് ശ്രീവിദ്യയുടെ അമ്മ. അച്ഛന്‍ കൃഷ്ണമൂര്‍ത്തി ആദ്യകാല തമിഴ് സിനിമയിലെ അറിയപ്പെടുന്ന ഹാസ്യനടനും. എന്നാല്‍ ദാമ്പത്യ ജീവിതമടക്കം നടി ജീവിതത്തില്‍ നേരിടേണ്ടി വന്നത് വലിയ പ്രതിസന്ധികളാണ്.

ഇപ്പോഴിതാ, ശ്രീവിദ്യയുടെ ആത്മാവ് കമല്‍ഹാസന് വേണ്ടി കാത്തിരിക്കുകയാണെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. ശ്രീവിദ്യയെ മരിക്കുന്നതിന് മുമ്പ് കണ്ട ഒരു ജ്യോതിഷി പറഞ്ഞ വാക്കുകളാണ് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്.

‘സഹോദരനുണ്ടായിട്ടും അമ്മയുടെ മരണത്തോടെ ഒറ്റപ്പെട്ട് പോയ ശ്രീവിദ്യയ്ക്ക് മനസ്സില്‍ നിന്നും കമല്‍ ഹാസനെ ഇറക്കി വിടാന്‍ കഴിഞ്ഞില്ല. തികച്ചും സ്വകാര്യമായി ആ വേദന അവര്‍ സൂക്ഷിച്ചു. വാണി ഗണപതിയില്‍ നിന്നും സരിതയിലേക്കും സരിതയില്‍ നിന്ന് ഗൗതമിയിലേക്കും പിന്നെ മറ്റ് പലരിലേക്കും അദ്ദേഹം പ്രണയ പ്രയാണം നടത്തിക്കൊണ്ടിരുന്നു.

അപ്പോഴും തന്റെ ഗന്ധര്‍വനായി ശ്രീവിദ്യ കമല്‍ഹാസനെ സ്‌നേഹിച്ചു. അത് മനസ്സിലാക്കിയിട്ടാവണം മരണത്തോട് മല്ലടിച്ച് ശ്രീവിദ്യ കിടക്കുമ്പോള്‍ കമല്‍ ഹാസന്‍ കാണാന്‍ വന്നു. മറ്റാര്‍ക്കും കാണാന്‍ അനുമതി കൊടുക്കാത്ത തലസ്ഥാനത്തെ ആശുപത്രിയില്‍. അപാരമായ ചങ്കൂറ്റമുണ്ടെങ്കിലെ കാണാന്‍ വരാന്‍ പറ്റൂ. കാമുകിയുമായി പിരിഞ്ഞ് മൂന്ന് കല്യാണം കഴിച്ച് പിന്നെ ആരുമൊക്കെയായോ പ്രണയ സല്ലാപ നടത്തിയിട്ട് ആദ്യ കാമുകി മരിക്കാന്‍ കിടന്നപ്പോള്‍ അവരെ കാണാന്‍ വന്നു. അതൊരു വിശാല മനസ്സായി വേണമെങ്കില്‍ നമുക്ക് കാണാം.

ഡോക്ടര്‍മാരെ വരെ പുറത്താക്കിയ ശേഷം വാതിലടിച്ച് കമല്‍ഹാസനും ശ്രീവിദ്യയും എത്രയോ സമയം ആശുപത്രിയുടെ മുറിക്കകത്തുണ്ടായിരുന്നു. അവരെന്തൊക്കെ പങ്കിട്ടു, എന്തൊക്കെ പറഞ്ഞെന്നെന്നും പുറം ലോകത്ത് ആരും അറിഞ്ഞിട്ടില്ല. കമല്‍ഹാസന്‍ വന്ന് പോയി ചുരുക്കം നാളുകള്‍ക്കുള്ളില്‍ അവര്‍ മരിച്ചു. കമല്‍ ഹാസനാണെങ്കില്‍ ഇത്തരം കാര്യങ്ങളിലൊന്നും മനസ്സ് തുറക്കുന്ന ആളുമല്ല. ഒരു നിമിഷത്തേക്കെങ്കിലും ഇരുവരും പഴയ കാമുകീ കാമുകന്‍മാരായിരിക്കാം.

കമല്‍ വന്ന് പോയ ശേഷം ശ്രീവിദ്യ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും ഗണേശ് കുമാറിനോടും പറഞ്ഞിരുന്നതെന്തെന്നാല്‍ എനിക്ക് മരിക്കേണ്ട എന്ന വിലാപമായിരുന്നു. എനിക്ക് മരിക്കേണ്ട, എനിക്ക് ജീവിക്കണം ജീവിച്ച് മതിയായില്ല എന്നാണവര്‍ പറഞ്ഞിരുന്നത്. അവരെ പോയി കണ്ട ജ്യോതിഷിയാണ് എന്നോട് പറഞ്ഞത്. ശ്രീവിദ്യ മരിച്ച വിവരമറിഞ്ഞ് ഏക സഹോദരന്‍ തലസ്ഥാനത്തേയ്ക്ക് വന്നു. സംസ്‌കാരം നടത്തി. ഭര്‍ത്താവില്‍ നിന്നും സുപ്രീം കോടതി വിധി വഴി ശ്രീവിദ്യയ്ക്ക് ലഭിച്ച ഫ്‌ലാറ്റും വീടും എനിക്ക് ലഭിക്കണമെന്ന് സഹോദരന്‍ ആവശ്യപ്പെട്ടു.

ശ്രീവിദ്യയുടെ വസ്തു വകകളുടെ കസ്‌റ്റോഡിയിന്‍ അപ്പോള്‍ കെബി ഗണേശ് കുമാറാണ്. അതൊരു ട്രസ്റ്റ് ആയിരുന്നു. വിവാദമായപ്പോള്‍ അദ്ദേഹം ബുദ്ധിപൂര്‍വം ശ്രീവിദ്യയുടെ സ്വത്ത് വകകളെല്ലാം സാംസ്‌കാരിക വകുപ്പിന് കൈമാറി.

ശ്രീവിദ്യയെ കണ്ടിരുന്ന ജ്യോതിഷിയായ സ്ത്രീയോട് യാദൃശ്ചികമായി സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ശ്രീവിദ്യയുടെ പൂജപ്പുരയിലെ വീട് തൂക്കാനും തുടയ്ക്കാനുമൊക്കെ ഒരാളിനെ ജോലിക്ക് നിര്‍ത്തിയിരുന്നു. അയാള്‍ ഒറ്റയ്ക്ക് പോയി കൂടെക്കൂടെ വീട് തൂത്ത് വരുമായിരുന്നു. പക്ഷെ പിന്നീട് അയാള്‍ക്ക് ഒറ്റയ്ക്കവിടെ പോവാന്‍ വിഷമമത്രെ. കാരണമെന്താണെന്ന് ചോദിച്ചാല്‍ ഒരു മുറി വൃത്തിയാക്കുമ്പോള്‍ അടുത്ത മുറിയില്‍ ആരോ നടന്ന് പോവുന്ന പോലെ.

അയാള്‍ ഈ മുറിയില്‍ നിന്ന് മാറി ആ മുറിയിലേക്ക് പോവുമ്പോള്‍ നേരത്തെ തൂത്ത സ്ഥലത്ത് ഒരു രൂപം നടന്ന് പോവുന്നത് പോലെ. പിന്നെ അയാള്‍ ഒറ്റയ്ക്ക് വരാതായി. ഒരാളെ ഒപ്പം കൂട്ടി. കുറച്ച് കഴിഞ്ഞപ്പോള്‍ അവര്‍ വരാതായി. ആശുപത്രിയില്‍ വിദ്യാമ്മയെ അവസാനമായി കണ്ട നേരത്തെ സ്ത്രീ പറഞ്ഞത് ശ്രീവിദ്യക്ക് ആ വീട്ടില്‍ നിന്ന് പോവാന്‍ പറ്റില്ലെന്നാണ്. ശ്രീവിദ്യ ഇവിടം വിട്ട് പോവണമെങ്കില്‍ അവര്‍ കലര്‍പ്പില്ലാതെ സ്‌നേഹിച്ച കമല്‍ഹാസന്‍ ഈ ലോകം വിട്ട് പോവണമത്രെ.’ ഈ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

അമ്മയുടെ സംഗീത പാരമ്പര്യം കിട്ടിയിരുന്നെങ്കിലും ശ്രീവിദ്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചത് നൃത്തത്തിലായിരുന്നു. പതിമൂന്നാം വയസില്‍ തിരുവുള്‍ ചൊല്‍വര്‍ എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി.1969 ല്‍ പുറത്തിറങ്ങിയ ‘ചട്ടമ്പികവല’ എന്ന ചിത്രത്തില്‍ സത്യന്റെ നായികയായി ശ്രീവിദ്യ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീടങ്ങോട്ട് മലയാളസിനിമയുടെ മുഖശ്രീയായി ശ്രീവിദ്യ മാറി.

അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപോലെ പ്രേക്ഷകരെ ആകര്‍ഷിച്ചു. ‘സൊല്ലത്താന്‍ നിനിക്കിറേനും’ ‘അപൂര്‍വ രാഗങ്ങളും’ ഹിറ്റായതോടെ തമിഴും ശ്രീവിദ്യയുടെ തട്ടകമായി . ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ജീവിതം ഒരു ഗാനം, രചന, ആദാമിന്റെ വാരിയെല്ല്, എന്റെ സൂര്യപുത്രിക്ക്, ദൈവത്തിന്റെ വികൃതികള്‍, പഞ്ചവടിപ്പാലം തുടങ്ങി പ്രേക്ഷക ഹൃദയം കീഴടക്കിയ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.

1979 ല്‍ ശ്രീവിദ്യയുടെ അഭിനയമികവിന് ആദ്യമായി സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചു. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച,ജീവിതം ഒരു ഗാനം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു മികച്ച നടിക്കുള്ള പുരസ്‌കാരം. 1983ല്‍ ‘രചന’, 1992 ല്‍ ദൈവത്തിന്റെ വികൃതികള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രീവിദ്യയിലേക്ക് വീണ്ടും പുരസ്‌കാരങ്ങളെത്തി.

തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ശ്രീവിദ്യ അഭിനയിച്ചു. അവസാന നാളുകളില്‍ മിനി സ്‌ക്രീനിലും സജീവമായ ശ്രീവിദ്യ ഒട്ടേറെ സീരിയലുകളില്‍ വേഷമിട്ടു. മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെടെലിവിഷന്‍ അവാര്‍ഡും നേടിയിട്ടുണ്ട്.2006 ഒക്ടോബര്‍ 19നാണ് അന്തരിച്ചത്. തന്റെ 53ാം വയസില്‍ കാന്‍സര്‍ ബാധിതയായിട്ടാണ് താരം മരിച്ചത്.

Vijayasree Vijayasree :