ദാവൂദ് ഇബ്രാഹീമിന്റെ അനുയായിയ ഗോൽച്ചനെ ദിലീപ് കണ്ടത് എന്തിന്?, ദിലീപും ഗോൽച്ചനുമായിട്ടുള്ള ബന്ധം ദാവൂദ് മായിട്ടുള്ള ബന്ധമാണെന്ന് പറഞ്ഞുകൊണ്ടുവരെ അന്തിച്ചർച്ചകൾ ഉണ്ടായിരുന്നു; ശാന്തിവിള ദിനേശ്

മോഹൻലാലിന്റെ എമ്പുരാനെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ. ചിത്രം രാഷ്ട്രീയ പരമായി വിവാദങ്ങൾ സൃഷ്ടിച്ച സാഹചര്യത്തിൽ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങളെല്ലാം പങ്കുവെച്ച് രംഗത്തെത്തിയിരുന്നത്. സംഘപരിവാറിന്റെ വിമർശനങ്ങൾക്കൊടുവിൽ എഡിറ്റ് ചെയ്ത പതിപ്പാണ് തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് വലിയ വിമർശനമാണ് ഒരു വിഭാഗം ആളുകൾ പൃഥ്വിരാജിനെതിരെ അഴിച്ചുവിട്ടത്.

മിഡിൽ ഈസ്റ്റിലെ പ്രമുഖ സിനിമ വിതരണ കമ്പനി ഉടമയായ അഹമ്മദ് ഗോൽച്ചൻ എന്ന ഗുൽഷനുമായി ബന്ധപ്പെടുത്തി തീവ്രവാദ ബന്ധം വരെ ആരോപിക്കപ്പെട്ടു. എന്നാൽ മോഹൻലാലും മമ്മൂട്ടിയും മുതൽ നിർമ്മാതാവും ബി ജെ പി നേതാവുമായ സുരേഷ് കുമാർ വരെ ബന്ധപ്പെടുന്ന ആളുമായി പൃഥ്വിരാജ് ബന്ധപ്പെടുമ്പോൾ മാത്രം എങ്ങനെയാണ് പ്രശ്നം ആകുന്നതെന്നും ചോദിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്

അഹമ്മദ് ഗോൽച്ചനുമായുള്ള ഒരു സിനിമ താരത്തിന്റെ ബന്ധം ഇത് ആദ്യമായല്ല കേരളതിൽ ചർച്ചാ വിഷയമാകുന്നത്. ദിലീപ് നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായതിന് പിന്നാലെയും അഹമ്മദ് ഗോൽച്ചനുമായി ബന്ധപ്പെടുത്തിയുള്ള ആരോപണം ആദ്യമായി ഉയർന്ന് വരുന്നത്. അന്ന് ചാനൽ ചർച്ചകളിൽ വരെ ദിലീപും ഗോൽച്ചനുമായുള്ള ബന്ധം വലിയ രീതിയിൽ ആരോപിക്കപ്പെട്ടു.

നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായി ജയിൽവാസം കഴിഞ്ഞ് എത്തിയ ദിലീപ് ഗൾഫിൽ പോയപ്പോൾ ഗോൽച്ചനെ കണ്ടിരുന്നു. ദാവൂദ് ഇബ്രാഹീമിന്റെ അനുയായിയ ഗോൽച്ചനെ ദിലീപ് കണ്ടത് എന്തിന്? അത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അന്ന് കുറെ ബഹളങ്ങളുണ്ടായി. ദിലീപിന്റെ സഹോദരി ഭർത്താവ് അഡ്വ. സുജിത് ഗോൽച്ചനുമായി ബന്ധപ്പെട്ട ഒരു കമ്പനിയിൽ കുറേകാലം ജോലി ചെയ്തെന്ന് പ്രചരിപ്പിച്ചെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ദിലീപും ഗോൽച്ചനുമായിട്ടുള്ള ബന്ധം ദാവൂദ് മായിട്ടുള്ള ബന്ധമാണെന്ന് പറഞ്ഞുകൊണ്ടുവരെ അന്തിച്ചർച്ചകൾ ഉണ്ടായിരുന്നു. ചില സാമൂഹ്യ ദ്രോഹികളെയൊക്കെ വിളിച്ചിരുത്തി എത്രകാലമാണ് നികേഷ് കുമാറെല്ലാം എത്ര ദിവസമാണ് ചർച്ച നടത്തിയത്. എന്നാൽ ഇവരെയെല്ലാം വെട്ടിലാക്കിക്കൊണ്ടാണ് വിവാദ നായകനായ ഗോൽച്ചനോടൊപ്പം നിൽക്കുന്ന തന്റെ ചിത്രം മഞ്ജു വാര്യർ പുറത്തു വിടുന്നത്.

ദിലീപ് ഗോൾച്ചനുമായി നിൽക്കുന്ന ഫോട്ടോ വെച്ച് വലിയ വിവാദങ്ങളുണ്ടാക്കി നിൽക്കുമ്പോഴാണ് മഞ്ജു വാര്യറുടെ ഫോട്ടം വരുന്നത്. ദിലീപിന്റെ ഫോണിൽ നിന്നും മാറ്റിയ 12 ചാറ്റുകളിൽ ഒന്ന് ഗോൽച്ചനുമായുള്ള ചാറ്റാണെന്നും അത് അന്വേഷിക്കണമെന്നൊക്കെ അന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഒന്നും സംഭവിച്ചില്ല. നടി ആക്രമിക്കപ്പെട്ട കേസ് ദാവൂദ് ഇബ്രാഹീമുമൊക്കെയായി ബന്ധപ്പെടുത്തിയാൽ നികേഷിന്റെ വില പോയി എന്നാണ് ഞാൻ കണക്കാക്കുന്നത്.

ഒരുകാലത്ത് വളരെ ബഹുമാനത്തോടെ കണ്ടിരുന്ന വ്യക്തിയാണ് നികേഷ്. ഒരിക്കൽ ഒരു സഹായം തേടി അദ്ദേഹം ഞാൻ ഉള്ളിടത്ത് വന്ന് എന്നെ കണ്ടിരുന്നു. ഇപ്പോൾ ആ മനുഷ്യനെക്കുറിച്ച് എനിക്ക് പുച്ഛമാണ്. ഒരു ആളിനെ തറപറ്റിക്കാൻ വേണ്ടി എന്തെല്ലാം കളികളാണ് കളിച്ചത്. യു എ ഇയുടെ സിനിമയുടെ പിതാവാണ് ഗോൽച്ചൻ. അദ്ദേഹത്തെ വെച്ചാണ് അന്തിച്ചർച്ച നടത്തി നോക്കിയതെന്നും ശാന്തിവിള ദിനേശ് പറയുന്നു.

തങ്ങൾ ഇഷ്ടപ്പെടുന്ന ഒരു പാർട്ടിയെ തന്റെ സിനിമയിലൂടെ ഒരു സംവിധായകൻ വിമർശിച്ചെങ്കിൽ, കളിയാക്കിയെങ്കിൽ അയാളെ കള്ളക്കടത്തുകാരനും ദേശദ്രോഹിയുമാക്ക് കഥയുണ്ടാക്കുന്നത് ന്യായീകരിക്കാനാവുന്നതാണോയെന്ന് എല്ലാവരും ചിന്തിക്കണം. കമ്യൂണിസ്റ്റ് പാർട്ടിയെ കളിയാക്കിക്കൊണ്ട് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എടുത്ത മുരളി ഗോപിക്കെതിരെ തെറി എഴുതുന്നത് തെമ്മാടിത്തരമാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ.

സിഖ് കൂട്ടക്കൊലയെ അപലപിച്ചുകൊണ്ട് സുവർണ്ണക്ഷേത്രത്തിൽ പട്ടാളം കടന്നതിനെക്കുറിച്ച് പ്രിയദർശൻ എന്ന കാവി അനുകൂലി നാളെ ഒരു സിനിമ എടുത്താൽ ഇവിടുത്തെ കോൺഗ്രസുകാർ അഹമ്മദ് ഗുൽച്ചനുമായി പ്രിയദർശൻ നിൽക്കുന്ന പടം പൊക്കിപിടിച്ച് ഇവൻ രാജ്യദ്രേഹി, ദാവൂദുമായി ബന്ധമുള്ളവൻ എന്നൊക്കെ ബഹളം ഉണ്ടാക്കിയാൽ അത് ന്യായമാണോയെന്നാണ് ഞാൻ ചോദിക്കുന്നതെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.

നടി ആക്രമിക്കപ്പെട്ട കേസ് അടുത്തിടെ വീണ്ടും കൊടുമ്പിരി കൊണ്ടപ്പോൾ ഉയർന്ന വന്ന പേരാണ് ഗുൽചന്റേത്. ആർക്കും അത്രമേൽ പരിചിതനായ വ്യക്തിത്വമല്ല ഗുൽഷന്റേത്. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഡി കമ്പനിയിലെ ‘ഗുൽഷൻ’ ആണെന്ന് കുറേ നാളായി ഒരു സംസാരം തന്നെയുണ്ട്. എന്നാൽ ചില ഏജന്റുമാർ മുഖേന ഇയാൾ മലയാള സിനിമയെ നിയന്ത്രിക്കുന്നു എന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചിരിച്ചിരുന്നു.

ദിലീപും ഗുൽഷനും അടുത്ത സുഹൃത്തുക്കൾ ആണെന്ന വാർത്തയും അന്ന് സിനിമാ ലോകത്തുണ്ടായിരുന്നു. പിന്നീട് ഗുൽഷനെ കുറിച്ചുള്ള വാർത്തകൾ പതിയെ കെട്ടടങ്ങുകയും ചെയ്തു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ബാലചന്ദ്രകുമാർ വെളിപ്പെടുത്തലുമായി എത്തുന്നത്. ദാവൂദ് ഇബ്രാഹിമിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഗുൽഷൻ എന്ന വ്യക്തിയെ കാണാനായാണ് ദിലീപ് ദുബായിൽ പോയിരുന്നത്. ഇയാളുടെ പേര് അഹമ്മദ് ഗോൾച്ചിനാണെന്നും ഇറാനുകാരനാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

ദേ പുട്ടിന്റെ ഉൽഘാടനവും മറ്റും ഇതിന്റെ മറയായി ആണ് നടത്തിയത്. ഉത്ഘാടനം മുന്നിൽ കാണിച്ചാണ് ദിലീപ് കോടതിയിൽ നിന്നും പസ്സ്‌പോര്ട്ടും വിദേശയാത്രക്കുള്ള അനുമതിയും നേടിയെടുത്തത്. ദിലീപിന്റെ കുടുംബത്തിലുള്ള ഒരു വ്യക്തി ഗുൽഷൻ എന്ന വ്യക്തിയുടെ കൂടെ ജോലി ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇയാൾക്ക് ഡി കമ്പിനിയുമായുള്ള ബന്ധം പോലീസ് കണ്ടെത്തുമെന്നും ബാലചന്ദ്ര കുമാർ പറയുന്നു. ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജ് പാർസ് ഫിലിംസിലെ ജീവനക്കാരനായിരുന്നു.

ജയിൽ മോചിതനായതിന് പിന്നാലെ ദുബായിൽ എത്തി ദിലീപ് ഗൊൽച്ചിനെ കണ്ടിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിന്റെ വിദേശ ബന്ധങ്ങൾ അന്വേഷിക്കാൻ എൻഐഎ തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ദുബായ് ആസ്ഥാനമായ പാർസ് ഫിലിംസ് സ്ഥാപകനാണ് ഗൊൽച്ചിനെന്നും വാർത്ത പരന്നു. പിന്നാലെ ഗോൾച്ചിന്റെ ചിത്രം സഹിതം റിപ്പോർട്ടുകൾ വന്നു. ബാലചന്ദ്രകുമാർ പറയുന്ന ഈ ഗോൾച്ചിൻ അറബ് സിനിമയുടെ ഗോഡ് ഫാദർ ആണ്.

തന്റെ ജീവിതകഥ ഇയാൻ ഫ്‌ളമിങ്ങിന്റെ ജെയിംസ് ബോണ്ട് പടം പോലെയോ അതുക്കും മീതെയോ ആണെന്നാണ് ഗോൾച്ചിൻ തന്നെ പറയാറുള്ളത്. യുഎഇയിലെ വിജയഗാഥ തുടങ്ങിയിട്ട് 57 വർഷമായി. 1964 ൽ ആദ്യമായി ദുബായിൽ ലാൻഡ് ചെയ്യുമ്പോൾ അൽ നാസ്സർ സ്‌ക്വയറിൽ ഒരു സിനിമാ തിയേറ്റർ മാത്രം. ടിക്കറ്റിന് രണ്ടുരൂപ. സിനിമ കളിക്കുന്നത് രാത്രിയിൽ മാത്രം. ഇന്നോ യുഎഇയിൽ മൾട്ടിപ്ലക്‌സുകളുടെ പട തന്നെയുണ്ട്. ഇതിൽ പലതും സ്ഥാപിച്ചത് മറ്റാരുമല്ല, ഗോൾച്ചിൻ തന്നെ.

1942 ൽ ഇറാനിലാണ് ഗോൾച്ചിൻ ജനിച്ചത്. അച്ഛൻ കടുത്ത മതവിശ്വാസിയായികുന്നു. സിനിമ കാണാൻ വിലക്കുണ്ടായിരുന്നു. തനിക്ക് അഞ്ച് വയസ് ഉള്ളപ്പോൾ അച്ഛൻ അമ്മയെ ഡിവോഴ്‌സ് ചെയ്തു. അന്നുമുതൽ ഇന്നുവരെ സ്വന്തം കാലിൽ നിൽക്കാനാണ് ശ്രമിച്ചത്. ഒമ്പതാം വയസിൽ ഒരു അപകടത്തിൽ ഒരു കണ്ണിന്റ കാഴ്ച നഷ്ടമായെങ്കിലും തോറ്റ് പിന്മാറിയില്ല. ഏതുവിധേനയും ജീവിക്കുക എന്നതായിരുന്നു ലക്ഷ്യം. പത്രങ്ങൾ വിറ്റും, വീടുകൾ തോറും നടന്ന്, ആളുകൾ വായിക്കാതെ ഉപേക്ഷിക്കുന്ന പുസ്തകങ്ങൾ ശേഖരിച്ച് വിറ്റുമാണ് ഓരോ രാത്രിയും സിനിമയ്ക്കുള്ള കാശ് കണ്ടെത്തിയത്.

എന്നാൽ, ദുബായ് ഭരണാധികാരിയായിരുന്ന ഷേക് റാഷിദ് ബിൻ സായിദ് അൽ മക്തൂമിനെ ഒരുദിവസം യാദൃശ്ചികമായി കണ്ടതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. അദ്ദേഹം അവിടുത്തെ ടെക്സ്റ്റൈൽ ഷോപ്പുകളിലൂടെ ചുറ്റിയടിച്ചു. ബിസിനസൊക്കെ എങ്ങനെ പോകുന്നു എന്ന് കച്ചവടക്കാരോട് ആരായുന്നതും അവിടെ അദ്ദേഹം വ്യാപാരികളോട് സംസാരിക്കുന്നതും ബിസിനസ് വികസിപ്പിക്കാനുള്ള ആശയങ്ങൾ ചോദിക്കുന്നതും ഒക്കെ കണ്ടപ്പോൾ ഗോൾചിന്റെ ഉള്ളിൽ ഞാൻ ശരിയായ ഇടത്ത്, ശരിയായ ആളുടെ അടുത്ത് ആണ് എത്തിയിരിക്കുന്നതെന്ന് തോന്നി. യുഎഇയിൽ ആളുകൾ വിനോദത്തിനായി കൊതിക്കുന്നുണ്ടെന്ന് ഗോൾചിന് മനസ്സിലായി. അന്ന് പ്രാദേശികമായി അച്ചടിക്കുന്ന പത്രങ്ങൾ ഉണ്ടായിരുന്നില്ല.

ടെലിവിഷനുകൾ അവിടെയും ഇവിടെയും ചിലത് മാത്രം. തങ്ങളുടെ സമ്പാദ്യത്തിൽ മിച്ചം വരുന്നത് ചെലവഴിക്കാൻ അവിടെ സിനിമ മാത്രമായിരുന്നു ഒരു മാർഗ്ഗം. ഗോൾചിന്റെ തുടക്കം അവിടെ മുതലായിരുന്നു. യുഎഇയിലെ ആദ്യ സിനിമാ തിയേറ്റർ ഷാർജ പാരമൗണ്ടായിരുന്നു. ബ്രിട്ടീഷ് റോയൽ എയർഫോഴ്സ് അവരുടെ ഉദ്യോഗസ്ഥരുടെ ഉല്ലാസത്തിനായി 1940 കളിൽ പണി തീർത്ത ആദ്യ തിയേറ്റർ. പിന്നീട് സാധാരണക്കാർക്ക് വേണ്ടിയും അവർ അന്നത്തെ കൊട്ടകകൾ പണിതു.

പിന്നീട് ബഹറിനിലെ തന്റെ ബന്ധങ്ങൾ ഉപയോഗിച്ച് യുഎഇയിൽ സിനിമാ വിതരണക്കാരനായി മാറി ഗോൾച്ചിൻ. 1967 ൽ ഫാർസ് ഫിലിംസ് പിറവി കൊണ്ടു. ദുബായിലെ നാഷണൽ തിയേറ്ററിന്റെ നടത്തിപ്പ് ഏറ്റെടുത്തതോടെ, ഓരോ രാത്രിയിലും സിനിമാ പ്രദർശനത്തിന് ശേഷം പ്രേക്ഷകരെ നേരിൽ കണ്ട് സംസാരിക്കുമായിരുന്നു. അവരുടെ അഭിരുചികൾ ആരായുമായിരുന്നു. സിനിമ ഇഷ്ടപ്പെട്ടോ എന്ന പതിവ് ചോദ്യത്തിന് അപ്പുറം. ഉത്തരങ്ങൾക്ക് അനുസരിച്ചായിരിക്കും പിറ്റേന്ന് ഏത് ചിത്രം പ്രദർശിപ്പിക്കണമെന്ന് തീരുമാനിക്കുക.

1970 ആയപ്പോഴേക്കും കാനിലും മിലാനിലും ഒക്കെ സിനിമാ വിൽപ്പനക്കാരുമായി നേരിട്ട് ഇടപെടുന്ന സ്‌റ്റൈലിലേക്ക് ഗോൾചിൻ മാറി. ഒരുവർഷം കൂടി പിന്നിട്ടതോടെ, അന്താരാഷ്ട്ര വിപണിയിൽ ആകർഷകമായ സിനിമ വിതരണ ബിസിനസ് കെട്ടിപ്പടുക്കാൻ മിടുക്ക് കാട്ടി. യുഎഇയിലെ മറ്റ് ജനപ്രിയ തിയേറ്ററുകൾ തുറക്കുന്നതിന് പിന്നിലും ഗോൾചിന്റെ കൈയുണ്ട്. 1989 ൽ സലിം റാമിയയുമായി ചേർന്ന് ഗൾഫ് ഫിലിംസ് തുടങ്ങി.

ഹോളിവുഡ് പടങ്ങളും മറ്റ് അന്താരാഷ്ട്ര ചിത്രങ്ങളും ഗൾഫിലും, വടക്കൻ ആഫ്രിക്കയിലും മാർക്കറ്റ് ചെയ്യാനും വിതരണം ചെയ്യാനും വേണ്ടിയായിരുന്നു അത്. ടൈറ്റാനിക്കിന്റെ സൂപ്പർ പ്രദർശനം പോലൊന്ന് അതിന് മുമ്പ് യുഎഇ കണ്ടിട്ടില്ല എന്നാണ് ഗോൾചിൻ ഓർത്തെടുക്കുന്നത്. അത്രയ്ക്കായിരുന്നു ജനസമുദ്രം. 2000 ആയപ്പോഴേക്കും മൾട്ടിപ്ലക്സുകളുടെ കാലമായി. ഗ്രാൻഡ് സിനിമാസ് ആയിരുന്നു ആ വകയിലെ ആദ്യത്തെ തുടക്കം. മിക്കവാറും എല്ലാ മാളുകളിലും ഗോൾച്ചിൻസ് തിയേറ്റേഴ്സ് ഉണ്ടായിരുന്നുവെന്നതാണ് വാസ്തവം.

Vijayasree Vijayasree :