ഇക്കഴിഞ്ഞ മഹാ കുംഭമേളയിലൂടെ ശ്രദ്ധേയയായി ബോളിവുഡ് സിനിമയിലേയ്ക്ക് വരെ അവസരം ലഭിച്ച വ്യക്തിയാണ് മൊണാലിസ. പ്രശ്സത ബോളിവുഡ് സംവിധായകനായ സനോജ് മിശ്രയാണ് മൊണാലിസയ്ക്ക് സിനിമയിൽ അവസരം നൽകിയിരുന്നത്. ഇപ്പോഴിതാ ഈ സംവിധായകൻ പീഡന കേസിൽ അറസ്റ്റിൽ ആയിരിക്കുന്നുവെന്നുള്ള വിവരമാണ് പുറത്തെത്തുന്നത്.
ഡൽഹിയിൽ ആണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. നായികയാക്കാമെന്ന് വാഗ്ദാനം നൽകി യുവ നടിയെ പീ ഡിപ്പിച്ചുവെന്നാണ് കേസ്. ടിക്ക് ടോക്ക്, ഇൻസ്റ്റഗ്രാം വഴി 2020-ലാണ് സംവിധാകനെ പരിചയപ്പെടുന്നതെന്നാണ് നടി പറയുന്നത്. ഝാൻസിയിലായിരുന്നു ആ സമയം താമസിച്ചിരുന്നത്. ഇടയ്‌ക്ക് വല്ലപ്പോഴും മാത്രമാണ് സംസാരിച്ചിരുന്നത്.
എന്നാൽ 2021 ജൂൺ 17ന് തന്നെ മിശ്ര വിളിക്കുകയും ഝാൻസിയിലെ റെയിൽവേ സ്റ്റേഷനിലുണ്ടെന്ന് പറയുകയും ചെയ്തു. നേരിൽ കാണണമെന്ന് പറഞ്ഞപ്പോൾ താൻ വിസമ്മതിച്ചു. തുടർന്ന് മിശ്ര ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ഇതിനെ തുടർന്ന് പേടിച്ച് പിറ്റേന്ന് കാണാമെന്ന് സമ്മതിച്ചു.
തുടർന്ന് പിറ്റേന്ന് കണ്ട് മുട്ടുകയും മിശ്ര റിസോർട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി മ യക്കുമരുന്ന് നൽകി പീ ഡിപ്പിക്കുകയുമായിരുന്നു എന്നുമാണ് നടി പരാതിയിൽ പറയുന്നത്. തന്റെ ന ഗ്ന വീഡിയോകൾ ചിത്രീകരിക്കുകയും ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തുടർന്ന് ഇത്തരത്തിൽ ഭീഷണിപ്പെടുത്തി, വിവാഹ-സിനിമ വാഗ്ദാനങ്ങളും നൽകി പലയിടങ്ങളിൽ വച്ച് പീ ഡനത്തിനിരയാക്കി എന്നും നടി പറയുന്നു.