15-കാരിയെ പീ ഡിപ്പിക്കാൻ ശ്രമം; രണ്ട് മാസത്തെ തിരച്ചിലിനൊടുവിൽ ഗായകനും സം​ഗീത സംവിധായകനുമായ സഞ്ജയ് ചക്രബർത്തി അറസ്റ്റിൽ!

പ്രശസ്ത ഗായകനും സം​ഗീത സംവിധായകനുമായ സഞ്ജയ് ചക്രബർത്തി പോ ക്സോ കേസിൽ അറസ്റ്റിൽ. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീ ഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് സഞ്ജയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് മാസത്തോളം സഞ്ജയെ തേടി പോലീസ് അലഞ്ഞിരുന്നു. ഒടുക്കമാണ് അറസ്റ്റ്. ഇയാൾ നവംബർ 18-വരെ പോലീസ് കസ്റ്റഡിയിൽ തുടരും.

ജൂണിലായിരുന്നു സംഭവം. കൊൽക്കത്തയിലെ യോ​ഗാ ഇൻസ്റ്റിറ്റ്യൂട്ടിനോടനുബന്ധിച്ച് സഞ്ജയ് സം​ഗീത പരിശീലനം നൽകിയിരുന്നു. ഇവിടെ വെച്ചാണ് സം​ഗീത വിദ്യാർത്ഥിയായ 15-കാരിയെ സഞ്ജയ് പീ ഡിപ്പിക്കാൻ ശ്രമിച്ചത്. ക്ലാസ് കഴിഞ്ഞ് വിദ്യാർത്ഥികളെല്ലാം പോയശേഷമായിരുന്നു പീഡ ന ശ്രമം.

സംഭവത്തിന് ശേഷം പെൺകുട്ടി മാനസികമായി തളർന്നിരുന്നു. എന്നാൽ പെൺകുട്ടി മാതാപിതാക്കളോട് വിവരമൊന്നും പറഞ്ഞിരുന്നില്ല. തുടർന്ന് മാതാപിതാക്കൾ കുട്ടിയെ കൗൺസിലിം​ഗിന് കൊണ്ട് പോയി. ശേഷം കൗൺസിലിം​ഗ് നടത്തിയ ഡോക്ടറോടാണ് കുട്ടി തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞത്.

തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ബെൽഘരിയ പോലീസിൽ പരാതി നൽകി. എന്നാൽ സംഭവം നടന്നത് ചാരു മാർക്കറ്റ് പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് പിന്നീട് അങ്ങോട്ടേയ്ക്ക് മാറ്റുകയായിരുന്നു. സം​ഗീതജ്ഞനായ പണ്ഡിറ്റ് അജോയ് ചക്രബർത്തിയുടെ സഹോദരനാണ് സഞ്ജയ്.

Vijayasree Vijayasree :