ഇതിൽ കയ്യേതാ കാലേതാ തലയേതാ താനേതാ; സാനിയയുടെ യോഗ ചിത്രത്തിന് കിടിലൻ കമന്റുമായി ഗോവിന്ദ് പത്മസൂര്യ

സാനിയ പങ്കുവെച്ച യോഗ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഏറെ ശരീരവഴക്കത്തോടെ യോഗ പോസ് ചെയ്യുകയാണ് സാനിയ. ചിത്രം കണ്ടതോടെ ഞെട്ടിയിരിക്കുകയാണ് ആരാധകർ

എന്തൊരു ഫ്ളെക്സിബിലിറ്റി, നിങ്ങൾ പശുവിൻ പാലിനു പകരും റബ്ബർ പാലൊഴിച്ച ചായ ആണോ കുടിക്കുന്നത് എന്നു തുടങ്ങി കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്. സാനിയയോട് യോ​ഗ വ്ലോ​ഗ് തുടങ്ങാനും ഇവർ ആവശ്യപ്പെടുന്നുണ്ട്.

ഇതിൽ കയ്യേതാ കാലേതാ തലയേതാ താനേതാ എന്നാണ് നടനും അവതാരകനുമായ ​ഗോവിന്ദ് പത്മസൂര്യ കമന്റ് ചെയ്തിരിക്കുന്നത്.
ബാലതാരമായി സിനിമയിലെത്തി നായികയായി വളർന്ന അഭിനേത്രിയാണ് സാനിയ. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി സാനിയ അഭിനയിച്ചിരുന്നു.’ക്വീന്‍’ ആയിരുന്നു സാനിയ നായികയായി അഭിനയിച്ച ആദ്യ ചിത്രം.

saniya iyappan

Noora T Noora T :