കിനാവള്ളിക്ക് ഒരു സാനിയ-ആന്റണി റിവ്യൂ……

കിനാവള്ളിക്ക് ഒരു സാനിയ-ആന്റണി റിവ്യൂ……

കിനാവള്ളിയ്ക്ക് ഒരു സാനിയ-ആന്റണി റിവ്യൂ. സാനിയ ഈയ്യപ്പനും ആന്റണി വര്‍ഗീസും കിനാവള്ളി കണ്ട് അഭിപ്രായവുമായി കിനാവള്ളി ടീമിനൊപ്പം എത്തിയിരിക്കുകയാണിപ്പോള്‍. ബാലതാരമായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച സാനിയ ഈയപ്പന്‍ പുതുമുഖങ്ങളുടെ ചിത്രമായ ക്വീണിലൂടെയാണ് പ്രേക്ഷകര്‍ക്ക് സുപരിചതയാകുന്നത്. ലിജോ ജോസഫ് പെല്ലിശ്ശേരി പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ അങ്കമാലി ഡയറീസിലൂടെ നായകനായാണ് ആന്റണി വര്‍ഗ്ഗീസ് അരങ്ങേറ്റം കുറിച്ചത്.

സാനിയയുടെ വാക്കുകളിലേയ്ക്ക്-

കിനാവള്ളിയുടെ ആദ്യ ഷോ കഴിഞ്ഞ് നില്‍ക്കുവാണ്. എനിക്ക് ഭയങ്കര ഇഷ്ടമായി. പുതിയ ആളുകളുടെ കാര്യം പറഞ്ഞാല്‍ ഞാനും പുതിയ ആളുകള്‍ ചെയ്‌തൊരു പടത്തിലൂടെയാണ് വന്നത്. കിനാവള്ളിയിലും പുതിയ ആളുകളാണ് അഭിനയിച്ചിരിക്കുന്നത്. കിനാവള്ളി ടീം എല്ലാം എന്നോടൊപ്പമുണ്ട്…. എല്ലാവരും നല്ല രീതിയില്‍ തന്നെ ചെയ്തു. കോമഡി, എല്ലാമുണ്ട്… ഒരു ഫാമിലി മൂവി തന്നെയാണ്… എല്ലാവരും പോയി കാണുക. സപ്പോര്‍ട്ട് ചെയ്യുക. അവസാനം ഒരു കുത്ത് ഡാന്‍സും ഒക്കെ ഉണ്ട്…..


ആന്റണി വര്‍ഗീസിന്റെ വാക്കുകളിലേയ്ക്ക്-

കിനാവള്ളി കണ്ടു…. നമ്മുടെ മച്ചാന്‍മാരുടെ പടം. അടിപൊളിയായിട്ടുണ്ട്.. കുറേ കോമഡിയും ഉണ്ട്…. കുറച്ച് പേടിക്കാനുമുണ്ട്… നല്ല സിനിമയാണ്.. നിങ്ങള്‍ തിയേറ്ററില്‍ പോയി കാണണം…


പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി സുഗിത് സംവിധാനം ചെയ്ത ചിത്രമാണ് കിനാവള്ളി. ഹ്യൂമറും ഹൊററും കലര്‍ത്തിയ ഒരു ക്ലീന്‍ എന്റര്‍ടെയ്‌നറാണ് കിനാവള്ളി. അടുത്ത സുഹൃത്തുക്കളായ ആറു പേരെ കേന്ദ്രീകരിച്ചാണ് കഥ. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റും ലഭിച്ചിരുന്നു. കണ്ണന്താനം ഫിലിംസിന്റെ ബാനറില്‍ മനേഷ് തോമസാണ് നിര്‍മ്മാണം. ശ്യാം ശീതള്‍, വിഷ്ണു രാമചന്ദ്രന്‍ എന്നിവരാണ് തിരക്കഥ. നിഷാദ് അഹമ്മദ്, രാജീവ്‌നായര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ശാശ്വതാണ് സംഗീതം. വിവേക് മേനോന്‍ ഛായാഗ്രഹണവും നവീന്‍ വിജയ് എഡിറ്റിങും ഡാനി മുനരിസ് കലാസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. കൊച്ചി, കുമളി, പീരുമേട്, ബെംഗളൂരു, ദുബായ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

Saniya Iyappan Antony Varghese Kinavalli review

Farsana Jaleel :