തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളിൽ നിന്നും കളിയാക്കലുകളിൽ നിന്നുമെല്ലാം ഉയർന്ന് ഇന്ന് തമിഴ് സിനിമയുടെ മുഖമായി, ആരാധകരുടെ നെഞ്ചിൽ ഇരിപ്പടമുറപ്പിച്ച വിജയ് തന്റെ ജൈത്രയാത്ര തുടരുകയാണ്. താര്തതിന്റെ ഓരോ സിനിമാ റീലീസും ആരാധകർക്ക് ആഘോഷമാണ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ ഏറെയാണ്.
അദ്ദേഹത്തിന്റെ വിശേഷങ്ങൾക്കൊപ്പം സ്വകാര്യ ജീവിതവും വളരെ വേഗത്തിലാണ് വൈറലായി മാറുന്നത്. അച്ഛൻ എസ്എ ചന്ദ്രശേഖറുമായുണ്ടായ അസ്വാരസ്യം, വിവാഹ ജീവിതത്തെക്കുറിച്ച് വരുന്ന ഗോസിപ്പുകൾ തുടങ്ങിയവയെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. എന്നാൽ ഇതിനോടൊന്നും താരം പ്രതികരിക്കാറില്ല. ഭാര്യ സംഗീതയും മകൻ ജേയ്സൺ സഞ്ജയും വിജയിൽ നിന്നും അകലം പലിക്കുന്നെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി തമിഴകത്ത് സംസാരമുണ്ട്.
അച്ഛന്റെ പിൻബലമില്ലാതെ സ്വന്തം നിലയിൽ ജേയ്സൺ സംവിധാന രംഗത്തേയ്ക്ക് കടന്നിരിക്കുകയാണ്. ഇതിന് പിന്നിൽ അച്ഛനുമായുള്ള അകൽച്ചയാണ് കാരണമെന്ന് സംസാരമുണ്ട്. ഭാര്യ സംഗീതയെ വിജയ്ക്കൊപ്പം കണ്ടിട്ടും ഏറെക്കാലമായി. എല്ലാ പരിപാടികൾക്കും വിജയ്ക്കൊപ്പം എത്താറുള്ള സംഗീത കുറച്ച് വർഷങ്ങളായി വിജയ്ക്കൊപ്പമുള്ള ഒരു പരിപാടിയിലും എത്താറില്ല. ഇതാണ് നടനും ഭാര്യയും തമ്മിൽ പ്രശ്നങ്ങളെന്ന അഭ്യൂഹങ്ങൾക്ക് കാരണമായത്.
ഇത്തരം ഗോസിപ്പുകൾക്ക് ആക്കം കൂട്ടിക്കൊണ്ടാണ് കഴിഞ്ഞ ദിവസം നടി തൃഷ വിജയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചത്. പിറന്നാളിനോട് അനുബന്ധിച്ചാണ് ഫോട്ടോ പോസ്റ്റ് ചെയ്തതെങ്കിലും ഇതേക്കുറിച്ച് പല വ്യാഖ്യാനങ്ങളും വന്നു. എന്നാൽ താരം ഇതുവരെ പ്രതികരിക്കാൻ തയ്യാറായില്ല. ഭാര്യക്കൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചാൽ ഇപ്പോൾ പ്രചരിക്കുന്ന ഗോസിപ്പുകളെല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാവും. എന്നാൽ വിജയ് അതിന് തയ്യാറാകുന്നില്ല എന്നതാണ് ആരാധകരിലും നിരാശയുണ്ടാക്കുന്ന കാരണം.
ഇപ്പോഴിതാ സംഗീതയുടെ സമ്പാദ്യ വിവരങ്ങളാണ് പുറത്ത് വരുന്നത്. 400 കോടിയുടെ ആസ്തി സംഗീതയ്ക്കുണ്ടെന്നാണ് വിവരം. വിജയ് പല പ്രോപ്പർട്ടികളും വാങ്ങിയത് സംഗീതയുടെ പേരിലാണ്. വിജയുടെ സമ്പാദ്യമില്ലെങ്കിലും സംഗീത ധനികയാണ്. ലണ്ടനിലെ പ്രമുഖ വ്യവസായിയുടെ മകളാണ് സംഗീത. കോടികളുടെ സ്വത്ത് ഇദ്ദേഹത്തിനുണ്ട്. ശ്രീലങ്കൻ തമിഴരായ സംഗീതയുടെ കുടുംബം യുകെയിലാണ് താമസം.
ഒരിക്കൽ നാട്ടിലെത്തിയ സംഗീത വിജയെ നേരിട്ട് കാണുകയും പ്രണയത്തിലാകുകയും ആയിരുന്നു. പിന്നീട് ആണ് ഇവർ വിവാഹിതരായത്. വിജയുടെ കടുത്ത ആരാധികയായിരുന്നു അക്കാലത്ത് സംഗീത. നിലവിൽ വിജയുമായുള്ള അഭിപ്രായ വ്യത്യാസം കാരണം ലണ്ടനിൽ തന്റെ കുടുംബത്തോടൊപ്പമാണ് സംഗീതയുള്ളതെന്ന് റിപ്പോർട്ടുകളുണ്ട്.
വിജയുടെ അടുത്തിടെ റിലീസ് ചെയ്ത സിനിമകളുടെ ഇവന്റുകളിലൊന്നും സംഗീതയെ കണ്ടിരുന്നില്ല. പ്രത്യേകിച്ചും തൃഷയുമായി അടുപ്പത്തിലെന്ന ഗോസിപ്പുകൾ പരക്കുന്ന സാഹചര്യത്തിൽ വിജയ് വിവാഹ മോചനം നേടുകയാണെങ്കിൽ വിജയുടെ രാഷ്ട്രീയ ജീവിതത്തിൽ ഇത് വലിയ ചർച്ചയാകും.
അതേസമയം ലിയോ ആണ് വിജയിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വെങ്കട്ട് പ്രഭു ഒരുക്കുന്ന ഗോട്ട് ആണ് വിജയിയുടെ പുതിയ സിനിമ. ചിത്രത്തിനായി പുതിയ മേക്കേവറിലാണ് വിജയ് എത്തുന്നത്. വിജയ്‌യുടെ കരിയറിലെ 68ാമത് ചിത്രമാണ് ഇത്.