‘നേര്’ കോപ്പിയടി, ലോകമെമ്പാടുമുള്ള മലയാളികളെ കബളിപ്പിച്ചു, ; ടിക്കറ്റ് തുക തിരികെ നല്‍കണം, അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് അടയ്ക്കണം; മോഹന്‍ലാലിനും ജീത്തു ജോസഫിനെതിരെയും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണം; സംഗീത ലക്ഷമണ

തന്റേതായ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയിയൂടെ പങ്കുവെയ്ക്കാറുള്ള അഭിഭാഷകയാണ് സംഗീത ലക്ഷ്മണ. മോഹന്‍ലാലിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് സംഗീത രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ തനിക്കെതിരെ വന്ന ഭീഷണി കോളുകളെ കുറിച്ചും മറ്റും സംസാരിക്കുകയാണ് സംഗീത. സംഗീതയുടെ പോസ്റ്റിലെ ചില ഭാഗങ്ങള്‍ ഇങ്ങനെയാണ്;

ആസ്വാദനശേഷിയുടെ നിലവാരം തരംതാണതും വിമര്‍ശനബുദ്ധി തീരെയില്ലാത്തതുമായ ഒരു പ്രേക്ഷകസമൂഹം സിനിമ എന്ന കലയുടെ നാശത്തിന് മാത്രമാവും വഴിതെളിക്കുക. 1995 ല്‍ പുറത്തിറങ്ങിയ സ്‌കെച്ച് ആര്‍ട്ടിസ്റ്റ് സെക്കന്റ്:ഹാന്‍ഡ്‌സ് ദാറ്റ് സീ എന്ന അമേരിക്കന്‍ സിനിമ പകര്‍ത്തി തയ്യാറാക്കി ഇറക്കിയ പുതിയ മോഹന്‍ലാല്‍ ചിത്രം’നേര്’ മികച്ച സിനിമയാണ് എന്ന് വിലയിരുത്തുന്നവര്‍ സാരമായ മൂല്യക്ഷിതിക്ക് കീഴടങ്ങിയവരാണ്.

‘നേര്’ സിനിമയുമായി ബന്ധപ്പെട്ട് താന്‍ ചെയ്തതും പറഞ്ഞതും വഞ്ചനയാണ് ചതിയാണ് എന്നത് തന്നെ താനാക്കിയ സിനിമാപ്രേക്ഷകരോട് ഏറ്റുപറയാന്‍, അതിന് ക്ഷമാപണം നടത്താന്‍ ജിത്തു ജോസഫ് തയ്യാറാവാത്തത് എന്തുകൊണ്ടാണ്? അനാരോഗ്യകരമായ, മാരകമായ ഈ പ്രവണത സിനിമ നിര്‍മ്മിക്കുന്നവരും പുറത്തിറക്കുന്നവരും ആവര്‍ത്തിക്കാത്ത വിധം മാതൃകാപരമായി കൈകാര്യം ചെയ്യാന്‍ ആരും തന്നെ തയ്യാറാവാത്തത് ആരെ ഭയന്നിട്ടാണ്?

നേര് ‘സിനിമയുടെ പ്രീ റിലീസ് പ്രമോഷന്‍ പരിപാടികളില്‍ മോഹന്‍ലാലും സംഘവും പറഞ്ഞ അവകാശവാദങ്ങള്‍ ഒന്നുകൂടി കണ്ടു നോക്കുക. അല്‍പം നിയമം അറിയുന്നവര്‍ക്ക് മനസ്സിലാവും ആശീര്‍വാദ് സിനിമാസിനും ‘നേര്’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ ഏറ്റവും കുറഞ്ഞത് ഐപിസി എസ്.420 ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്യേണ്ടതാണ് എന്നത്.

പ്രേക്ഷകന് തെറ്റായ വിവരങ്ങള്‍ നല്‍കിയും സത്യമായ വിവരങ്ങള്‍ മറച്ചുവെച്ചും പ്രേക്ഷകന്റെ പക്കലുള്ള പണം കൈവശപെടുത്തണമെന്നുള്ള ഉദേശത്തോടെയും ലക്ഷ്യത്തോടെയും ആശീര്‍വാദ് സിനിമാസ് വഞ്ചനയിലൂടെയും ചതിയിലൂടെയും നടത്തിയ പ്രവര്‍ത്തികള്‍ക്കെതിരെ വേറെയും ശിക്ഷാവകുപ്പുകള്‍ ബാധകമാണ്. ഇതിനോടകം 60 കോടി രുപ സമാഹരിച്ചു എന്നാണ് വാര്‍ത്ത. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് അടയ്ക്കാന്‍ ആശിര്‍വാദ് സിനിമാസ് തയ്യാറാവണം അല്ലാത്ത പക്ഷം ക്രിസ്മസ് ആഘോഷത്തിന് പണമില്ലാതെ വലഞ്ഞ മറിയക്കുട്ടി ചേച്ചിയെ പോലുള്ളവര്‍ ഉള്‍പ്പടെയുള്ളവരുടെ ആവശ്യത്തിന് ഉപകാരമാവും വിധം ആ തുക പ്രയോജനപെടുത്താവുന്നതാണ്.

വീട്ടിലെ മറ്റ് ആവശ്യങ്ങള്‍ക്കായി മാറ്റി വെച്ച തുകയില്‍ നിന്ന് വക മാറ്റി ചിലവഴിച്ച് റ്റിക്കറ്റ് എടുത്ത് സിനിമ കണ്ടവര്‍ തെളിവുമായി സമീപിച്ചാല്‍ ടിക്കറ്റ് തുക ഗൂഗിള്‍ പേ/ ഫോണ്‍ പേ പോലുള്ള റീഫണ്‍് മോഡ്‌സ് വഴി തിരികെ നല്‍കാന്‍ ആശിര്‍വാദ് സിനിമാസ് തയ്യാറാവണം.തന്നെ താനാക്കിയ മലയാള സിനിമാ പ്രേക്ഷകരോട് അത് ചെയ്യാന്‍ മോഹന്‍ലാല്‍ തയ്യാറാവുമോ? അത് ചെയ്യാന്‍ തയ്യാറായില്ല എങ്കില്‍ ആശിര്‍വാദ് സിനിമാസിനെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ച് 60 കോടി രൂപ കണ്ടുകെട്ടി ലീഗല്‍ സര്‍വീസസ് അതോറിറ്റി ഫണ്ടിലേക്ക് അടക്കാന്‍ വേണ്ടുന്ന നിയമനടപടികള്‍ ആരംഭിക്കാവുന്നതാണ്.

അമേരിക്കന്‍ സിനിമയ്ക്ക് കോപ്പിറൈറ്റോ കടപ്പാടോ രേഖപ്പെടുത്താതെ ലോകം എമ്പാടുമുള്ള മലയാള സിനിമാ പ്രേക്ഷകരെ കബളിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്തു കൊണ്ട് കോടികള്‍ കളക്റ്റ് ചെയ്ത മോഹന്‍ലാലിന്റെയും ജിത്തു ജോസഫിന്റെയും നീചപ്രവൃത്തിയെ കുറിച്ച്, ക്രിമിനല്‍ കുറ്റകൃത്യത്തെ കുറിച്ച് എന്തുകൊണ്ടാണ് നമ്മുടെ മുഖ്യധാരാവാര്‍ത്താമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാത്തത്?

ഇത്രമേല്‍ ഗുരുതരമായ വഞ്ചനയും ചതിയും മലയാള സിനിമാപ്രേക്ഷകരോട് ചെയ്ത മോഹന്‍ലാലിനോടും ജിത്തു ജോസഫിനോടും എന്തുകൊണ്ടാണ് നമ്മുടെ മുഖ്യധാരാവാര്‍ത്താമാധ്യമങ്ങള്‍ വിശദീകരണം തേടാത്തത്, മലയാള സിനിമാ ഫ്രറ്റേണിറ്റി ഈ വിഷയത്തില്‍ എന്തുകൊണ്ടാണ് മുഖം തിരിച്ചു നില്‍ക്കുന്നത്?
എന്തൊരു നാടാണിത്? എന്തൊരു തരം മനുഷ്യരാണ് ഈ നാട്ടിലുള്ളത്?

പിന്നാലെ തന്നെ വിളിച്ച് ശല്യം ചെയ്തവരുടെ ഫോണ്‍ നമ്പരടക്കം പങ്കുവെച്ച് കൊണ്ടായിരുന്നു സംഗീത പിന്നീട് പ്രതികരിച്ചത്. മേല്‍ പറഞ്ഞിരിക്കുന്ന നമ്പരുകളില്‍ നിന്ന് കഴിഞ്ഞ 2 ദിവസങ്ങളില്‍ എന്നെ പച്ച തെറി വിളിക്കാനായി കോള്‍സ് വന്നിരുന്നു. മോഹന്‍ലാല്‍ ഭക്തരാണ്. പക്ഷേങ്കില് ഞാന്‍ സൈബര്‍ സെല്ലില്‍ പരാതിയുമായിട്ടൊന്നും പോയില്ല. എന്തെന്നാല്‍, പാവങ്ങള്‍ പോലീസുകാര്‍ക്ക് ഇതൊരു തലവേദന പിടിച്ച, പുലിവാല് പിടിച്ച കേസാവും. കാരണം കോള്‍ ഇങ്ങോട്ട് വിളിച്ചിട്ട് വിളിച്ചവന്‍ എന്നോട് പറഞ്ഞതിന്റെ പതിന്മടങ്ങ് തെറിയും അശ്ലീലവും കോള്‍ എടുത്ത ഞാന്‍, കോള്‍ വിളിച്ചവനോട് അങ്ങോട്ട് പറഞ്ഞിട്ടുണ്ട്.

എന്നിട്ടും ഈ നമ്പരുകള്‍ ഞാന്‍ ഇവിടെ പ്രസിദ്ധപ്പെടുത്തിയത് എന്തിനെന്നോെ? കാരണം, കറുത്ത വിഗ്ഗും മുഖത്ത് ഒന്നര കിലോ പുട്ടിയുമില്ലാതെ തന്റെ പ്രേക്ഷകരെ നേരില്‍ കാണാന്‍ ചങ്കൂറ്റമില്ലാത്ത മോഹന്‍ലാലിന് വേണ്ടി എന്നോട് കുരയ്ക്കാന്‍ ഇത്രയും പേപ്പട്ടികളെ ഉള്ളല്ലോ? ഈ പാടത്രയും കഴിച്ചിട്ടും, എനിക്കെന്റെ പിള്ളേരുണ്ടെടാ എന്നൊക്കെ വിടുവാ പറഞ്ഞിട്ട്……. എന്നോട് ഫോണിലൂടെയെങ്കിലും നേരിട്ട് പോരാടാന്‍ അര ഡസന്‍ പോരാളികള്‍ പോലും തികയ്ക്കാനില്ലെന്നോ? അയ്യോ കഷ്ടം തന്നെ. ഭയങ്കര കഷ്ടം തന്നെ എന്നായിരുന്നു സംഗീത പറഞ്ഞത്.

Vijayasree Vijayasree :