ആ പൂച്ചയെ അയച്ചത് ഞാൻ തന്നെയാണ് സസ്പന്‍സ് പൊളിച്ച്‌ പ്രമുഖ നടി!

തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകനാണ് സിബി മലയിൽ. സിബി മലയിൽ രഞ്ജിത് കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ സമ്മർ ഇൻ ബെത്ലഹേം എന്ന സിനിമ ഇന്നും പ്രേക്ഷകർക്ക് പ്രിയമാണ്. സിബി മലയില്‍ ജയറാം കൂട്ടുകെട്ടില്‍ 1998-ല്‍ പുറത്തിറങ്ങിയ ചിത്രമാണ്’. അനാഥനായ ബത്ലേഹമിലെ ഡെന്നിസും, ഡെന്നിസിന്‍റെ ചങ്ങാതിയായ രവി ശങ്കറുമൊക്കെ സമ്മര്‍ ഇന്‍ ബത്ലേഹമിലെ പ്രിയ കഥാപാത്രങ്ങളായി ഇന്നും പ്രേക്ഷക മനസ്സിലുണ്ട്. ആമി എന്ന തന്റേടി കഥാപാത്രമായി മഞ്ജു വാര്യരായിരുന്നു സമ്മര്‍ ഇന്‍ ബത്ലേഹമിലെ പ്രധാന താരം.

ഡെന്നിസ് ആമിയെ സ്വന്തമാക്കുന്നിടത്ത് അവസാനിക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്സില്‍, ഒരു വലിയ സസ്പന്‍സിന്റെ ചുരുളഴിക്കാതെയാണ് സിബി മലയിലും ടീമും ചിത്രം പറഞ്ഞു നിര്‍ത്തുന്നത്!. രവി ശങ്കറിന്റെ അഞ്ച് മുറപ്പെണ്ണുമാരില്‍ ‘ആരോ ഒരാള്‍’ പ്രണയ സന്ദേശവുമായി പൂച്ചയെ അയക്കുന്ന സീന്‍ ചിത്രത്തിന്റെ തുടക്കം മുതല്‍ പ്രേക്ഷകരെ ചിന്തിപ്പിക്കുന്നുണ്ട്. എന്നാല്‍ അത് ആരെന്ന്? സിനിമയില്‍ വ്യക്തമാക്കുന്നില്ല. സിബി മലയിലിനോട് ഇതിനെ കുറിച്ച്‌ ഒരു പ്രോഗ്രാമില്‍ ചോദിച്ചപ്പോള്‍ ഈ സിനിമ എഴുതിയ രഞ്ജിത്തിനോട് തന്നെ അത് ചോദിക്കണമെന്നും തനിക്ക് അതിനെ കുറിച്ച്‌ അറിയില്ല എന്നുമുള്ള രസകരമായ മറുപടിയാണ്‌ ലഭിച്ചത്.

ചിത്രത്തിന്‍റെ രചയിതാവായ രഞ്ജിത്തിനോടും പൂച്ചയെ അയയ്ക്കുന്ന രവി ശങ്കറിന്റെ പ്രണയിനി ആരെന്ന? ചോദ്യം ചോദിച്ചപ്പോള്‍ സസ്പന്‍സായി പറഞ്ഞത് സസ്പന്‍സായി തന്നെ നിലനില്‍ക്കട്ടെ എന്നായിരുന്നു മറുപടി.

ആ സിനിമ കണ്ടു കഴിഞ്ഞു എല്ലാവർക്കും ഉണ്ടാകുന്ന സംശയമാണ് പൂച്ചയെ അയച്ച മുറപ്പെണ്ണ് ആരാണ് എന്ന്. വർഷങ്ങളായി പലർക്കും അറിയണമെന്ന ആഗ്രഹമായിരുന്നു ആ നായിക ആരാണ് എന്ന്. ആ സിനിമയിൽ അഭിനയിച്ച താരങ്ങൾ എവിടെയെങ്കിലും വന്നാൽ പ്രേക്ഷകരുടെ ആ ചോദ്യം നേരിട്ടില്ലാത്ത ഒരു താരവും ഇല്ല. എന്നാൽ നായകന് പൂച്ചയെ അയക്കുകയും അദ്ദേഹത്തെ മറഞ്ഞിരുന്നു പ്രണയിക്കുന്നതും തന്റെ കഥാപാത്രമാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഈ നടി. രസികയാണ് ആ കഥാ പാത്രം. സമ്മര്‍ ഇന്‍ ബത്‌ലഹേം’ മുതല്‍ ‘ഉത്തമന്‍’ വരെ മലയാളത്തില്‍ മികച്ച കഥാപാത്രങ്ങള്‍ അഭിനയിച്ച നടിയാണ് രസിക എന്ന സംഗീത.

പിതാമകന്‍, ഉയിര്‍, ധനം തുടങ്ങിയ ഉള്ളുറപ്പുള്ള കഥാപാത്രങ്ങളിലൂടെ തമിഴിലും തെലുങ്കിലും ശ്രദ്ധേയായി രസിക. ഒരു അഭിമുഖത്തിലാണ് ആരാണ് ആ അഞ്ജാത കാമുകിയെന്ന് സംഗീത വെളിപ്പെടുത്തിയത്. ‘കുറേ സിനിമകളില്‍ അഭിനയിച്ചെങ്കിലും അഭിനയത്തില്‍ ഒരു പുരോഗതി ഉണ്ടായിത്തുടങ്ങിയത് സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രത്തിലൂടെയാണ്. എല്ലാ അര്‍ത്ഥത്തിലും ഒരു മഞ്ജു വാര്യര്‍ ചിത്രമായിരുന്നു. ഞാന്‍ അവതരിപ്പിച്ച ജ്യോതിക്ക് കഥാഗതിയില്‍ വലിയ പ്രധാന്യമൊന്നുമില്ല. പക്ഷേ ജയറാമിന്റെ അഞ്ചു മുറപ്പെണ്ണുങ്ങളിലൊരാള്‍ പ്രണയ സന്ദേശം കഴുത്തില്‍ കെട്ടിത്തൂക്കി ഒരു പൂച്ചയെ അയക്കുന്നതോടെയാണ് സിനിമയുടെ കഥ മാറുന്നത്. ആ പൂച്ചയെ ആരാണ് അയച്ചതെന്ന് സിനിമയില്‍ പറയുന്നില്ല. പക്ഷേ ജ്യോതിയാണ് പൂച്ചയെ അയക്കുന്നതെന്ന രീതിയില്‍ സംവിധായകന്‍ എന്നോട് പറഞ്ഞിരുന്നുവെന്ന് അവർ പറഞ്ഞു. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ രസിക പറയുന്നു.

രസികയുടെ വാക്കുകള്‍ ഇങ്ങനെയാണ്…

‘കുറെ സിനിമകളില്‍ അഭിനയിച്ചെങ്കിലും അഭിനയത്തില്‍ ഒരു പുരോഗതി ഉണ്ടായി തുടങ്ങിയത് ‘സമ്മര്‍ ഇന്‍ ബത്ലേഹം’ എന്ന ചിത്രത്തിലൂടെയാണ്. എല്ലാ അര്‍ത്ഥത്തിലും ഒരു മഞ്ജു വാര്യര്‍ ചിത്രമായിരുന്നു. ഞാന്‍ അവതരിപ്പിക്കുന്ന ജ്യോതിക്ക് കഥാഗതിയില്‍ വലിയ പ്രധാന്യമൊന്നുമില്ല. പക്ഷെ നായകനായ ജയറാമിന്റെ അഞ്ചു മുറപ്പെണ്ണില്‍ ഒരുവള്‍. പ്രണയ സന്ദേശം പൂച്ചയുടെ കഴുത്തില്‍ കെട്ടിത്തൂക്കി അയയ്ക്കുന്നതോടെയാണ്‌ സിനിമയുടെ കഥ മാറുന്നത്. ആ പൂച്ചയെ ആരാണ് അയച്ചത് എന്ന് സിനിമയില്‍ പറയുന്നില്ല. പക്ഷെ ജ്യോതിയാണ് പൂച്ചയെ അയക്കുന്നത് എന്ന രീതിയില്‍ സംവിധായകന്‍ എന്നോട് സംസാരിച്ചിരുന്നു’. രസിക വ്യക്തമാക്കുന്നു.

sangeetha about summer in bethlehem climax

Sruthi S :