നടിയെന്ന നിലയിലും പ്രൊഡ്യൂസര്‍ എന്ന നിലയിലും പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് സാന്ദ്ര തോമസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.
ഇപ്പോഴിതാ പ്രൊഡ്യൂസര്‍ എന്ന നിലയില്‍ താന്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ കുറിച്ച് പറയുകയാണ് സാന്ദ്ര തോമസ്. കംഫര്‍ട്ടബിള്‍ ആയി വര്‍ക്ക് ചെയ്യാന്‍ വേണ്ടി ക്ലോസ് സര്‍ക്കിള്‍ ഉണ്ടാക്കിയാണ് വര്‍ക്ക് ചെയ്യുക. എങ്കിലും ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്, അത് പറഞ്ഞ് അറിയിക്കാന്‍ പറ്റില്ല. എന്തിനാണ് ഈ പണി ചെയ്യുന്നത് എന്ന് പോലും പലപ്പോഴും ചിന്തിക്കാറുണ്ട്.
പണത്തിനപ്പുറം നിര്‍മ്മാതാവിന് സെല്‍ഫ് റെസ്പെക്ടും കോണ്‍ഫിഡന്‍സും പ്രധാനം ആണ്. പൈസയുള്ള ഒരുപാട് പേര് സിനിമ ചെയ്യാന്‍ വേണ്ടി വരുന്നു. അവര്‍ വന്ന് ഒരു സിനിമ ചെയ്തങ്ങ് പോവും. കാരണം അവരെക്കൊണ്ട് ചെയ്യാന്‍ പറ്റില്ല. പൈസയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല, സിനിമ ചെയ്യാന്‍ ഒരു പ്രത്യേക നേക്കും കൂടി വേണം. അടിമപ്പണി ചെയ്തിട്ട് കാര്യം ഇല്ല. നമ്മള് ചെയ്യുന്ന കാര്യത്തില്‍ നമ്മള്‍ക്കും സന്തോഷവും തൃപ്തിയും അഭിമാനവും ഉണ്ടാവണം.
അങ്ങനെ വര്‍ക്ക് ചെയ്തിട്ടേ കാര്യം ഉള്ളൂ. തന്നെ സംബന്ധിച്ചിടത്തോളം സെല്‍ഫ് റെസ്പെക്ട് ആണ് ഏറ്റവും പ്രധാനം. അതില്ലാത്ത പണിയ്ക്ക് നില്‍ക്കില്ല. ഓരോ പ്രാവശ്യവും വിചാരിക്കും ആര്‍ട്ടിസ്റ്റിനെ വച്ച് സിനിമ ചെയ്യരുത്, പുതിയ ആള്‍ക്കാരെ വച്ച് മതിയെന്ന്. ഒരു ഫീമെയ്ല്‍ പ്രൊഡ്യൂസറായ താന്‍ അനുഭവിക്കുന്നത് നിങ്ങളോട് പറഞ്ഞ് അറിയിക്കാന്‍ പറ്റില്ല. അത്രയും ബുദ്ധിമുട്ടുകളാണ്. അവരെയും പറയാന്‍ പറ്റില്ല, അവരുടെ മൂഡ് സ്വിംഗ്സാണ്.
പലപ്പോഴും എന്തിനാണ് പണി ചെയ്യുന്നതെന്ന് വരെ ആലോചിച്ച് പോവും. അവരും നമ്മളും മനുഷ്യരല്ലേ, എന്തുകൊണ്ട് മനുഷ്യരായിട്ട് കാണുന്നില്ല എന്ന് തോന്നാറുണ്ട്. സിനിമയുടെ പ്രോസസ് എന്ജോയ് ചെയ്യുന്ന ആളാണ് താന്‍. എന്നാല്‍ തിയേറ്ററില്‍ സിനിമ കാണാറില്ല എന്നാണ് സാന്ദ്ര തോമസ് ഒരു അഭിമുഖത്തില്‍ പറയുന്നത്.
അടുത്തിടെ, പൈസ ലാഭിക്കാന്‍ വേണ്ടി മാത്രമാണ് താന്‍ നിര്‍മ്മിച്ച സിനിമകളില്‍ അഭിനയിച്ചതെന്ന് സാന്ദ്ര തോമസ് പറഞ്ഞിരുന്നു. സക്കറിയയുടെ ഗര്‍ഭിണികള്‍, ആട്, പെരുച്ചാഴി എന്നീ സിനിമകളില്‍ അഭിനയിച്ചതിനെ കുറിച്ചാണ് താരം പറഞ്ഞത്. ആമേന്‍ എന്ന സിനിമയ്ക്ക് ശേഷം അഭിനയിച്ച സിനിമകളെ കുറിച്ച് അഭിമുഖത്തില്‍ മണിയന്‍പിള്ള രാജു ചോദിക്കുമ്പോഴാണ് പണം ലാഭിക്കാന്‍ വേണ്ടി മാത്രം അഭിനയിച്ചതാണെന്ന് സാന്ദ്ര പറയുന്നത്.
‘ഞാന്‍ സിനിമയില്‍ അഭിനയിച്ചത് എന്തു കൊണ്ടാണെന്ന് വെച്ചാല്‍ ഞാന്‍ ആദ്യത്തെ ഒന്നു രണ്ട് പടങ്ങള്‍ ചെയ്തു കഴിഞ്ഞപ്പോള്‍ പ്രമോഷന് വേണ്ടി ആര്‍ട്ടിസ്റ്റുകളെ വിളിച്ച് കഴിഞ്ഞാല്‍ വരില്ല. ഒന്ന് വന്നു ചെയ്യുമോ എന്ന് ചോദിച്ച് കാല് പിടിക്കേണ്ട അവസ്ഥയാണ്. ഞാന്‍ മടുത്തു.’
‘അപ്പോള്‍ എന്നെ നാല് പേര് അറിയുമെങ്കില്‍ ഞാന്‍ ഇങ്ങനെ ചോദിച്ച് മടുക്കേണ്ടല്ലോ. ഈ ചെറിയ ചെറിയ സ്ഥലങ്ങളില്‍ എനിക്ക് തന്നെ പോവാമല്ലോ. അഭിനേതാക്കളായ നിര്‍മ്മാതാക്കള്‍ക്ക് ഇങ്ങനെയൊരു സ്പേസ് കിട്ടും. അല്ലാതെ എത്ര വലിയ പ്രൊഡ്യൂസര്‍ ആണെന്ന് പറഞ്ഞാലും പേര് വരെ എഴുതില്ല എന്നും സാന്ദ്ര പറഞ്ഞിരുന്നു.