കൊടി പിടിക്കാനും പാര്‍ട്ടിയുണ്ടാക്കാനും പോകാതെ സന്ദേശത്തിലെ അനിയനായ പ്രശാന്തന്‍ കോട്ടപ്പളളിയുടെ ജീവിതം…

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത എവര്‍ഗ്രീന്‍ പൊളിറ്റിക്കല്‍ കോമഡി ചിത്രമാണ് സന്ദേശം. ജയറാമും ശ്രീനിവാസനും തിലകനും ഒടുവില്‍ ഉണ്ണികൃഷ്ണനുമൊക്കെ തകര്‍ത്തഭിനയിച്ച മലയാളത്തിലെ ഒരു ക്ലാസിക് പടം. വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു ചിത്രമാണ് സന്ദേശം. സന്ദേശം നല്‍കുന്ന സന്ദേശം ഇന്നും മലയാളി യുവാക്കള്‍ക്ക് ഒരു പാഠം തന്നെയാണ്. ഈയടുത്ത് സന്ദേശം എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ഒരു തിരക്കഥാകൃത്തിന്റെ പ്രസ്താവന വിവാദം ആയിരുന്നു. സന്ദേശത്തിലെ അഭിനേതാവ് കൂടിയായ ശ്രീനിവാസന്‍ തന്നെയാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഓരോ കഥാപാത്രങ്ങള്‍ക്കും സ്വന്തമായി വ്യക്തി മുദ്ര പതിപ്പിക്കാന്‍ സാധിച്ച ഒരു സിനിമയായിരുന്നു സന്ദേശം. പ്രകാശനും പ്രഭാകരനുമായി ജയറാമും ശ്രീനിവാസനും എത്തിയപ്പോള്‍ ചെറിയ വേഷമായിരുനിട്ടു കൂടി ഉദയഭാനുവിന്‍റെ വേഷം ചെയ്ത സിദ്ദിക്കും മികച്ചു നിന്നു. രാഘവന്‍ നായരുടെ മൂന്നു മക്കളില്‍ ഇളയവനായ പ്രശന്തിനെയും ആരും മറക്കാന്‍ ഇടയില്ല. വളരെ കുറച്ചു സമയമേ സ്ക്രീനില്‍ കാണാന്‍ സാധിച്ചുള്ളൂവെങ്കിലും ഇന്നും മലയാളികളുടെ ഓര്‍മയില്‍ ആ പയ്യന്റെ മുഖം വ്യക്തമാണ്. ഒരുപാട് നര്‍മ്മ മൂഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാന്‍ ആ കഥാപാത്രത്തിന് കഴിഞ്ഞു. ആ കഥാപാത്രത്തെ അവതരിപ്പിച്ച ആളുടെ പേര് രാഹുല്‍ ലക്ഷ്മണ്‍ എന്നാണ് എന്നുള്ളത് അധികമാര്‍ക്കും അറിയില്ല.
സന്ദേശത്തിന് ശേഷം അധികം സിനിമകളില്‍ പിന്നെ രാഹുലിനെ കാണാന്‍ കഴിഞ്ഞില്ല.

സ്കൂൾ, യൂണിവേഴ്സിറ്റി കലോത്സവ മത്സരങ്ങളിലെ മിമിക്രി കൊമ്പറ്റീഷനുകളിൽ സ്ഥിരം ജേതാവായിരുന്നു രാഹുൽ. അദ്ദേഹം ഇന്നൊരു ഡോക്ടര്‍ ആണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും എം ബി ബി എസ പൂര്‍ത്തിയാക്കിയ രാഹുല്‍ എം ജി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഹേവിയറൽ മെഡിസിനിൽ എം ഫിലും സ്വന്തമാക്കി. ഇപ്പോള്‍ ക്രീം ക്ലിനിക്ക് എന്ന  പേരില്‍ സ്വന്തമായി ഒരു പ്രസ്ഥാനവുമായി മുന്നോട്ട് പോവുകയാണ് അദ്ദേഹം. സിനിമക്ക് വേണ്ടി പാര്‍ട്ടി ഉണ്ടാക്കാനും കോടി പിടിക്കാനുമൊക്കെ ആവേശം പൂണ്ട പ്രശാന്ത്‌ കോട്ടപ്പള്ളി പക്ഷെ ജീവിതത്തില്‍ ഇന്നുവരെ കൊടി പിടിച്ചിട്ടില്ലെന്നാണ് പറയുന്നത്. സിനിമയില്‍ ഉഴപ്പന്‍ ആയിരുന്നത് കൊണ്ടാണ് പിന്നീട് കാണാഞ്ഞത് പക്ഷെ ജീവിതത്തില്‍ ഇത് വരെ ഉഴപ്പന്‍ ആയിട്ടില്ല എന്നാണു അദ്ദേഹം പറഞ്ഞത്.

Sandhesham movie fame rahul….

Noora T Noora T :