രഞ്ജിത്ത് അയാളുടെ ഫ്യൂഡല്‍ മനോഭാവം പുറത്തെടുക്കുന്നത് ഇതാദ്യമല്ല; സിപിഎം അടിമ ആയാല്‍ ആര്‍ക്കും ആരെയും അവഹേളിക്കാന്‍ ലൈസെന്‍സ് കിട്ടും എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ; സന്ദീപ് വാചസ്പതി

കഴിഞ്ഞ ദിവസമായിരുന്നു സംവിധായകന്‍ രഞ്ജിത്ത് ഡോ. ബിജുവിനെതിരെ നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. ഡോ. ബിജുവിനെ ഇകഴ്ത്തിയ രഞ്ജിത്തിന്റെ മാടമ്പിത്തരത്തിനെ ചോദ്യം ചെയ്യാന്‍ കേരളത്തിലെ ഒരു സാംസ്‌കാരിക നായകനും ധൈര്യമില്ലെന്നും എല്ലാവരും കമ്യൂണിസ്റ്റ് അടിമകളാണെന്നും സന്ദീപ് വാചസ്പതി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

രഞ്ജിത്തിന്റെ സിനിമകളില്‍ കിണ്ടിയും നിലവിളക്കും കാണിച്ചത് സംഘപരിവാര്‍ അജണ്ട ആണെന്ന് പറഞ്ഞ് കാടിളക്കി നടന്നവന്മാര്‍ ഒക്കെ ഇപ്പൊ നാക്കുളുക്കി ഇരിക്കുകയാണ്. മലയാളത്തെ രാജ്യാന്തര സിനിമ വേദികളില്‍ അടയാളപ്പെടുത്തിയ മികച്ച കലാകാരനാണ് ഡോ. ബിജു.

അദ്ദേഹത്തെ ഇകഴ്ത്തിയ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ മാടമ്പിത്തരത്തിനെ ചോദ്യം ചെയ്യാന്‍ ‘സാംസ്‌കാരിക നായകന്‍’ എന്ന മേലങ്കി അണിയുന്ന ഒരുത്തനും തന്റേടം ഇല്ലാത്തത് അയാള്‍ കമ്മ്യൂണിസ്റ്റ് അടിമ ആണെന്ന് അറിയുന്നത് കൊണ്ടാണ്.

രഞ്ജിത്ത് അയാളുടെ ഫ്യൂഡല്‍ മനോഭാവം പുറത്തെടുക്കുന്നത് ഇതാദ്യമല്ല. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് വിനയന്‍ സംവിധാനം ചെയ്ത സിനിമയെ പരിഗണിക്കാതെ അദ്ദേഹത്തെ അവഹേളിക്കാനും ഇയാള്‍ തയ്യാറായിരുന്നു. അന്നും ഇയാളെ സംരക്ഷിച്ചത് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ആയിരുന്നു.

സിപിഎം അടിമ ആയാല്‍ ആര്‍ക്കും ആരെയും അവഹേളിക്കാന്‍ ലൈസെന്‍സ് കിട്ടും എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ. രാജ്യാന്തര പ്രശസ്തനായ ഡോ ബിജുവിനെ അപമാനിച്ച രഞ്ജിത്തിനെ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. സിപിഎം അടിമ ആയത് കൊണ്ട് അയാളെ ചുമക്കാനുള്ള ബാധ്യത കേരളത്തിനില്ല.

Vijayasree Vijayasree :