പലരും ദുരുദ്ദേശ്യത്തോടെ തന്നെ സമീപിച്ചിരുന്നതായി സമീറ ….

തൊഴിലിടത്തിലെ മാന്യത ഒരിക്കലും സൂക്ഷിക്കാത്ത കുപ്രസിദ്ധി ഇന്ത്യൻ സിനിമാ വ്യവസായത്തിൽ തുടരുന്നു. കാസ്റ്റിങ‌് കൗച്ചും മി ടൂ ക്യാമ്പയിനുമൊക്കെ അടങ്ങി എന്ന‌് കരുതിയിരിക്കുമ്പോഴാണ‌് തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിയ സമീറ റെഡ്ഡി വീണ്ടും പുതിയ വെളിപ്പെടുത്തലുമായെത്തിയത‌്. തമിഴ‌്ചിത്രം ‘വാരണം ആയിര’ത്തിലെ മേഘ‌്നയിലൂടെ  മലയാളികൾക്കും പ്രിയങ്കരിയായ സമീറ സിനിമയിൽനിന്ന‌് പലതവണ മോശം അനുഭവമുണ്ടായെന്നാണ‌് തുറന്നുപറഞ്ഞത‌്‌. സിനിമയിൽ അടിയന്തരമായി പരിഹരിക്കപ്പെടേണ്ട ഒരു വിഷയം വനിത സിനിമാ പ്രവർത്തകർ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ്.

നിരവധിതവണ എനിക്കും മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പല പുരുഷന്മാരും ദുരുദ്ദേശ്യത്തോടെ  സമീപിച്ചിട്ടുണ്ട്. സ‌്ത്രീകൾ കേവലം ഒരു ഉപഭോഗ വസ്തുവല്ല എന്ന് മനസ്സിലാക്കണം. സമൂഹത്തിൽ സ്ത്രീകളെയും പുരുഷന്മാരെയും രണ്ട് തട്ടിലാണ് കാണുന്നത്. അത് സിനിമാ മേഖലയിലും പ്രതിഫലിക്കുന്നു. അത് മാറുമെന്നും തുല്യമായിപരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും സമീറ പറയുന്നു.  ഗ്ലാമർ വസ്തുക്കൾ എന്നതിലുപരിയായി സ്ത്രീകളെ കാണണം.

എന്നാൽ, മാറ്റം ഉണ്ടാകാൻ ഒത്തിരി സമയം എടുക്കുമെന്നും സമീറ കൂട്ടിച്ചേർത്തു. രണ്ടാമത്തെ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ് സമീറ ഇപ്പോൾ. ആദ്യ പ്രസവശേഷം വിഷാദരോഗത്തിന് അടിമയായതും തടി കുറയ്ക്കാൻവേണ്ടി ഒരുപാട് പ്രയത്‌നിക്കേണ്ടി വന്നതുമടക്കം ഒത്തിരി കാര്യങ്ങൾ നേരത്തെ നടി പറഞ്ഞിരുന്നു.  ഈ ദിവസങ്ങളിൽ സമീറ വാർത്തയിൽ നിറഞ്ഞതും ഗർഭകാലത്തെക്കുറിച്ച് പറഞ്ഞതോടെയായിരുന്നു. ആദ്യ പ്രസവത്തിനുശേഷം രൂപഭംഗി വീണ്ടെടുക്കാൻ സമയമെടുത്തു. ഇതിനെയൊക്കെ ട്രോളുന്നവർക്ക് ലജ്ജയില്ലേയെന്നാണ‌് അന്ന‌് സമീറ പറഞ്ഞത‌്. എനിക്കൊരു സൂപ്പർ പവറുണ്ട്. ഞാനൊരു കുഞ്ഞിന് ജന്മം നൽകുകയാണ് എന്ന ട്രോളർമാർക്കുള്ള  സമീറയുടെ മറുപടിക്ക‌് വമ്പൻ കൈയടിയായിരുന്നു ലഭിച്ചത്.

സൂപ്പർഹിറ്റ് ചിത്രം വാരണം ആയിരത്തിൽ അഭിനയിച്ചതോടെ തമിഴിൽ ട്രെൻഡായി മാറുകയായിരുന്നു സമീറ റെഡ്ഡി. പിന്നീട് തുടർച്ചയായി സൂപ്പർഹിറ്റ‌് ചിത്രങ്ങളുടെ ഭാഗമായി. 2014 ൽ അക്ഷയ് വർധയുമായുള്ള വിവാഹത്തിനുശേഷം  അഭിനയം കുറയ‌്ക്കുകയായിരുന്നു താരം.
Sameera reddy..

Noora T Noora T :