‘നിങ്ങള്‍ ഗര്‍ഭപാത്രത്തില്‍നിന്നും പുറത്തുവന്നപ്പോള്‍ നിങ്ങളുടെ അമ്മ സെക്‌സിയായിരുന്നോ ?’; ബോഡി ഷെയിമിംഗ് നടത്തുന്നവരുടെ വായടപ്പിച്ച് സമീറ റെഡ്ഡി

തനിക്കെതിരെ സാമൂഹ്യ മധ്യമങ്ങളിലൂടെ ബോഡി ഷെയിമിംഗ് നടത്തുന്നരുടെ വായടപ്പിച്ചിരിക്കുകയാണ് തെന്നിത്യന്‍ താര സുന്ദരി സമീറ റെഡ്ഡി. സമീറ ഇപ്പോള്‍ 5 മാസം ഗര്‍ഭിണിയാണ് സമൂഹ്യ മാധ്യമങ്ങളിലൂടെ താരത്തെ അപമനിക്കുന്ന തരത്തിലുള്ള ട്രോളുകള്‍ക്കും പരാമര്‍ശങ്ങള്‍ ഒരു ചടങ്ങില്‍വച്ച് പരസ്യമായാണ് സമീറ മറുപടി നല്‍കിയത്.

പ്രഗ്‌നന്‍സി കലത്ത് കരീനാ കപൂറിനെ പൊലെ എല്ലാവേക്കും സെക്‌സിയായിരിക്കാന്‍ കഴിയില്ല എന്ന് സമീറ തുറന്നടിച്ചു. ‘ട്രോള്‍ ചെയ്യുന്നവരോട് എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്. നിങ്ങളും നിങ്ങള്‍ എങ്ങെനെയാണ് ഉണ്ടായത്. നിങ്ങളും ഒരു അമ്മയുടെ വയറ്റില്‍ നിന്നും പുറത്തുവന്നതല്ലെ, നിങ്ങള്‍ പുറത്തുവന്നപ്പോള്‍ നിങ്ങളുടെ അമ്മ സെക്‌സിയായിരുന്നോ ? ഇത് ജീവിതത്തിലെ മനോഹരമായ ഒരു അവസ്ഥയാണ്’ സമീറ പറഞ്ഞു.

ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച സമയത്ത് ആളുകള്‍ എങ്ങനെ ചിന്തിക്കും ? ഞാന്‍ എങ്ങനെ തടി കുറക്കും ? എന്നീങ്ങനെ ഒരുപാട് ആവലാതികള്‍ എന്റെ മനസിലുണ്ടായിരുന്നു. ഇപ്പോള്‍ അത്തരം പ്രശ്‌നങ്ങളൊന്നും എന്നെ അലട്ടുന്നേയില്ല. ആദ്യ കുഞ്ഞ് പിറന്നപ്പോള്‍ ബോഡി ഷേപ്പ് വീണ്ടെടുക്കാന്‍ സമയം എടുത്തിരുന്നു.

ഒരു പക്ഷേ പഴയ രുപത്തിലെത്താന്‍ സമയമെടുക്കുമായിരിക്കും എന്നാല്‍ അതിനെക്കുറിച്ച് എനിക്ക് ടെന്‍ഷനില്ല എന്ന് സമീറ റെഡ്ഡി പറയുന്നു.

Sameera Reddy talks about her pregnancy.

Noora T Noora T :