വിജയ് സേതുപതി, ഫഹദ് ഫാസില്‍, സമാന്ത, രമ്യ കൃഷ്ണന്‍, മിഷ്‌കിന്‍ തുടങ്ങിയവർ പ്രമുഖ കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ത്യാഗരാജന്‍ കുമരരാജ സംവിധാനം ചെയ്യുന്ന സൂപ്പര്‍ ഡ്യൂലക്‌സ്. നല്ല സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് .
അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സമാന്ത വാചാലയായി. വയമ്ബ് എന്ന കഥാപാത്രത്തിന് തനിക്ക് മുമ്ബ് വേറെ രണ്ട് പ്രമുഖ നടിമാരെ സമീപിച്ചിരുന്നു. അവര്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് തനിക്ക് അവസരം ലഭിച്ചത് എന്ന് സമാന്ത പറഞ്ഞു.
സൂപ്പര്‍ ഡ്യൂലക്‌സില്‍ സമാന്തയ്ക്ക് അവസരം ലഭിച്ചതില്‍ നടിയെക്കാള്‍ സന്തോഷം ഭര്‍ത്താവ് നാഗ ചൈതന്യയ്ക്കായിരുന്നു. ഒരു രംഗം മികച്ചതാക്കാന്‍ ത്യാഗരാജന്‍ എത്ര ടേക്ക് വേണമെങ്കിലും പോവും. എന്നാല്‍ സമാന്ത രണ്ട് മൂന്ന് ടേക്ക് കൊണ്ട് ശരിയാക്കുമത്രെ.
ദേശീയ പുരസ്‌കാരം നേടിയ ആരണ്യകാണ്ഡം എന്ന ചിത്രത്തിന് ശേഷം, എട്ട് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ത്യാഗരാജന്‍ കുമരരാജ സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്ന പ്രത്യേകതയുമുണ്ട് സൂപ്പര്‍ ഡ്യൂലക്‌സ് എന്ന ചിത്രത്തിന് .
samatha about her new movie