‘ദി ഫാമിലി മാന്‍’ എന്ന വെബ് സീരീസിന് ശേഷം ആദ്യ ബോളിവുഡ് ചിത്രത്തിന് ഒരുങ്ങി നടി സമന്ത. ആയുഷ്മാന്‍ ഖുറാന നായകനായി എത്തുന്ന ചിത്രം ഒരു ഹൊറര്‍ വാംപയര്‍ ഴോണര്‍ വിഭാഗത്തില്‍ പെടുന്നതാണെന്നാണ് റിപ്പോര്‍ട്ട്. രണ്ട് റോളുകളില്‍ ആയിരിക്കും നടി ചിത്രത്തില്‍ എത്തുക എന്ന പ്രത്യേകതയുമുണ്ട്. ‘വാംപയര്‍സ് ഓഫ് വിജയ് നഗര്‍’ എന്നാണ് ചിത്രത്തിന്റെ പേര്.
‘സ്ത്രീ’, ബാല, ‘ഭേദിയ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അമര്‍ കൗഷിക്ക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം അവസാനത്തോടെ ആയിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.
ഒരു ഹൊറര്‍കോമഡി യൂണിവേഴ്‌സ് ഒരുക്കാനാണ് സംവിധായകന്റെ ലക്ഷ്യം. പുറത്തിറങ്ങാനിരിക്കുന്ന ‘സ്ത്രീ 2’, ‘ഭേദിയ 2’ എന്നീ ചിത്രങ്ങള്‍ എല്ലാം ബന്ധിപ്പിച്ചായിരിക്കും അമര്‍ ‘വാംപയര്‍സ് ഓഫ് വിജയ് നഗര്‍’ ഒരുക്കുക.
ആമസോണ്‍ െ്രെപമിന്റെ വെബ് സീരീസായ ‘ദി ഫാമിലി മാനി’ലെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് സമന്തയ്ക്ക് ലഭിച്ചത്. മനോജ് ബാജ്‌പേയി കേന്ദ്രകഥാപാത്രമായി എത്തിയ സീരീസില്‍ പ്രിയാമണിയും മലയാളി നടനായ നീരജ് മാധവും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. രാജ് ആന്‍ഡ് ഡികെ സംവിധാനം ചെയ്ത സീരീസ് ഇന്ത്യ ഒട്ടാകെ മികച്ച വിജയമാണ് നേടിയത്.