സാമന്ത മലയാളത്തിലേക്ക്: അരങ്ങേറ്റം ഈ സൂപ്പർ സ്റ്റാറിനൊപ്പം; കണ്ണുതള്ളി ആരാധകർ!

തെന്നിന്ത്യൻ താര സുന്ദരിയാണ് സാമന്ത. നിരവധി സൂപ്പർ സ്റ്റാറുകൾക്കൊപ്പ്പം അഭിനയിച്ച നടി ഇനി മലയാളത്തിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. മലയാളത്തിന്റെ സൂപ്പർ സ്റ്റാറിനൊപ്പമാണ് സാമന്ത നായികയായി എത്തുന്നത്. ആ മലയാളം സൂപ്പർ സ്റ്റാർ മറ്റാരുമല്ല മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിയാണ്.

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സാമന്ത മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. നേരത്തെ ഒരു പരസ്യ ചിത്രത്തിൽ മമ്മൂട്ടിയും സാമന്തയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിനിമ ആരാധകർക്ക് ആവേശമുണ്ടാക്കുന്ന ഈ വാർത്ത പുറത്തുവന്നത്. പരസ്യ ചിത്രത്തിൽ അഭിനയിച്ചതിന് പിന്നാലെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സാമന്ത സന്തോഷം പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല, കാതൽ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തെ പുകഴ്‌ത്തിയും താരം രംഗത്ത് വന്നിരുന്നു.

അതേസമയം സാമന്തയുടെ മലയാള സിനിമയിൽ എത്തുന്നത് മാത്രമല്ല. അതിലുപരി ഗൗതം വാസുദേവൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്. ചെന്നൈയിൽ ഈ മാസം 15-ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. ജൂൺ 20- ഓടെയാകും മമ്മൂട്ടി ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തുക. വൻ താരനിര അണിനിരക്കുന്ന ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. നവീൻ ഭാസ്കർ രചന നിർവഹിക്കുന്ന ചിത്രം ത്രില്ലർ ജോണറിൽ പെടുന്നതാണ്. സിനിമയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

Vismaya Venkitesh :