രോഗാവസ്ഥയോട് പൊരുതുന്നതിനിടയിൽ തമിഴ്നാട്ടിലെ പഴനി ക്ഷേത്രം സന്ദർശിച്ച് സാമന്ത

മയോസിറ്റിസ് രോ​ഗം ബാധിച്ചെന്നും അതിൽ നിന്ന് മുക്തയായി വരികയാണെന്നുമുള്ള നടി സാമന്തയുടെ വെളിപ്പെടുത്തൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. പുതിയ ചിത്രങ്ങളും വെബ്സീരീസുകളുമൊക്കെയായി അഭിനയരം​ഗത്ത് വീണ്ടും സജീവമാകാനൊരുങ്ങവേ തമിഴ്നാട്ടിലെ പ്രസിദ്ധമായ പഴനി ക്ഷേത്രം സന്ദർശിച്ചിരിക്കുകയാണ്

ക്ഷേത്രത്തിലെത്തിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. മയോസൈറ്റീസ് എന്ന രോഗാവസ്ഥയോട് പൊരുതുന്നതിനിടയിലാണ് താരം ക്ഷേത്ര സന്ദർശനത്തിനെത്തിയത്. ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ആരാധകർ പങ്കുവച്ചിട്ടുണ്ട്.

വളരെ സിമ്പിളായൊരു സൽവാർ അണിഞ്ഞാണ് സാമന്ത ക്ഷേത്രത്തിലെത്തിയത്. 600 സ്റ്റെപ്പുകൾ കയറുകയും ഓരോ പടിയിൽ കർപ്പുരം തെളിയിക്കുകയും ചെയ്‌തു സാമന്ത. ജാനു എന്ന ചിത്രത്തിന്റെ സംവിധായകൻ സി പ്രേം കുമാറും താരത്തിനൊപ്പമുണ്ടായിരുന്നു. മയോസൈറ്റീസിന് ചികിത്സ തേടുന്നതു കൊണ്ട് മാസ്‌ക് അണിഞ്ഞാണ് താരം ദർശനത്തിനെത്തിയത്.

‘ശാകുന്തളമാ’ണ് സാമന്തയുടെ റിലീസാകാനുള്ള പുതിയ ചിത്രം. രണ്ടു തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരുന്നു. ഫെബ്രുവരി 17 നു റിലീസ് ചെയ്യുമെന്ന് പറഞ്ഞ ചിത്രം ഇപ്പോൾ ഏപ്രിൽ 14നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. ദേവ് മോഹൻ, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ’ സിറ്റാഡെൽ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കിലാണിപ്പോൾ സാമന്ത.

Noora T Noora T :