”വിശ്വസ്തനും സ്നേഹമുള്ളവനുമായ ഒരു പങ്കാളി, ഗർഭം ധരിക്കാൻ ശ്രമിക്കുക”;; ആരധകരെ ആവേശത്തിലാക്കി സാമന്ത

തെന്നിന്ത്യയുടെ താരസുന്ദരിയാണ് സാമന്ത റൂത്ത് പ്രഭു. ഇപ്പോഴിതാ താരം പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് വൈറലാകുന്നത്. 2025ൽ താൻ ജീവിതത്തിൽ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് നടി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കിട്ടിരിക്കുന്നത്.

എന്നാൽ ഈ വിഷ് ലിസ്റ്റിലെ നാലാമത്തെ പോയിന്റാണ് ശ്രദ്ധേയം. ‘വിശ്വസ്തനും സ്നേഹസമ്പന്നനുമായ ഒരു പാർട്ണറെ പ്രതീക്ഷിക്കുന്നു എന്നാണ് നടി കുറിച്ചിരിക്കുന്നത്. മാത്രമല്ല വിവാഹമോചനത്തിനു ശേഷം തളർന്നുപോയ താരം വീണ്ടും ഒരു വിവാഹത്തിന് തയ്യാറാവുന്നു എന്നറിഞ്ഞ സന്തോഷത്തിലാണ് ആരാധകർ.

നടി സാമന്തയുടെ 2025 വിഷ് ലിസ്റ്റ് ഇങ്ങനെയാണ് കുറിച്ചിരിക്കുന്നത്.

ഒന്നാമതായി ”വളരെ തിരക്കേറിയ വർഷമായിരിക്കണം” എന്നാണ് പറയുന്നത്…
”തന്റെ അഭിനയത്തിൽ പുരോഗതിയുണ്ടാവണം, അതിൽ നിന്നും കൂടുതൽ പണം സമ്പാദിക്കാൻ സാധിക്കണമെന്നും” രണ്ടാമതായി പറയുന്നു….

”സാമ്പത്തിക ഭദ്രതയാണ്” താരത്തിന്റെ അടുത്ത ആവശ്യം.
നാലാമത്തെയാണ് ആരാധകരെ ഏറെ സന്തോഷിപ്പിച്ച ഒന്ന്. ”വിശ്വസ്തനും സ്നേഹസമ്പന്നനുമായ പങ്കാളി” വേണമെന്നാണ് നടി പറയുന്നത്.

അതേസമയം ”വർഷങ്ങളായി കൈവരിച്ച വലിയ ലക്ഷ്യത്തിന്റെ പൂർത്തീകരണം.” വലിയ സർപ്രൈസ് ആണ് സാമന്ത കരുതിവെച്ചിരിക്കുന്നത് എന്നാണ് അതിനർത്ഥം…
”വരുമാനത്തിനു വിവിധ സ്രോതസ്സുകളുണ്ടാവണം” എന്നാണ് അടുത്ത വിഷ്…
”മറ്റൊരിടത്തേക്ക് മാറി താമസിക്കാനുള്ള അവസരം, മികച്ച മാനസിക- ശാരീരിക ആരോഗ്യം”
”ഗർഭം ധരിക്കാൻ ശ്രമിക്കുകയാണെങ്കിൽ അതു നല്ലതാണ്” എന്നാണ് അവസാന വിഷ് ആയി താരം പറയുന്നത്.

Vismaya Venkitesh :