ബോളിവുഡ് നടൻ സൽമാൻ ഖാന്റെ പിതാവും പ്രശസ്ത തിരക്കഥാകൃത്തുമായ സലിം ഖാന് നേരെ ഭീ ഷണി മുഴക്കിയ രണ്ട് പേർ അറസ്റ്റിൽ. അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ പേരിലാണ് വീണ്ടും ഭീ ഷണി വന്നിരിക്കുന്നത്. ബാന്ദ്രാ വെസ്റ്റിലെ വസതിയായ ഗാലക്സി അപ്പാർട്ട്മെന്റിനു സമീപത്തുവെച്ചായിരുന്നു സംഭവം.

രാവിലെ എട്ടരയോടെ പ്രഭാത നടത്തത്തിനിടെ സ്കൂട്ടറിലെത്തിയ സ്ത്രീയും പുരുഷനുമാണ് ഭീ ഷണി മുഴക്കിയത്. നടത്തിനിടെ അൽപം വിശ്രമിച്ച സലിം ഖാനോട് ലോറൻസ് ബിഷ്ണോയിയെ അയക്കണോ എന്ന് ആക്രോശിച്ചശേഷം അതിവേഗത്തിൽ സ്കൂട്ടറുമായി പാഞ്ഞ് പോകുകയായിരുന്നു.
സ്കൂട്ടറിന് പുറകിലിരുന്ന സ്ത്രീ ബുർഖയാണ് ധരിച്ചിരുന്നത്. എന്നാൽ പുരുഷൻ മുഖം മറച്ചിരുന്നില്ല. സലിം ഖാന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥൻ ദീപക് ബോർസേയുടെ പരാതിയിന്മേലാണ് കേസെടുത്തിരിക്കുന്നത്. ബാന്ദ്രാ പോലീസാണ് അന്വേഷണം നടത്തിയത്. പിന്നാലെ നടത്തിയ സിസിടിവി പരിശോധനയിൽ നിന്നും രണ്ടുപേരേയും അറസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാൽ തങ്ങൾക്ക് ലോറൻസ് ബിഷ്ണോയുമായി ബന്ധമൊന്നുമില്ലെന്നും തമാശയ്ക്ക് ചെയ്തതാണിതെന്നുമാണ് ഇവർ പറയുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 14-ന് ബൈക്കിലെത്തിയ രണ്ടുപേർ സലിം ഖാനും സൽമാനും താമസിക്കുന്ന ഗാലക്സി അപ്പാർട്ട്മെന്റിന് സമീപമെത്തി വെടിയുതിർത്തിരുന്നു.
പിറ്റേ ദിവസം ഇത് സൽമാനും പിതാവിനും നേരെയുള്ള തങ്ങളുടെ ആദ്യത്തെയും അവസാനത്തെയും താക്കീതാണെന്ന് പറഞ്ഞ് ബിഷ്ണോയ് സംഘം പരസ്യമായി അവകാശപ്പെട്ടിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ വിക്കി ഗുപ്ത, സാഗർ പാൽ എന്നീ യുവാക്കളെ പോലീസ് അറസ്റ്റ്ചെയ്യുകയും ചെയ്തു. ഇന്ത്യാ-പാകിസ്താൻ അതിർത്തിയിൽവെച്ചായിരുന്നു ഇവരെ പോലീസ് പിടികൂടിയത്.
