സൽമാൻ ഖാന് വധഭീക്ഷണി;നിയമം വെറുതെ വിട്ടാലും ഞങ്ങൾ വെറുതെ വിടില്ല!

ബോളിവുഡിനകത്തും പുറത്തും നിനിരവധി ആരാധകരുള്ള നടനാണ് സൽമാൻ ഖാൻ.ഇടയ്ക്കിടെ ഉണ്ടാകുന്ന വിവാദങ്ങൾ താരത്തിന് വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.ഇത് താരത്തിന്റെ സിനിമ ജീവിതത്തെയും പലപ്പോഴും ബാധിക്കുന്നുണ്ട്.എങ്കിലും താരം സിനിമാ രംഗത് സജീവം തന്നെയാണ്.ഇപ്പോളിതാ താരതത്തിനെതിരെ വന്ന ഒരു വധഭീഷണിയാണ് വയറലായിക്കൊണ്ടിരിക്കുന്നത്.ഫേസ് ബുക്കിലൂടെയാണ് സന്ദേശങ്ങൾ അയച്ചിരിക്കുന്നത്.
കൃഷ്ണ മൃഗത്തെ വേട്ടയാടി കൊന്നു എന്ന പേരില്‍ താരം ജയില്‍ ശിഷ അനുഭവിച്ചിരുന്നു. 1998 ലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഈ കേസ് ഇനിയും അവസാനിച്ചിട്ടില്ല. 2007 ല്‍ അഞ്ച് വര്‍ഷത്തെ തടവിന് സല്‍മാന്‍ ശിക്ഷിക്കപ്പെട്ടിരുന്നെങ്കിലും ഒരാഴ്ചയ്ക്ക്‌ശേഷം താരം ജാമ്യത്തിലിറങ്ങുകയായിരുന്നു. കേസിന്റെ വിചാരണ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
എന്നാൽ ഇപ്പോൾ ബിഷ്‌ണോയ് സമുദായത്തിന്റെ പേരില്‍ സല്‍മാന് വധഭീക്ഷണി ഉയര്‍ന്നിരിക്കുകയാണ്.
ഇന്ത്യന്‍ നിയമത്തില്‍ നിന്നും സല്‍മാന്‍ ഖാന്‍ രക്ഷപ്പെട്ടാലും ബിഷ്‌ണോയ് നിയമത്തില്‍ നിന്നും അദ്ദേഹം രക്ഷപ്പെടില്ലെന്നാണ് ഗാരി ഷുട്ടര്‍ എന്നയാള്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. കൃഷ്ണമൃഗത്തെ ദൈവമായി കണ്ട് മൃഗങ്ങളെ സംരക്ഷിക്കുന്ന വിഭാഗമാണ് ബിഷ്‌ണോയ്. വധഭീഷണി വന്നതിനെ തുടര്‍ന്ന് സല്‍മാന്‍ ഖാന് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

സൽമാൻ ഖാനും മറ്റ് അ‍ഞ്ചുപേരും 1998 ഒക്ടോബർ ഒന്നിനു രാത്രിയാത്രയ്ക്കിടെ രണ്ടു മാനുകളെ വെടിവച്ചുകൊന്നെന്നാണു കേസ്. ഹംസാത്ത് സാത്ത് ഹൈ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി രാജസ്‌ഥാനിലെ ജോധ്‌പൂരിൽ എത്തിയപ്പോഴാണ് ഗോധ ഫാമിൽ കൃഷ്‌ണമൃഗത്തെ വേട്ടയാടി കൊന്നത്. വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു മാനുകളെ വെടിവച്ചു കൊന്നതിനു റജിസ്റ്റർ ചെയ്ത കേസിൽ ജോധ്പുർ കോടതിയിൽ മാർച്ച് 28നു വാദം പൂർത്തിയായിരുന്നു.വേട്ടയ്ക്കിടെ സൽമാനൊപ്പമുണ്ടായിരുന്ന സെയ്ഫ് അലിഖാൻ, സൊനാലി ബേന്ദ്ര, തബു, നീലം എന്നിവരെ കോടതി വെറുതെവിട്ടു. പ്രദേശവാസിയായ ദുഷ്യന്ത് സിങ് എന്ന വ്യക്തിയെയും കുറ്റവിമുക്തനാക്കി. കേസെടുത്ത് 20 വർഷത്തിനു ശേഷമാണ് വിധി വന്നത്.

മാനുകളെ വേട്ടയാടിയതിനു റജിസ്റ്റർ ചെയ്യപ്പെട്ട കേസിനൊപ്പം അനധികൃതമായി ആയുധം കൈവശം വച്ചെന്ന കേസിൽ നേരത്തേ സൽമാനെ കുറ്റവിമുക്തനാക്കിയിരുന്നു. സംശയത്തിന്റെ ആനുകൂല്യം നൽകിയാണു ഖാനെ വെറുതെവിട്ടത്.മാനുകളെ വേട്ടയാടാൻ ഉപയോഗിച്ച തോക്കുകൾ പിടിച്ചെടുത്തപ്പോൾ ഇവയുടെ കാലാവധി കഴിഞ്ഞവയാണെന്നു കണ്ടെത്തിയതോടെയാണ് അനധികൃതമായി ആയുധം കൈവശം വച്ചതിനു കേസ് എടുത്തത്.എന്നാൽ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുമ്പോള്‍ വഴിയരികില്‍ പരിക്കേറ്റു കിടക്കുകയായിരുന്ന ഒരു കൃഷ്ണമൃഗത്തിന് വെള്ളം കൊടുക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നായിരുന്നു സൽമാൻ ഖാൻ നൽകിയ മറുപടി.
സൽമാൻ തന്റെ സിനിമാ ജീവിതം തുടങ്ങുന്നത് 1988 ൽ ബീവി ഹോ തോ ഐസി എന്ന് സിനിമയിലൂടെയാണ്. പക്ഷേ അദ്ദേഹത്തിന് ഹിന്ദി സിനിമയിൽ പേര് നേടിക്കൊടുത്തത് 1989 ൽ ഇറങ്ങിയ മെംനെ പ്യാർ കിയ എന്ന ചിത്രമായിരുന്നു .ഈ സിനിമയിൽ അദ്ദേഹത്തി ഏറ്റവും നല്ല പുതുമുഖ നടനുള്ള ഫിലിം‌ഫെയർ അവാർഡും കിട്ടി.ഇപ്പോൾ ബോളിവുഡിൽ ജനശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ബിഗ്‌ബോസ് ടെലിവിഷൻ പരിപാടിയുടെ അവതാരകനാണ് സൽമാൻ.ബിഗ്‌ബോസിന്റെ പതിമൂന്നാം സീസൺ 29 ന് ആരംഭിക്കാൻ പോവുകയാണ്.അവതാരകൻ സൽമാൻ തന്നെയാകും.

salman khan receives death threat

Sruthi S :