കഴിഞ്ഞ ദിവസം നടൻ സൽമാൻ ഖാന് വ ധ ഭീ ഷണി വന്നത് വാർത്തയായിരുന്നു. രണ്ട് കോടി രൂപ നൽകിയില്ലെങ്കിൽ സൽമാൻ ഖാനെ കൊ ലപ്പെടുത്തുമെന്നാണ് സന്ദേശത്തിൽ പറയുന്നത്. മുംബൈ ട്രാഫിക് പൊലീസിലാണ് ഭീ ഷണി സന്ദേശം എത്തിയിരിക്കുന്നത്. സംഭവത്തിൽ ബാന്ദ്ര സ്വദേശിയായ 56 കാരനെ പോലീസ് പിടികൂടിയിരിക്കുകയാണ്.
മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബാന്ദ്ര സ്വദേശിയായ 56 കാരൻ പിടിയിലാകുന്നത്. ഇയാൾ തന്നെയാണോ സന്ദേശമയച്ചത് അതോ മറ്റാരെങ്കിലും ഇദ്ദേഹത്തിൻറെ ഫോണുപയോഗിച്ച് ചെയ്തതാണോയെന്ന് പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തെത്തുമെന്നാണ് വിവരം.
അതേസമയം, നിരന്തരം നടനെതിരെ വ ദ ഭീ ഷണികൾ വരുന്ന സാഹചര്യത്തിൽ നടന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. സിനിമാ ചിത്രീകരണത്തിന് പോലും മുംബൈ വിട്ട് പോകരുതെന്നാണ് പോലീസിന്റെ നിർദ്ദേശം. നിലവിൽ വൈ പ്ലസ് സുരക്ഷയാണ് സൽമാൻഖാന് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ സുരക്ഷയ്ക്കായി നടൻ ബുള്ളറ്റ് പ്രൂഫ് കാർ ദുബായിൽ നിന്ന് ഇറക്കുമതി ചെയ്തതും വാർത്തയായിരുന്നു.
ബാബാ സിദ്ദിഖിയുടെ മരണശേഷം മൂന്നു തവണയാണ് സൽമാനെ കൊ ല്ലുമെന്ന് ഭീ ഷണി ലഭിക്കുന്നത്. ആദ്യം 5 കോടി ആവശ്യപ്പെട്ട് ഭീ ഷണി സന്ദേശമയച്ചയാൾ പിന്നീട് മാപ്പു പറഞ്ഞിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ബാബാ സിദ്ദിഖിയുടെ മകൻ സീഷൻ സിദ്ദിഖിയുടെ ബാന്ദ്രയിലെ എംഎൽഎ ഓഫീസിൽ ആണ് സന്ദേശമെത്തിയത്.
സീഷനെയും സൽമാനെയും ഒരുമിച്ച് കൊ ല്ലുമെന്നായിരുന്നു ഭീ ഷണി. ഇതയച്ചയാളെ നോയിഡയിൽ വെച്ച് പൊലീസ് പിടികൂടി. മുംബൈയിലെത്തിച്ച് ഇയാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് മൂന്നാമത്തെ സന്ദേശമെത്തുന്നത്. കൃഷ്ണ മൃഗത്തെ വേട്ടയാടിയതു മുതൽ ബിഷ്ണോയ് സമുദായത്തിന്റെ കണ്ണിലെ കരടാണ് താരം. അവിടെ മുതലാണ് ഭീ ഷണി വരുന്നത്. നടന്റെ വസതിയിലേയ്ക്ക് വെടിവെയ്പ്പും നടന്നിരുന്നു.