വാരിയെല്ലിന് പരിക്കുപറ്റി എഴുന്നേൽ വരെ ബുദ്ധിമുട്ടി സൽമാൻ ഖാൻ; വൈറലായി വീഡിയോ

നിരവധി ആരാധകരുള്ള ബോളിവുഡ് നടനാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയൊരു വീഡിയോയാണ് വൈറലായി മാറുന്നത്. വാരിയെല്ലിന് പരിക്കുപറ്റിയതിനെ തുടർന്ന് ആരോഗ്യ അസ്വസ്ഥതകൾക്കിടയിലും പരിപാടിയിൽ പങ്കെടുത്ത നടന് അഭിനന്ദനമറിയിച്ചുകൊണ്ടാണ് വീഡിയോ പ്രചരിക്കുന്നത്.

ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ എഴുന്നേൽക്കാൻ പോലും ബുദ്ധിമുട്ടുന്ന താരത്തെയാണ് വീഡിയോയിൽ കാണുന്നത്. അതേ ചടങ്ങിൽ, ജൽവ എന്ന ഗാനത്തിന് സൽമാൻ നൃത്തം ചെയ്യുന്ന മറ്റൊരു വീഡിയോയും വൈറലായിട്ടുണ്ട്. വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഇത്തരം ആരോ​ഗ്യാവസ്ഥയിലെത്തിയ അദ്ദേഹത്തെ സമ്മതിക്കണമെന്നെല്ലാമാണ് കമന്റുകൾ.

അതേസമയം, സൽമാൻ ഖാൻ അദ്ദേഹത്തിൻ്റെ സിനിമാ തിരക്കുകളിലുമാണ്. കിക്ക്, ജുദ്‌വാ, മുജ്‌സെ ഷാദി കരോഗി എന്നീ ഹിറ്റുകൾക്ക് ശേഷം സൽമാൻ ഖാനും സാജിദ് നദിയാദ്‌വാലയും ഒന്നിക്കുന്ന ചിത്രമായ സിക്കന്ദർ ആണ് നടന്റെ പുതിയ ചിത്രം. എ ആർ മുരുഗദോസാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ആക്ഷൻ ഴോണറിലെത്തുന്ന ചിത്രത്തിൽ നായികയായി രശ്മിക മന്ദാനയാണ് എത്തുന്നത്. ചിത്രത്തിൻ്റെ ഭാ​ഗമാകുന്നതിൽ അഭിമാനമുണ്ടെന്ന് നടി അറിയിച്ചിരുന്നു. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. 2025 ഈദ് റിലീസായിട്ടാകും ചിത്രം തിയേറ്ററുകളിൽ എത്തുക. മുരുകദോസും സൽമാൻ ഖാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Vijayasree Vijayasree :