നിരവധി ആരാധകരുള്ള താരമാണ് സല്‍മാന്‍ ഖാന്‍. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെവളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ തനിക്കുണ്ടായിരുന്ന പ്രണയങ്ങളേക്കുറിച്ച് ഒരു കാര്യം വ്യക്തമാക്കിയിരിക്കുകയാണ് സല്‍മാന്‍ ഖാന്‍.

ജീവചരിത്രമെഴുതുകയാണെങ്കില്‍ സ്വന്തം പ്രണയാനുഭവങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തുമോ എന്ന് ഒരു ടെലിവിഷന്‍ പരിപാടിക്കിടെ അവതാരകന്‍ ചോദിച്ചപ്പോള്‍ മറുപടിയായാണ് സല്‍മാന്‍ ഖാന്‍ ഇതുവരെ പറയാത്ത ചില കാര്യങ്ങള്‍ പറഞ്ഞത്. അങ്ങനെയൊന്നുണ്ടാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ പ്രണയകഥകള്‍ തനിക്കൊപ്പം മണ്ണടിയും എന്നും സല്‍മാന്‍ വ്യക്തമാക്കി.
‘ജീവിതത്തിലേക്ക് ശരിയായ ഒരാള്‍ വന്നാല്‍ വിവാഹത്തേക്കുറിച്ച് ആലോചിക്കാം. ദൈവം തീരുമാനിക്കുമ്പോള്‍ അത് നടക്കും. വിവാഹത്തിന് രണ്ട് വ്യക്തികള്‍ വേണം. ആരെങ്കിലും ഒരാള്‍ യെസ് പറയുമ്പോള്‍ മറ്റേയാളുടെ ഭാഗത്ത് നിന്നും നോ എന്ന ഉത്തരമായിരിക്കും ഉണ്ടാവുക.
രണ്ട് ഭാഗത്തുനിന്നും നോ വന്നിട്ടുണ്ട്. രണ്ട് കൂട്ടരും യെസ് പറയുന്ന അവസരത്തില്‍ വിവാഹം നടക്കും. 57 വയസായതേയുള്ളൂ. വിവാഹത്തിന് ഇനിയും സമയമുണ്ട്’ എന്നും സല്‍മാന്‍ പറഞ്ഞു.
ഫര്‍ഹാദ് സംജി സംവിധാനം ചെയ്ത കിസി കാ ഭായ് കിസി കി ജാന്‍ എന്ന ചിത്രത്തിലാണ് സല്‍മാന്‍ ഖാന്‍ നായകനായി ഈയിടെ തിയേറ്ററുകളിലെത്തിയ ചിത്രം. പൂജ ഹെ?ഗ്‌ഡേയാണ് നായിക. വെങ്കടേഷ്, ജ?ഗപതി ബാബു തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളില്‍.
