കൊറോണയെ പ്രതിക്കാൻ ജാഗ്രത നിർദ്ദേശവുമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. കൈകള്‍ കൂപ്പി നമസ്‌ക്കാരം പറയുന്ന തരത്തിലുള്ള ഫോട്ടോ പങ്കുവച്ചാണ് ആരാധകരോട് ജാഗ്രത പാലിക്കാന്‍ സല്‍മാന്‍ ഖാന്‍ ആവശ്യപ്പെടുന്നത്.ഇന്ത്യയിൽ കൊറോണ സ്ഥിതീകരിച്ച സാഹചര്യത്തിലാണ് താരം ഇങ്ങനെയൊരു സന്ദേശവുമായി രംഗത്തെത്തിയത്.
”നമസ്‌ക്കാരം… ഇന്ത്യയിലെ സംസ്‌ക്കാര പ്രകാരം നമസ്‌തെയും സലാമുമാണ്! കൊറോണ വൈറസ് ഭീതി ഒഴിഞ്ഞതിന് ശേഷം മതി ഷേക്ക് ഹാന്‍ഡും കെട്ടിപ്പിടുത്തവും” എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഫോട്ടോക്കൊപ്പം സൽമാൻ ഖാൻ കുറിച്ചിരിക്കുനന്നത് കുറിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ ഇതുവരെ 29 കൊറോണ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ കേരളത്തില്‍ നിന്നുള്ള മൂന്നു പേരും സുഖം പ്രാപിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
salman khan about korona virus