മുബൈ പോലീസിന് 1 ലക്ഷം സാനിറ്റൈസറുകള്‍ നൽകി സല്‍മാന്‍ ഖാന്‍

1 ലക്ഷം ഹാന്‍ഡ് സാനിറ്റൈസറുൾ മുബൈ പോലീസിന് നൽകി സൽമാൻ ഖാൻ. താരത്തിന് നന്ദി അറിയിച്ച് മുബൈ പോലീസ്. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

‘സല്‍മാന്‍ ഖാന് നന്ദി, മുബൈ പോലീസിന് 1 ലക്ഷം ഹാന്‍ഡ് സാനിറ്റൈസറുകള്‍ എത്തിച്ചു നല്‍കിയതിന്’, എന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം സല്‍മാന്‍ ഖാന്‍ തന്റെ പുതിയ സിനിമക്കായി മേടിച്ച ട്രക്ക് ഈദ് കിറ്റുകള്‍ വിതരണം ചെയ്യാനായി വിട്ടു നല്‍കിയത്.

ലോക്ക്ഡൗണ്‍ സമയം സല്‍മാന്‍ ഖാന്‍ ചെലവഴിച്ചത് അദ്ദേഹത്തിന്റെ പനവേലിലുള്ള ഫാംഹൗസിലാണ്. അവിടെ അടുത്തുള്ള ഗ്രാമത്തിലെ ആളുകള്‍ ഭക്ഷണസാധനങ്ങളും അദ്ദേഹം ആ സമയങ്ങളില്‍ എത്തിച്ചു നല്‍കിയിരുന്നു.

Noora T Noora T :