‘മരണത്തിന്റെ വക്കിലായിരുന്നു,ആരും തിരിഞ്ഞ് നോക്കാനില്ലാത്ത അവസ്ഥ വന്നപ്പോൾ വല്ലാത്ത ഒറ്റപ്പെടൽ അനുഭവിച്ചു; അസുഖം ബാധിച്ച കാലത്തെക്കുറിച്ച് സലിം കുമാർ!

ഹാസ്യ വേഷങ്ങളും സീരിയസ് വേഷങ്ങളും ഒരു പോലെ കൈകാര്യം ചെയ്തുകൊണ്ട് മലയാളികളുടെ പ്രിയതാരമായി മാറിയ നടൻ സലിം കുമാർ. കോമഡി വേഷങ്ങളിൽ നിന്നും ​ഗൗരവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ദേശീയ പുരസ്കാരം നേടിയ താരം കൂടിയാണ് സലിം കുമാർ. മിമിക്രി കലാ രം​ഗത്ത് നിന്നും സിനിമയിലേക്കെത്തിയ സലിം കുമാർ തുടക്ക കാലത്ത് അവതരിപ്പിച്ച കോമഡി വേഷങ്ങൾ ഇന്നും ജനപ്രിയമായി നിലനിൽക്കുന്നു. ട്രോളുകൾക്കും മീമുകൾക്കും ഇന്ന് ഏറ്റവും കൂടുതൽ ഉപയോ​ഗിക്കുന്നത് സലിം കുമാറിന്റെ മുഖ ഭാവങ്ങളാണെന്നതും കൗതുകകരമാണ്.

ആദാമിന്റെ മകൻ അബു എന്ന സിനിമയ്ക്ക് ശേഷമാണ് സലിം കുമാറിന്റെ കരിയർ മാറി മറിഞ്ഞത്. മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ച സലിം കുമാർ പിന്നീട് സീരിയസ് ആയ ഒട്ടനവധി വേഷങ്ങൾ ചെയ്തു. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടൻ. ദൈവ വിശ്വാസമില്ലാത്ത ആളാണ് താനെന്നും എന്നാൽ അമൃതാനന്ദമയിയെ ആരാധിക്കുന്നുണ്ടെന്നും സലിം കുമാർ പറഞ്ഞു. തന്റെ രോ​ഗാതുരമായ കാലത്തെക്കുറിച്ചും നടൻ സംസാരിച്ചു.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത് .’എന്റെ വീടായിരുന്നു ഇവിടത്തെ ആദ്യത്തെ രണ്ട് നില വീട്. തൊട്ടപ്പുറത്ത് അമ്പലം ആണ്. വീട് പണിതപ്പോൾ ആളുകൾ പറഞ്ഞു കുഴപ്പമാണ്, അമ്പലത്തിന് മുന്നിൽ രണ്ട് നില വീട് ദേവിക്കതിഷ്ടപ്പെടില്ലെന്ന്. ഇവിടത്ത ദേവി ഭദ്രകാളി ആണ്. പരമേശ്വരന്റെ മകളാണ്. പരമശിവന്റെ മകൾ ഈ ഊച്ചാളിയായ സലിം കുമാർ രണ്ട് നില വീട് കെട്ടണമെങ്കിൽ അസൂയപ്പെടണമെങ്കിൽ എന്താണവർ’

‘​ഗതിയില്ലാത്ത ഒരുത്തൻ കുറച്ച് കാശ് വന്നപ്പോൾ രണ്ട് നില വീട് വെച്ചതിന് മൂന്ന് ലോകങ്ങളും അടക്കി വാഴുന്ന പരമശിവന്റെ മകൾ എന്റെയടുത്ത് വന്ന് അസൂയ മൂത്ത് എന്നെ ​ദ്രോഹിക്കാൻ വരുമെന്ന് ഈ പരിസരത്തുള്ള മുഴുവൻ ആളുകളും വിശ്വസിച്ചു’

‘അത്ര ചെറിയ മനസാണ് ഈ ദേവിയുടേതെങ്കിൽ എന്നെ അങ്ങ് ശരിപ്പെടുത്തിക്കളയട്ടെ എന്ന് ഞാൻ പറഞ്ഞു. പിന്നെ എനിക്ക് നാഷണൽ അവാർഡ് കിട്ടുന്നു. ദൈവങ്ങൾക്ക് സലിം കുമാർ രണ്ട് നില വീട് വെച്ചോ എന്ന് നോക്കാനുള്ള സമയം ഇല്ല. 2018 ൽ പ്രളയം വന്നു. ഈ ആളുകളെല്ലാം ഈ വീടിന്റെ മുകളിൽ ആയിരുന്നു. മൂന്ന് ദിവസം താമസിച്ചു ഇവിടെ’.

ഞാൻ സിനിമയിൽ നിന്ന് ചിരിപ്പിച്ചുണ്ടാക്കിയ പൈസ ആണിത്. ആ ചിരിയോടുള്ള നന്ദി രേഖപ്പെടുത്താൻ വേണ്ടി ആണ് ലാഫിം​ഗ് വില്ല എന്ന് പേരിട്ടത്. ദൈവം സഹായിച്ച് ദുഖങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. പിന്നെ മനുഷ്യനാണ് രോ​ഗങ്ങൾ ഒക്കെ വരാം. സർവ സാധാരണം ആണ്’.

‘മനസ്സമാധാനം വളരെ അധികം ഉള്ള വീടാണ്. ഞാൻ സിനിമയിൽ നിന്ന് കിട്ടിയ കാശ് കൊണ്ട് ഒരുപാട് പരിപാടികൾ ചെയ്തിട്ടുണ്ട്. അതിൽ ആളുകൾ നന്നായി എന്ന് പറയുന്നത് ഈ വീട് മാത്രമാണ്. ബാക്കിയൊക്കെ പൊളിഞ്ഞു പോയി”മരണത്തിന്റെ വക്കിലായിരുന്നു, ഒരു കാലഘട്ടത്തിൽ അഭിനയിക്കാൻ പറ്റാതായി. ആരും തിരിഞ്ഞ് നോക്കാനില്ലാത്ത അവസ്ഥ വന്നപ്പോൾ വല്ലാത്ത ഒറ്റപ്പെടൽ അനുഭവിച്ചു. അപ്പോൾ ചുമ്മാ അമൃതാനന്ദമയിയെ കാണാൻ പോയി. മന്ത്രമല്ല എന്നോട് പറഞ്ഞത് മോനേ ആശുപത്രിയിൽ പോയി ഓപ്പറേഷൻ ചെയ്യണം, വേറെ ഒന്നും ഓർത്ത് ബുദ്ധിമുട്ടേണ്ട. മോനെ എനിക്ക് വേണം എന്നാണ്’

അത് പറയാൻ ആ സമയത്ത് അവർ മാത്രമേ ഉണ്ടായുള്ളൂ. എന്റെ അമ്മയും അച്ഛനും എല്ലാം മരിച്ചു പോയി. ഭാര്യക്കും കുട്ടികൾക്കും ഒഴിച്ച് വേറെ ആർക്കും എന്നെ വേണ്ട. ആ സമയത്ത് എന്നെ വേണം എന്ന് പറഞ്ഞത് അമൃതാനന്ദമയി ആണെന്നും സലിം കുമാർ പറഞ്ഞു.

AJILI ANNAJOHN :