1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ താരമാണ് സലിംകുമാർ. മലയാളികളിൽ ചിരിപൊട്ടിച്ച എണ്ണിയാൽ തീരാത്തത്ര കഥാപാത്രങ്ങൾ സലിംകുമാറിലൂടെ പിറന്നിട്ടുണ്ട്. അതിൽ ഏതാണ് മികച്ചതെന്ന് പറയാനും കഴിയില്ല. എല്ലാം ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങൾ ആണെന്ന് സംശയമില്ലാത്ത കാര്യമാണ്.
മായാവിയിലെ സ്രാങ്ക്, കല്യാണരാമനിലെ പ്യാരിലാൽ, പുലിവാൽ കല്യാണത്തിലെ മണവാളൻ എന്നിവയെല്ലാം അവയിൽ ചിലത് മാത്രം. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് ചലച്ചിത്ര ലോകത്ത് സലിംകുമാർ ശ്രദ്ധേയനായത്. മിമിക്രിയിൽ നിന്നും സിനിമയിലെത്തിയ പ്രതിഭ കൂടിയാണ് സലിംകുമാർ.
നടൻ ദിലീപുമായും വളരെ അടുത്ത സൗഹൃദമുള്ള നടൻ കൂടിയാണ് സലിംകുമാർ തുടക്കക്കാലത്ത് വിദേശത്ത് സ്‌റ്റേജ് ഷോകൾ അവതരിപ്പിക്കാൻ ഇരുവരും ഒരുമിച്ചാണ് പോയിരുന്നത്. മാത്രമല്ല സലിംകുമാറിന്റെ എക്കാലത്തേയും ഹിറ്റ് കഥാപാത്രങ്ങളിൽ ഏറെയും ദിലീപ് സിനിമകളിലാണുള്ളത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതാണ്.
ഇപ്പോഴിതാ മുമ്പൊരിക്കൽ ദിലീപിനെ പിന്തുണച്ചുകൊണ്ട് സലിം കുമാർ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇപ്പോഴും താൻ ദിലീപ് കുറ്റം ചെയ്തുവെന്ന് വിശ്വസിക്കുന്നില്ല എന്നാണ് നടൻ പറയുന്നത്. ഞാൻ അന്നും ഇന്നും ദിലീപ് ചെയ്ത കാര്യങ്ങളൊന്നും ശരിയാണെന്ന് പറഞ്ഞിട്ടില്ല. എന്ന് കരുതി അയാളെ വിധിക്കേണ്ട ആളുകൾ നമ്മൾ അല്ല എന്നേ പറഞ്ഞുള്ളു. നമ്മൾ മാധ്യമങ്ങളോ, ജനങ്ങളോ അല്ല വിധി നടപ്പാക്കേണ്ടത്. അത് ബഹുമാനപെട്ട കോടതിയാണ് നടപ്പാക്കേണ്ടത്. ഞാൻ അത് മാത്രമേ പറഞ്ഞിട്ടുള്ളു. ശരിയാണോ തെറ്റാണോ എന്നൊന്നും നമ്മൾ നോക്കാൻ പോയിട്ടില്ല. അതിന്റെ പേരിൽ അനുഭവിക്കാനുള്ളത് അനുഭവിച്ചോട്ടെ കുഴപ്പമില്ല. ഇനി ഒരുപക്ഷെ അത് ദിലീപ് ചെയ്തിട്ടുണ്ടെങ്കിൽ അത് ശരിയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല.
എന്ന്, കരുതി നമ്മൾ, നമുക്ക് തോന്നുന്നപോലെ വിധി എഴുതാൻ ആരുമല്ല, ഇനി ഒരുപക്ഷെ അയാൾ തെറ്റുകാരനല്ലെങ്കിലോ.. കോടതിയുടെ മുന്നിൽ നിൽക്കുന്ന സംഭവമാണ്. അയാള് തെറ്റുകാരൻ അല്ലെങ്കിൽ നമ്മൾ എന്തു ചെയ്യും. ഞാൻ ചോദിച്ചപ്പോ തെറ്റ് ചെയ്തില്ല എന്നാണ് പറഞ്ഞത്. ഞാൻ ചെയ്തിട്ടില്ല എന്ന് പറയുമ്പോൾ പിന്നെന്താ ചെയ്യും, ഇത് ശരിയാണോ ചെയ്‌തോ എന്ന് ചോദിച്ചപ്പോൾ, മക്കളെ പിടിച്ച് സത്യം ചെയ്യുകയാണ്. ഞാൻ ഇത് ചെയ്തിട്ടില്ല എന്ന് പറഞ്ഞ്. ഞാൻ ആലോചിച്ചപ്പോൾ ഒരു മനുഷ്യനും അങ്ങനെ ചെയ്യാൻ പറ്റില്ല.
ആത്മാർത്ഥമായി, പറഞ്ഞാൽ എന്റെ, ഒരു കാഴ്ചപ്പാടിൽ ഒരിക്കലും ഒരു മനുഷ്യന് അങ്ങനെ ചെയ്യാൻ പറ്റില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അങ്ങനെ വിശ്വസിക്കാനാണ് എനിക്ക് ഏറ്റവും ഇഷ്ടം. ദിലീപ് അങ്ങനെ ചെയ്തിട്ടില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ ആ വിശ്വാസം ചിലപ്പോൾ ശരിയാകാം, തെറ്റാകാം. അതുപോലെ ഇതിനെ കുറിച്ച് ഭാവനയോട് ചോദിച്ചിരുന്നോ എന്ന ചോദ്യത്തിന്.. അതിന് മുമ്പ് തന്നെ ഞങ്ങൾ അകന്നിരുന്നു എന്നാണ് സലിം കുമാർ പറയുന്നത്. ഞാൻ ആ പക്ഷത്തല്ല, എതിർ പക്ഷത്തേക്ക് ആണെന്ന് അവർ വിചാരിച്ചു. പക്ഷെ സംഭവത്തിന് ശേഷം ഞാൻ അതിജീവിതയോട് സംസാരിച്ചിരുന്നു. പക്ഷെ ഞങ്ങൾ വളരെ അകന്നിരുന്നു. ഞാൻ ഒരിക്കലും ആരുടേയും പക്ഷമല്ല. അത് അതിന്റെ വഴിക്ക് നടക്കട്ടെ എന്നാണ് സലിം കുമാർ പറയുന്നത്.
അടുത്തിടെ നടൻ ദിലീപുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ചും സലിം കുമാർ പറഞ്ഞിരുന്നു. എന്നെ ദിലീപ് അമേരിക്കയിൽ വെച്ച് അടിച്ചിട്ടുണ്ട്. എല്ലാവരും പരിപാടിക്ക് മുമ്പുള്ള പ്രാർഥന നടത്തുകയായിരുന്നു. ആ സമയത്ത് ദിലീപ് പ്രാർഥിച്ചപ്പോൾ ഇത്തിരി ശബ്ദം കൂടിപ്പോയി. അത് കേട്ട് ഞാൻ ചിരിച്ചു. അതിനാണ് ദിലീപ് എന്നെ തല്ലിയത്. ഞാൻ ദൈവ വിശ്വാസമുള്ള ആളാണ്.’പക്ഷെ ദൈവം അമ്പലത്തിലും പള്ളിയിലുമിരിക്കുന്നുവെന്നത് ഞാൻ വിശ്വസിക്കുന്നില്ല. ഭൂമിയിലെല്ലായിടത്തും ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് എന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല, ഒരു പരിപാടിയിൽ സംസാരിക്കവെ പച്ചക്കുതിരയുടെ ഷൂട്ടിങിനിടെ നടന്ന രസകരമായ സംബവത്തെ കുറിച്ച് പറയുകയാണ് നടൻ.
ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലായിരിക്കുമ്പോൾ ആദ്യത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നടനെ തേടി എത്തുന്നത്. ലാൽ ജോസ് സിനിമ അച്ഛനുറങ്ങാത്ത വീട്ടിലെ സാമുവൽ എന്ന കഥാപാത്രമാണ് രണ്ടാമത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സലിംകുമാറിന് നേടി കൊടുത്തത്. ആ വർഷം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് മോഹൻലാൽ ആയിരുന്നു.
ദിലീപിന് അവാർഡുണ്ടെന്ന് സൂചന കിട്ടിയതിനെ തുടർന്നാണ് തങ്ങൾ ചിത്രീകരണം നിർത്തിവെച്ച് പുരസ്കാര പ്രഖ്യാപനം കണ്ടതെന്നും സലിംകുമാർ പറയുന്നു. എനിക്ക് അവാർഡുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. ദിലീപിന് അവാർഡുണ്ടെന്ന് കരുതി… പച്ചക്കുതിരയുടെ ഷൂട്ടിങ്ങാണ്.
കമൽ സാർ പറഞ്ഞു നമുക്ക് അവാർഡ് പ്രഖ്യാപനം കേൾക്കാമെന്ന്. അങ്ങനെ ദിലീപിന് അവാർഡുണ്ടെന്ന് പറഞ്ഞ് ഹോട്ടലിന്റെ റിസപ്ഷനിൽ എല്ലാവരും പ്രഖ്യാപനം കാണാൻ ഇരുന്നു. ഫലം വന്നപ്പോൾ മോഹൻലാലാണ് ബെസ്റ്റ് ആക്ടർ. അതോടെ അവിടെയാകെ ഒരു മ്ലാനതയായി. മോഹൻലാലിന് ബെസ്റ്റ് ആക്ടർ കിട്ടിയാൽ നമുക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. കാരണം അദ്ദേഹത്തിന് അത് അർഹതപ്പെട്ടതാണ്.
പക്ഷെ ദിലീപിന് കിട്ടിയില്ലല്ലോ. അയാള് നമ്മുടെ മുന്നിൽ നിൽക്കുന്നുമുണ്ട്. അതുകൊണ്ട് അതിൽ വളരെ വിഷമം അഭിനയിക്കണം. അല്ലെങ്കിൽ അഭിനയിക്കേണ്ട കാര്യമില്ലായിരുന്നു. നമുക്ക് എന്താണ് ദിലീപിന് ബെസ്റ്റ് ആക്ടർ കിട്ടിയില്ലെങ്കിൽ… അതുകൊണ്ട് തന്നെ ആ യൂണിറ്റ് മുഴുവൻ അവിടെ നിന്ന് അഭിനയിക്കുകയാണ്.
ശേഷം സെക്കന്റ് ബെസ്റ്റ് ആക്ടർ വന്നപ്പോൾ എന്റെ പേരാണ് പറഞ്ഞത്. സലിംകുമാർ എന്ന അനൗൺസ്മെന്റ് കേട്ടതും പിന്നെ അവിടെ ഭയങ്കര കയ്യടിയായി. സിബി മലയിൽ ആയിരുന്നു ജൂറി ചെയർമാൻ. പണ്ട് എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ച ആളാണ് ജൂറിയായി ഇരുന്ന് എന്നെ മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുത്തത്. അത് കണ്ടപ്പോൾ കാലത്തിന്റെ ഒരു കളിയെ കുറിച്ചാണ് ഞാൻ ചിന്തിച്ചത്. അത് ഭയങ്കരമാണെന്നും പറഞ്ഞാണ് സലിംകുമാർ അവസാനിപ്പിച്ചത്.
അതേസമയം, തന്റെ സിനിമാ തിരക്കുകളിലാണ് ദിലീപ്. പ്രിൻസ് ആൻഡ് ഫാമിലി ആണ് പുതിയ ചിത്രം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രം ഏപ്രിലിൽ റിലീസിനെത്തും. അജയന്റെ രണ്ടാം മോഷണം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തികച്ചും വ്യത്യസ്തമായ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് എത്തുന്നത്.
ദിലീപ് പ്രിൻസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും എത്തുന്നു. സിദ്ദിഖ്, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളെ കൂടാതെ നിരവധി പുതു മുഖങ്ങളും ചിത്രത്തിലെത്തുന്നു.
പുതിയ സിനിമയുടെ റിലീസ് വിവരങ്ങൾ തീരുമാനിച്ചിട്ടില്ല. ദിലീപേട്ടന് ഒരു ഹിറ്റ് നൽകണം എന്ന ആഗ്രഹത്തിലാണ് ഇങ്ങനെയൊരു ചിത്രം നിർമിക്കാൻ തയാറായത് എന്ന് ലിസ്റ്റിൻ സ്റ്റീഫൻ സിനിമയുടെ പൂജാവേളയിൽ തന്നെ അറിയിച്ചിരുന്നു. ‘പവി കെയർടേക്കർ’ എന്ന ചിത്രമാണ് ദിലീപിന്റെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ.
കമലിന്റെ സംവിധാന സഹായിയായിട്ടായിരുന്നു ദിലീപിന്റെ സിനിമയിലേക്കുള്ള വരവ്. സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ വിഷ്ണുലോകം ആയിരുന്നു സഹസംവിധായകനായ കന്നി സിനിമ. അന്ന് വെറും ഗോപാലകൃഷ്ണനായിരുന്നു അദ്ദേഹം. ഒമ്പത് സിനിമകളിലാണ് ദിലീപ് സഹസംവിധായകനായി പ്രവർത്തിച്ചത്.