സിനിമയിൽ നിന്നും വിട്ടു നിന്ന നടി സലീമ ഇപ്പോഴും വിവാഹിതയല്ല!! കാരണം ഒന്നേ ഉള്ളു..

നഖക്ഷതങ്ങളിലെ ലക്ഷ്മി എന്ന ഊമപ്പെണ്‍ക്കുട്ടി, ആരണ്യകത്തിലെ റെബല്‍ അമ്മിണി മലയാളിക്ക് അത്ര പെട്ടന്നൊന്നും മറക്കാനാകാത്ത കഥാപാത്രങ്ങളാണ്. ഒരുപിടി നല്ല കഥപാത്രങ്ങളെ അനശ്വരമാക്കി സിനിമയില്‍ നിന്നും വിട്ടു നിന്ന നടി സലീമ ഇപ്പോഴും വിവാഹിതയല്ല കാരണം ഇതാണ്. നടി തന്നെ പറയുന്നത് ഇങ്ങനെ ഞാന്‍ വിവാഹിതയല്ല കാരണം എനിക്ക് വരനെ കിട്ടാഞ്ഞിട്ടല്ല എന്റെ മനസ്സ് അനുവദിക്കുന്ന ഒരു സമയം വരും അപ്പോള്‍ ഞാന്‍ തീര്‍ച്ചയായും ഒരാളെ കണ്ടെത്തും എനിക്ക് അങ്ങനെ ഒരു സന്ദര്‍ഭം വരുമെന്ന് എനിക്ക് ഉറപ്പുണ്ട് സമയമാകുമ്പോള്‍ എന്നെ സ്നേഹിക്കുന്ന നിങ്ങളെ ഞാന്‍ അത് അറിയിക്കും.

അമ്മയും മുത്തശ്ശിയും മരിച്ചതിനുശേഷമാണ് ഞാന്‍ ഇങ്ങനെ ഒറ്റയ്ക്കായത്. ജീവിതത്തില്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ തിരിച്ചടികളായിരുന്നു അവരുടെ മരണം. അതോടെ എല്ലാ അര്‍ഥത്തിലും ഞാന്‍ ഒറ്റപ്പെട്ടുപോയി. പിന്നെ ഒറ്റയ്ക്ക് താമസിക്കാതെ വേറെ എന്തു വഴി. സുരക്ഷിതമായ ഒരു സ്ഥലം എന്ന നിലയിലാണ് ഇപ്പോഴത്തെ ഫ്ലാറ്റെടുത്തത്. രണ്ടേ രണ്ട് കഥാപാത്രങ്ങള്‍ കൊണ്ട് മലയാളത്തിന്റെ മനസ്സില്‍ സ്വപ്‌നനായികയായി കൂടുകൂട്ടിയ സലീമ ഒറ്റയ്ക്കു കഴിയുന്ന മറ്റൊരു താമസക്കാരി മാത്രമായിരുന്നു അപ്പാര്‍ട്ട്‌മെന്റിലുള്ളവര്‍ക്ക്. അവരറിഞ്ഞില്ല ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം കവര്‍ന്ന, പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ പെട്ടന്നൊരു ദിവസം അപ്രത്യക്ഷയായ, നഖക്ഷതങ്ങളും ആരണ്യകവും കണ്ടവര്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തിരഞ്ഞുകൊണ്ടിരുന്ന സ്വപ്‌നനായികയാണ് ഇതെന്ന്.

രൂപത്തില്‍ പഴയ സലീമയുടെ നിഴലേയുള്ളൂ ഇന്ന്. സംസാരിച്ചു തുടങ്ങുമ്പോള്‍ മാത്രം മുഖത്ത് മിന്നിമായും പഴയ നഖക്ഷതങ്ങളിലെ ലക്ഷ്മിയുടെ സങ്കടങ്ങളും ആരണ്യകത്തിലെ അമ്മിണിയുടെ കുസൃതിയും. മനസ്സ് കൊണ്ട് അപ്പോൾ ആ പഴയ സലീമയാവും. ഒടുവില്‍, ഏകാന്തവാസം മടുത്തപ്പോള്‍ ഒരു ദിവസം സലീമ തന്നെ തീരുമാനിച്ചു. ഇനി അജ്ഞാതവാസം വേണ്ട. സിനിമയിലേക്ക് തിരിച്ചുവരണം. ചെന്നൈ വിട്ട് കേരളത്തില്‍ താമസമാക്കണം. വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തണമെന്ന മോഹം ഉദിച്ചപ്പോള്‍ സലീമ ആദ്യം ചെയ്തത് പഴയ കൂട്ടുകാരെയൊക്കെ വിളിക്കുകയാണ്. ലക്ഷ്മിയെയും അമ്മിണിയെയും സൃഷ്ടിച്ച തിരക്കഥാകൃത്ത് എം.ടി.വാസുദേവന്‍ നായര്‍, രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്ത ഹരിഹരന്‍. ആദ്യ നായകന്‍ വിനീത്. ആരണ്യകത്തിലെ നായകന്‍ ദേവന്‍, സെവന്‍ ആര്‍ട്‌സ് വിജയകുമാര്‍. ഞാന്‍ സലീമ എന്ന് മറുതലയ്ക്കല്‍ നിന്ന് കേട്ടപ്പോള്‍ എല്ലാവരും ചോദിച്ചത് ഒരൊറ്റ കാര്യം. എവിടെയായിരുന്നു സലീമ നീ ഇതുവരെ? എവിടെപ്പോയിരുന്നു നീ? ഞാന്‍ എവിടെയും പോയില്ല. ചെന്നൈയില്‍ തന്നെ ഉണ്ടായിരുന്നു. അങ്ങിനെ ബോധപൂര്‍വം ഒളിച്ചോടുകയൊന്നുമായിരുന്നില്ല. സിനിമ വേണ്ടെന്ന് വെച്ചതുമല്ല. നഖക്ഷതങ്ങള്‍ക്കും ആരണ്യകത്തിനും ശേഷം ചില ഓഫറുകളൊക്കെ വന്നിരുന്നു. എന്നാല്‍, ആ സമയം എനിക്ക് ഒരു കന്നഡ സിനിമയും ചില ടി.വി. സീരിയലുകളും ഉണ്ടായിരുന്നു. അതുകൊണ്ട് ഈ സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നെ അധികമാരും വിളിക്കാതായി. വലിയൊരു ഗ്യാപ്പിനുശേഷം പ്രിയദർശൻ വന്ദനത്തിലേയ്ക്ക് വിളിച്ചു. ഒരു ഗസ്റ്റ് റോൾ. ചെറുതെങ്കിലും അത് ശ്രദ്ധിക്കപ്പെട്ടു. ജോഷിയുടെ മഹായാനത്തിലും ചെയ്തു ഒരു അതിഥിവേഷം. അതും വിനീതിനൊപ്പം. പിന്നെ അധികം വേഷമൊന്നും ചെയ്യാനായില്ല. ഞാന്‍ പതുക്കെ ബിസിനസിലേയ്ക്ക് തിരിയുകയും ചെയ്തു.

പ്രശസ്ത തെലുങ്ക് നടി ഗിരിജയുടെ മകളായ സലീമ നഖക്ഷതങ്ങളിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ലക്ഷ്മി എന്ന ഊമ കഥാപാത്രത്തെ സലീമ മികവുറ്റതാക്കി. ആരണ്യകത്തിലെ അമ്മിണിയും വന്ദനത്തിലെ മേഴ്സിയും സലീമയുടെ മറ്റു രണ്ടു മികച്ച കഥാപാത്രങ്ങളാണ്. 1989 ല്‍ പുറത്തിറങ്ങിയ മഹായാനത്തിലാണ് അവസാനം അഭിനയിച്ചത്. റഹ്മാന്‍ ഉള്‍പ്പടെ മികവുറ്റ ഒരുപാട് വലിയ നടന്മാരുടെ കൂടെ സലീമ എന്ന സുന്ദരി നടി അഭിനയിചിട്ടുണ്ട്. നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സലീമ മലയാള സിനിമയിൽ തന്റെതായ കഴിവ് തെളിയിക്കുന്നത്. ഒരു മയക്ക ഭാവത്തോടെ മലയാളികളുടെ നെഞ്ചില്‍ ഇടം നേടിയ സലീമ ഇപ്പോൾ മലയാള സിനിമയില്‍ സജീവമല്ല. സലീമ യുടെ ഹിറ്റ്‌ ചിത്രങ്ങളുടെ പട്ടിക എടുത്തുകഴിഞ്ഞാല്‍ ഒരുപാടുണ്ട്.

saleema-

Sruthi S :