ജീവന് ഭീഷണി ; തോക്ക് ലൈസൻസിന് അപേക്ഷിച്ച് സാക്ഷി ധോണി

ജീവന് ഭീഷണി ; തോക്ക് ലൈസൻസിന് അപേക്ഷിച്ച് സാക്ഷി ധോണി

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷി ധോണിക്ക് ജീവന് ഭീഷണി. ഇക്കാരണം കാണിച്ച് സാക്ഷി തോക്ക് ലൈസൻസിന് അപേക്ഷിച്ചതായി റിപോർട്ടുകൾ. ഒരു പിസ്റ്റളോ, അല്ലെങ്കില്‍ പോയിന്റ് 32 റിവോള്‍വറിനോ ലൈസന്‍സ് നല്‍കണമെന്നാണ് ആവശ്യം. 2010ല്‍ ധോണിക്ക് ആയുധം കൈവശം വയ്‌ക്കാനുളള ലൈസന്‍സ് ലഭിച്ചിരുന്നു.

മിക്ക സമയവും ഒറ്റയ്‌ക്ക് വീട്ടിലുളളത് കൊണ്ടും, പല സമയത്തും സ്വകാര്യ ജോലിക്കായി പുറത്ത് പോവേണ്ടത് കൊണ്ടും തന്റെ ജീവന് അപായം ഉണ്ടാകാമെന്ന് സാക്ഷി അപേക്ഷയില്‍ വ്യക്തമാക്കുന്നു. ഇതുകൊണ്ട് തന്നെ കൂടെ ഒരു ആയുധം കൊണ്ടുപോവാനാണ് ലൈസന്‍സിന് അപേക്ഷിച്ചത്. 2008ല്‍ 9എഎം കൈതോക്കിന് ധോണി അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഇത് തളളിയിരുന്നു. തുടര്‍ന്ന് 2010ലും ധോണി അപേക്ഷ നല്‍കിയപ്പോള്‍ ആഭ്യന്തര മന്ത്രാലയം ലൈസന്‍സ് അനുവദിക്കുകയായിരുന്നു.

നിലവില്‍ ധോണിക്ക് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷയാണ് ഒരുക്കിയിട്ടുളളത്. കൂടാതെ അദ്ദേഹത്തിന്റെ റാഞ്ചിയിലെ വീട്ടിന് 24 മണിക്കൂര്‍ പൊലീസ് സുരക്ഷയുമുണ്ട്. 2017ല്‍ പാക്കിസ്ഥാനോട് ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ തോറ്റതിന് പിന്നാലെ സുരക്ഷ ശക്തമാക്കുകയും ചെയ്‌തു.

sakshi dhoni applies for gun license

Sruthi S :