സകലകലാശാല ജനുവരി നാലിന് റിലീസ് ചെയ്യും

സകലകലാശാല ജനുവരി നാലിന് റിലീസ് ചെയ്യും

വിനോദ് ഗുരുവായൂർ സംവിധാനം നിർവഹിച്ച  ചിത്രം  സകലകലാശാല ജനുവരി നാലിന് തീയേറ്ററിൽ എത്തും . രസകരമായ  ക്യാമ്പസ് അനുഭവങ്ങൾ പകർന്നു നൽകുന്ന  ചിത്രമാണ് സകലകലാശാല . ചിത്രത്തിലെ  നായകൻ മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജനാണ്.നായികാ മാനസ രാധാകൃഷ്ണനാണ്.വിനോദ് ഗുരുവായൂര്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും ഒരുക്കിയിരിക്കുന്നത്. ബഡായിബംഗ്ലാവ് എന്ന ഹിറ്റ് പ്രോഗ്രാമിന്റെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാജി മുത്തേടനാണ് ചിത്രത്തിന്റെ നിർമ്മാണം.

ധര്‍മജന്‍ ബോള്‍ഗാട്ടി,ടിനി ടോം, ഹരീഷ് പെരുമണ്ണ, നിര്‍മ്മല്‍ പാലാഴി,സുഹൈദ് കുക്കു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത്. ചിത്രത്തിന്റെ ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ ടിനി ടോമാണ്. പ്രൊഡക്​ഷൻ കൺട്രോളർ ബാദുഷയാണ്.

ചിത്രത്തിലെ  മൂന്നു ഗാനങ്ങൾ  നേരത്തെ പുറത്തിറങ്ങിയിരുന്നു. ധർമ്മജൻ പാടി അഭിനയിച്ച “പണ്ടാര കാലൻ മത്തായി” എന്ന ഗാനത്തിലെ “ലൈൻ അടിച്ചാൽ ഫൈൻ അടിക്കുമെന്ന് അച്ചൻ പറഞ്ഞു ഫൈൻ അടിച്ചിട്ട് ലൈൻ അടിക്കുമെന്ന് ഞങ്ങൾ പറഞ്ഞു ” ഇതിനോടകം തന്നെ ഹിറ്റ് ആയിരുന്നു.

 

Sakalakalashala Movie release on january 4

HariPriya PB :