വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത ചിത്രം സകലകലാശാല പ്രദർശനം തുടരുകയാണ്. ജനുവരി 25 ന് റിലീസ് ചെയ്ത ചിത്രം പ്രേക്ഷകപ്രീതി നേടി മുന്നേറിക്കൊണ്ടരിക്കുകയാണ്. മികച്ച റേറ്റിംഗ് ആണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
ടൈംസ് ഓഫ് ഇന്ത്യ 5 ൽ 3 .5 ഉം മലയാള മനോരമ 5 ൽ 4 ഉം സൂര്യ ആദ്യ അഞ്ചിൽ രണ്ടാം സ്ഥാനവുമാണ് ചിത്രത്തിന് നൽകിയിരിക്കുന്ന റേറ്റ്. സകലകലാശാലയ്ക്ക് മികച്ച റിപ്പോർട്ടുകളാണ് എല്ലായിടത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഹാസ്യത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള യുവാക്കളുടെ കഥ പറയുന്ന ചിത്രം മികച്ച ഒരു ക്യാമ്പസ് എന്റെർറ്റൈനെർ ആണ്. എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായ അക്ബര്‍ എന്ന അക്കുവിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ നടക്കുന്നത്.
മണിയന്‍പിളള രാജുവിന്റെ മകൻ നിരഞ്ജനാണ് നായകൻ.
മാനസ രാധാകൃഷ്ണനാണ് ചിത്രത്തിലെ നായിക. ക്യാമ്പസ്പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി,ജേക്കബ് ഗ്രിഗറി,ഷമ്മി തിലകന്‍,ടിനി ടോം തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
വിനോദ് ഗുരുവായുര്‍ തന്നെയാണ് സകലകലാശാലയുടെ കഥയും സംവിധാനവും. ബഡായ് ബംഗ്ലാവിന്റെ ഹിറ്റ് തിരക്കഥാകൃത്തുക്കളായ മുരളി ഗിന്നസും ജയരാജ് സെഞ്ചുറിയുമാണ് ചിത്രത്തിന്റെയും തിരക്കഥ നിർവഹിച്ചിരിക്കുന്നത്. 2 മണിക്കൂറും പതിനാറ് മിനുട്ടുമാണ് സിനിമയുടെ ദൈര്‍ഘ്യം. ഷാജി മൂത്തേടൻ ആണ് ചിത്രത്തിന്റെ നിർമാതാവ്.
sakalakalashala movie rating