തൊണ്ട ഇടറി നിങ്ങൾ പറഞ്ഞത് ഈ രാവണപ്രഭുക്കൻമാർക്ക് എത്ര ശ്രമിച്ചാലും പറയാൻ നാവു വഴങ്ങില്ല!ഇറങ്ങി പോയവർ ഇറങ്ങേണ്ടവർ തന്നെയാണ്. – ബിനീഷിനു സജിത മഠത്തിലിന്റെ പിന്തുണ !

പൊതുവേദിയിലാണ് ബിനീഷ് ബാസ്റ്റിൻ അവഗണന നേരിട്ടത് . മലയാളികൾക്ക് വളരെ അപമാനം തോന്നുന്ന തരത്തിലുള്ള വാർത്തകൾ ആണ് വരുന്നത് . അനിൽ രാധാകൃഷ്ണൻ മേനോൻ പറഞ്ഞതിന് തെളിവ് ഇല്ലെങ്കിലും പ്രതിഷേധം ശക്തമാകുകയാണ്.

ബാസ്റ്റിന് പിന്തുണയുമായി സജിത മഠത്തിൽ എത്തിയിരിക്കുകയാണ്. ഇറങ്ങിപ്പോയവർ ഇറങ്ങിപ്പോകേണ്ടവർ തന്നെയാണെന്നും, മനക്കരുത്തുമായി ബിനീഷ് സ്റ്റേജിലേക്ക് നടന്ന ആ നടത്തം ഇവരുടെയൊന്നും സ്വപ്നത്തിൽ പോലും സാധ്യമല്ലെന്നും സജിത മഠത്തിൽ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ബിനീഷ്,
തൊണ്ട ഇടറി നിങ്ങൾ പറഞ്ഞത് ഈ രാവണപ്രഭുക്കൻമാർക്ക് എത്ര ശ്രമിച്ചാലും പറയാൻ നാവു വഴങ്ങില്ല! മനക്കരുത്തുമായി നിങ്ങൾ സ്റ്റേജിലേക്ക് നടന്ന ആ നടത്തം ഇവരുടെ സ്വപ്നത്തിൽ പോലും സാധ്യവുമല്ല! നിങ്ങൾ പറയുന്നത് കേട്ട് കുട്ടികൾ എഴുന്നേറ്റു നിന്ന് കൈയ്യടിക്കുന്നത് അവരുടെ ഹൃദയത്തിൽ നിന്നാണ്. അത് ഫാനരന്മാരുടെ അലമ്പലല്ല!ഇറങ്ങി പോയവർ ഇറങ്ങേണ്ടവർ തന്നെയാണ്. പല അടികളുമേറ്റ് വെന്തിരിക്കയാണെങ്കിലും ബിനീഷ് നിങ്ങൾ ജീവിക്കാനുള്ള പ്രതീക്ഷ നൽകുന്നു.
സ്നേഹം!

sajitha madathil supporting bineesh bastin

Sruthi S :