സജി നന്ത്യാട്ടിനെതിരെ പരാതി നൽകി ബി ഉണ്ണികൃഷ്ണൻ; പിന്നാലെ മറുപടി

നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ് പരാതി. അഭിനേതാക്കളേക്കാൾ സാങ്കേതിക പ്രവർത്തകരാണ് ലഹരി കൂടുതലായി ഉപയോഗിക്കുന്നതെന്ന് സജി നന്ത്യാട്ട് ചാനൽ ചർച്ചയിൽ പറഞ്ഞിരുന്നു.

ഇതിനെതിരെയാണ് ഉണ്ണികൃഷ്ണൻ പരാതി നൽകിയിരിക്കുന്നത്. പിന്നാലെ തനിക്കെതിരെ പരാതി നൽകിയ ബി. ഉണ്ണികൃഷ്ണന് മറുപടിയുമായി സജി നന്ത്യാട്ടും രം​ഗത്തെത്തിയിരുന്നു. ഫെഫ്കയിലെ തൊഴിലാളികൾ എന്റെ സുഹൃത്തുക്കളാണ്. ഫെഫ്കയ്‌ക്കെതിരെയോ ഉണ്ണികൃഷ്ണനെതിരെയോ ഞാനൊന്നും പറഞ്ഞിട്ടില്ല.

ഉണ്ണികൃഷ്ണന് ഇതിൽ പ്രത്യേക അജണ്ടയുണ്ടാകും. നിർമ്മാതാവിനോട് വിശദീകരണം ചോദിച്ച സംഭവത്തിൽ ഞാൻ പ്രതികരിച്ചിരുന്നല്ലോ. അതിനോടുള്ള ചെറിയ കുത്തിത്തിരിപ്പാകാം ഇത്. പണ്ടുമുതലേ അദ്ദേഹത്തിന് ഇത് ഉള്ളതാണ്.

1989-ൽ കോട്ടയം സിഎംഎസ് കോളേജിൽ അദ്ദേഹത്തിന്റെ പാനലിനെ എന്റെ പാനൽ തോൽപ്പിച്ചപ്പോൾ മുതലുള്ള വ്യക്തിപരമായുള്ളതാണ് ഇത്. പക്ഷേ എനിക്ക് അദ്ദേഹത്തെ വലിയ ഇഷ്ടമാണ്. അദ്ദേഹം നല്ലൊരു തന്ത്രശാലിയാണ് എന്നുമാണ് സജി നന്ത്യാട്ട് ഒരു മാധ്യമത്തോട് സംസാരിക്കവെ പറഞ്ഞത്.

Vijayasree Vijayasree :