എനിക്ക് 25 വയസ്സുള്ളപ്പോള്‍ അമ്മ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിക്കുകയായിരുന്നു; സാജൻ സൂര്യ

മലയാള സീരിയൽ രംഗത്തെ മമ്മൂട്ടി എന്നാണ് സാജൻ സൂര്യയെ അറിയപ്പെടുന്നത്. വർഷങ്ങളായി മാറാത്ത സൗന്ദര്യം കൊണ്ട് മാത്രമല്ല, ഒരു പിടി നല്ല കഥാപാത്രങ്ങളും ഉണ്ട് ഈ നടന്റെ കീശയിൽ. കുങ്കുമപൂവിലെ മഹേഷ്, ജീവിത നൗകയിലെ ഹരികൃഷ്ണൻ അങ്ങനെ നീളുന്നു അദ്ദേഹം ചെയ്ത മികച്ച കഥാപാത്രങ്ങൾ.എന്നാല്‍ ഡിഗ്രിയ്ക്ക് പഠിക്കുന്ന മകളുടെ പിതാവാണ് താനെന്നാണ് സാജനിപ്പോള്‍ പറയുന്നത്.

സീരിയലുകളില്‍ നിരന്തരം കല്യാണം കഴിച്ചഭിനയിക്കുന്ന സാജന്‍ തന്റെ യഥാര്‍ഥ വിവാഹത്തെ കുറിച്ച് മനസ് തുറക്കുകയാണിപ്പോള്‍. ബിഹൈന്‍ഡ്‌വുഡ്‌സിന്റെ ‘കളിയല്ല കല്യാണം’ എന്ന പരിപാടിയില്‍ ഭാര്യ വിനീതയുടെ കൂടെ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സാജന്‍. പേര് സൂചിപ്പിക്കുന്നത് പോലെ താരങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുന്ന പരിപാടിയാണിത്.

സഹോദരന്‍ വഴിയാണ് സാജനുമായിട്ടുള്ള വിവാഹത്തിലേക്ക് എത്തിയതെന്നാണ് സാജന്റെ ഭാര്യ പറയുന്നത്. ഞങ്ങളുടേത് പക്ക ഒരു അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. ഞാന്‍ അഭിനയിക്കുന്ന ആളാണെന്ന് ഭാര്യ വിനീതയ്ക്ക് അറിയില്ലായിരുന്നു. ഒരു നടനാണെന്ന ട്രീറ്റ്മെന്റ് ഇപ്പോഴും ഭാര്യയും മക്കളും എനിക്ക് തരാറില്ല. വളരെ സാധാരണമാണ് ഞങ്ങളുടെ ജീവിതം.

എനിക്ക് 25 വയസ്സുള്ളപ്പോള്‍ അമ്മ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിക്കുകയായിരുന്നു എന്നാണ് വിവാഹത്തെ കുറിച്ച് സാജന്‍ പറഞ്ഞത്. കല്യാണത്തിനുള്ള പ്രായവും പക്വതയുമൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. ഒട്ടും പക്വതയില്ലാത്ത പ്രായത്തിലാണ് വിവാഹം ചെയ്തതെന്നും നടന്‍ പറയുന്നു

അച്ഛന്റെ അസുഖവും മരണവുമെല്ലാം കഴിഞ്ഞു, എനിക്കൊരു ജോലിയും ആയി. സീരിയലില്‍ സജീവമായി നില്‍ക്കുമ്പോള്‍ ചുറ്റിലും നടിമാരൊക്കെയുണ്ട്, അപ്പോള്‍ മറ്റൊരു വഴിയിലേക്ക് വഴുതിപ്പോകേണ്ടെന്ന് കരുതിയാവും അമ്മ നേരത്തെ വിവാഹം കഴിപ്പിച്ചത്.

അന്ന് വിനീതയ്ക്ക് 23 വയസാണ്. ആ പ്രായത്തിനുള്ള പക്വത വിനീത കാണിച്ചിട്ടുണ്ട്. എല്ലാത്തിനും ദേഷ്യം പിടിക്കുകയും പൊട്ടി തെറിക്കുകയും ഒട്ടും പക്വതയില്ലാതെ പെരുമാറിയ എന്നെ അവള്‍ മനസ്സിലാക്കി. എനിക്കൊരു പക്വത എത്തുന്നത് വരെ അവള്‍ കാത്ത് നില്‍ക്കുകയും ചെയ്തു. അല്ലായിരുന്നെങ്കില്‍ ആ ബന്ധം അപ്പോഴേ തെറ്റി പിരിഞ്ഞേനെ എന്നാണ് സാജന്‍ പറയുന്നത്.

അച്ഛന്റെ അസുഖവും മരണവുമെല്ലാം കഴിഞ്ഞു, എനിക്കൊരു ജോലിയും ആയി. സീരിയലില്‍ സജീവമായി നില്‍ക്കുമ്പോള്‍ ചുറ്റിലും നടിമാരൊക്കെയുണ്ട്, അപ്പോള്‍ മറ്റൊരു വഴിയിലേക്ക് വഴുതിപ്പോകേണ്ടെന്ന് കരുതിയാവും അമ്മ നേരത്തെ വിവാഹം കഴിപ്പിച്ചത്.

അന്ന് വിനീതയ്ക്ക് 23 വയസാണ്. ആ പ്രായത്തിനുള്ള പക്വത വിനീത കാണിച്ചിട്ടുണ്ട്. എല്ലാത്തിനും ദേഷ്യം പിടിക്കുകയും പൊട്ടി തെറിക്കുകയും ഒട്ടും പക്വതയില്ലാതെ പെരുമാറിയ എന്നെ അവള്‍ മനസ്സിലാക്കി. എനിക്കൊരു പക്വത എത്തുന്നത് വരെ അവള്‍ കാത്ത് നില്‍ക്കുകയും ചെയ്തു. അല്ലായിരുന്നെങ്കില്‍ ആ ബന്ധം അപ്പോഴേ തെറ്റി പിരിഞ്ഞേനെ എന്നാണ് സാജന്‍ പറയുന്നത്.

എന്നെ സംബന്ധിച്ച് ആണ്‍കുട്ടികള്‍ 29- 30 വയസ്സിന് ഇടയില്‍ മാത്രമേ വിവാഹം ചെയ്യാന്‍ പാടുള്ളൂ. പെണ്‍കുട്ടികള്‍ക്ക് 24-25 വയസ്സ് വരെ ആവാം. അപ്പോഴാണ് പ്രായവും പക്വതയും എത്തുന്നത്. ജീവിതത്തെ ഒട്ടും സീരിയസ് ആയി കാണാതെ ജീവിതം ആരംഭിച്ചവരാണ് ഞങ്ങള്‍.

മാത്രമല്ല അന്നും ഇന്നും വളരെ ഷോര്‍ട്ട് ടെംപഡ് ആയിട്ടുള്ള ആളാണ് ഞാന്‍. വഴക്കിന് ശേഷം മിനുറ്റുകള്‍ കൊണ്ട് ദേഷ്യം മാറുകയും ചെയ്യും. എങ്കിലും പലപ്പോഴും വഴക്കിന് കാരണം എന്റെ ഭാഗത്ത് നിന്ന് തന്നെ വരുന്ന പാകപ്പിഴകളായിരിക്കുമെന്നാണ് സാജന്‍ വ്യക്തമാക്കുന്നത്. ഭാര്യയ്ക്ക് കുറച്ച് കൂടി ക്ഷമയുണ്ട്.

സ്വന്തം കല്യാണത്തിന്റെ ഷര്‍ട്ട് ഇട്ട് പല സീരിയലുകൡും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഏതോ സീരിയലില്‍ തുളസിമാല ഇട്ടതിന് ശേഷം അതിന്റെ കറ ഷര്‍ട്ടിലായി. അതിന് ശേഷം ആ ഷര്‍ട്ട് കളയേണ്ടതായി വന്നെന്നും താരം പറഞ്ഞു. ഏകദേശം എണ്‍പതോളം സീരിയലുകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ടെങ്കില്‍ അതില്‍ അന്‍പതിലേറെ കല്യാണവും കഴിച്ചിട്ടുണ്ടാവും. അങ്ങനെ സീരിയലില്‍ കല്യാണം കഴിച്ച് അഭിനയിക്കുന്നതിന് ഭാര്യയ്ക്ക് എതിര്‍പ്പൊന്നുമില്ല.

താനിപ്പോള്‍ അതൊന്നും കാര്യമാക്കാറില്ലെന്നാണ് സാജന്റെ ഭാര്യ വിനീത പറയുന്നത്. തന്നെ സംബന്ധിച്ച് എല്ലാത്തിനും പിന്തുണ നല്‍കുന്ന ഭര്‍ത്താവാണ് സാജന്‍. ഞാന്‍ ഒന്ന് ഡസ്പ് ആയാലും എനിക്ക് എനര്‍ജി തന്ന് മുന്നോട്ട് കൊണ്ടുവരും. കല്യാണത്തിന് തടിച്ചിരുന്ന വിനീത മെലിഞ്ഞ് പോയതിന് കാരണം അടുത്തിടെ കൊവിഡ് വന്നതാണ്. അത് വല്ലാതെ ബാധിച്ചെന്നും പുറത്ത് പോലും ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയായിരുന്നു എന്നും താരം വ്യക്തമാക്കുന്നു.

വളരെ ചെറിയ പ്രായത്തില്‍ തന്നെ അഭിനയത്തിലേക്ക് ചുവടുറപ്പിച്ച സാജന്‍ മിനിസ്‌ക്രീന്‍ സീരിയലുകളിലാണ് തിളങ്ങിയത്. ഇടയ്ക്ക് വെള്ളിത്തിരയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയലുകളില്‍ സജീവമായി. 2000 മുതല്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന താരം തന്റെ അഭിനയ ജീവിതത്തിന്റെ ഇരുപത്തിമൂന്നാമത്തെ വര്‍ഷത്തിലെത്തി നില്‍ക്കുകയാണ്. നിലവില്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഗീതഗോവിന്ദം എന്ന സീരിയലിലാണ് അഭിനയിക്കുന്നത്.

AJILI ANNAJOHN :