റാംജിറാവ് സ്പീക്കിങ് എന്ന ചിത്രത്തിൽ നായക കഥാപാത്രമായി ആണ് സായികുമാർ മലയാള സിനിമയിൽ എത്തിയത് . നായകനായി തുടങ്ങിയിട്ടും വില്ലനായി വഴിമാറിപോയ താരമാണ് സായികുമാർ .
‘ ‘റാംജിറാവ് സ്പീക്കിംഗ്’ എന്ന ചിത്രത്തിലൂടെ സ്വപ്ന തുല്യമായ തുടക്കമാണ് ലഭിച്ചത്. ഫാസില്‍ സാറിന്റെ പിന്തുണയോടെ കിട്ടിയ ആ വിജയം നിലനിര്‍ത്താന്‍ എനിക്ക് കഴിഞ്ഞില്ല. സിനിമ തെരഞ്ഞെടുക്കുന്നതില്‍ പാളിച്ച പറ്റി. സംവിധായകനാകാന്‍ അവസരം തേടി നില്‍ക്കുന്ന ഏതെങ്കിലും ഒരു കുട്ടന്‍ വരും. എനിക്ക് തരാന്‍ ഒരാള്‍ ഉണ്ടായത് കൊണ്ടാണല്ലോ ഞാന്‍ ഈ നിലയില്‍ എത്തിയത് എന്ന ചിന്ത കൊണ്ട് എന്നെ തേടി വരുന്ന ആരെയും നിരാശരാക്കി മടക്കാന്‍ മനസ്സ് അനുവദിക്കില്ല. അങ്ങനെ ആ കുട്ടന്റെ സിനിമയില്‍ അഭിനയിക്കും അതൊരു ദുരന്തമാകും.
ആദ്യ കുട്ടന്‍ തന്ന പണി മറന്നു. അടുത്ത കുട്ടന് അവസരം കൊടുക്കാന്‍ ഇറങ്ങും. അങ്ങനെ കുറെ കുട്ടന്മാരെ കരകയറ്റാന്‍ നോക്കി. എന്റെ ഭാവി അധോഗതിയായി. മനസ്സില്‍ ഇങ്ങനെയൊരു കഥാപാത്രമുണ്ടെന്നും അത് ചെയ്യണമെന്നും അടുത്ത സുഹൃത്തുക്കളോട് പോലും പറയാറില്ല. അത് എന്റെ സ്വഭാവത്തിന്റെ ഭാഗമാണ്’. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സായ്കു’മാര്‍ പറയുന്നു.
saikumar about his characters