പ്രാധാന്യം കുറഞ്ഞതിന്റെ പേരിൽ ലൊക്കേഷനിൽ നിന്ന് ഇറങ്ങി പോയി … ലിയോയിൽ തൃഷയ്ക്ക് പകരം നായികാ ആകേണ്ടി ഇരുന്നത് സായിപല്ലവിയോ?

ലിയോ പ്രഖ്യാപിച്ചത് മുതൽ ആരാധകർ ഉറക്കമൊഴിഞ്ഞ് കാത്തിരുന്ന ദിനമായിരുന്നു ചിത്രത്തിന്റെ റിലീസ്. ആരാധകർ ആഗ്രഹിച്ചതുപോലെ വിജയ് യുടെ ശക്തമായ തിരിച്ചു വരവും ലിയോയിലൂടെ ഉണ്ടായിരിക്കുകയാണ്. കൂടാതെ വർഷങ്ങൾക്ക് ശേഷം വിജയ് തൃഷ ജോഡിയെ ഒരുമിച്ച് കണ്ടതിന്റെ സന്തോഷവും ആരാധകർക്കുണ്ട്.എന്നാൽ ചിത്രം അനൗൺസ് ചെയ്ത സമയം മുതൽ ചിത്രത്തെ പറ്റിയുള്ള ഗോസിപ്പുകളും തകൃതിയായി സോഷ്യൽ ഇടങ്ങളിൽ നിറയുന്നുണ്ടായിരുന്നു. അതിൽ ഒന്നായിരുന്നു തൃഷ ലിയോയുടെ ലോകേഷനിൽ നിന്ന് ഇറങ്ങിപോയെന്നുള്ള വാർത്ത.

പൊന്നിൻ സെൽവൻ രണ്ടാം ഭാഗം പ്രൊമോഷൻ സമയത്ത് സജീവമായി തൃഷ പങ്കെടുത്തതാണ് ഇത്തരത്തിൽ വാർത്ത പരക്കാൻ കാരണമായത്.കാരണം അതെ സമയം ലിയോയുടെ ഷൂട്ടിങ് പുരോഗമിക്കുകയായിരുന്നു.തൃഷയ്ക്ക് പകരം മറ്റൊരു നടി വന്നു എന്നു പോലും ഗോസിപ്പുകള്‍ പ്രചരിച്ചു. തൃഷയും വിജയ് യും തമ്മിലുള്ള വഴക്കാണ് കാരണം എന്നൊക്കെയാണ് പറഞ്ഞിരുന്നത്. എന്നാല്‍ അണിയറ പ്രവര്‍ത്തകരാരും തന്നെ ആ കിവദന്തിയ്ക്ക് വിശദീകരണം നല്‍കാന്‍ നിന്നില്ല. പിന്നീട് ചില ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ആ ഗോസിപ്പ് താനെ ഇല്ലാതെയാവുകയായിരുന്നു.

ലിയോയ്ക്ക് വേണ്ടി ആദ്യം പരിഗണിച്ച നടി തൃഷ ആയിരുന്നില്ലത്രെ. സായി പല്ലവിയെയാണ് ആദ്യം സമീപിച്ചത്. എന്നാല്‍ തന്റെ തെലുങ്ക് സിനിമകളുടെ തിരക്കുകള്‍ കാരണം സായി പല്ലവി പിന്മാറുകയായിരുന്നു. പിന്നെ വന്ന ഓപ്ഷന്‍ തൃഷയായിരുന്നു. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷ-വിജയ് കോമ്പിനേഷന്‍ വീണ്ടും കൊണ്ടുവരിക എന്നത് സിനിമയെ സഹായിക്കും എന്ന് ലോകേഷും ഉറപ്പിച്ചു.
ലിയോ സിനിമയില്‍ പറയത്തക്ക ഗംഭീര പ്രകടനം ഒന്നും തൃഷയ്ക്ക് ഉണ്ടായിരുന്നില്ല. നായിക റോളായിരുന്നു എന്ന് മാത്രം. വിജയ് യുടെ ഇരട്ട വേഷവും, സഞ്ജ ദത്ത്, അര്‍ജ്ജുന്‍ സര്‍ജ്ജ, ഗൗതം വാസുദേവ മേനോന്‍, മാത്യു തുടങ്ങി മറ്റ് ഒരുപാട് കഥാപാത്രങ്ങള്‍ സ്‌ക്രീന്‍ പങ്കിട്ടതോടെ തൃഷയുടെ കഥാപാത്രത്തിന്റെ വെയിറ്റ് കുറഞ്ഞുപോയതാണ്. എങ്കിലും തൃഷയ്ക്ക് അതില്‍ നിരാശയില്ല

വളരെ അധികം സന്തോഷത്തോടെ തൃഷ ഏറ്റെടുത്ത സിനിമയാണ് ലിയോ. വിജയ് യുമായുള്ള സൗഹൃദം അതിന് പ്രധാന കാരണമാണ്. തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം തൃഷ ലിയോ കാണാന്‍ വന്ന ചിത്രങ്ങളും ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു..

Aiswarya Kishore :