പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സായ് പല്ലവി. ഇപ്പോൾ തെന്നിന്ത്യൻ താര റാണിയായി വാഴുന്ന സായ് പല്ലവിയെ ബസ് സ്റ്റോപ്പിൽ കണ്ട ഞെട്ടലിൽ ആണ് ആരാധകർ. വെറും സാദാരണക്കാരിയായി , ഷാളോക്കെ പുതച്ച് ബസ് സ്റ്റോപ്പിൽ ഇരിക്കുന്ന സായി പല്ലവിയുടെ ചിത്രമാണ് വൈറലായിരിക്കുന്നത് .
ചിത്രവും വിഡിയോയുമുണ്ട് . ഒരു ഷൂട്ടിങ്ങിന്റെ ഭാഗമായാണ് സായ് പല്ലവി ബസ് സ്റ്റോപ്പിൽ ഇരിക്കുന്നത്. പക്ഷെ ഷൂട്ടിംഗ് കാണാൻ എത്തിയവർ എടുത്ത് പ്രചരിപ്പിച്ച വീഡിയോ ആണ് വൈറലായത്.
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി അതിരനിലൂടെയായിരുന്നു താരം മലയാളത്തിലേക്ക് തിരിച്ചെത്തിയത്. ഫഹദ് ഫാസില്‍ നായകനായെത്തിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.
sai pallavi bus stop video