അൽഫോൺസ് പുത്രന്റെ പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സായി പല്ലവി. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. നിരവധി പേരാണ് നടിയെ പിന്തുടരുന്നത്. സായിയുടെ സിനിമയും പാട്ടുകളും ഡാൻസുമൊക്കെ നിരന്തരം വൈറലായി മാറുന്നതാണ് പതിവാണ്. അതുപോലെ നടിയെ സംബന്ധിച്ച് പുറത്ത് വരുന്ന വാർത്തകളും എല്ലാം വൈറലായി മാറാറുണ്ട്.
നടിയുടേതായി പുറത്തെത്താനുള്ള ചിത്രമാണ് അമരൻ. ശിവകാർത്തികേയൻ നായകനായി എത്തുന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിലാണ് അണിയറപ്രവർത്തകർ. സിനിമയുടെ പ്രമോഷൻറെ ഭാഗമായി കേരളത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ സായ് പല്ലവി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
ചിത്രത്തിനായി മലയാളം പറയുന്ന തമിഴ് പെൺകുട്ടിയാകാൻ 30 ദിവസം എടുത്തെന്നാണ് സായ് പല്ലവി പറയുന്നത്. ‘സുഖമാണോ? എനിക്ക് മലയാളത്തിൽ സംസാരിക്കാൻ വളരെയേറെ പേടിയാണ്. എപ്പോഴും പെർഫക്ടായിട്ട് സംസാരിക്കണം. ഇല്ലെങ്കിൽ എന്തെങ്കിലും രീതിയിൽ ഹർട്ട് ആകുമോയെന്നുള്ള ഭയമാണ് എപ്പോഴും.
ഈ സിനിമയിൽ മലയാളി പെൺകുട്ടി തമിഴ് സംസാരിക്കുന്നുണ്ട്. ആ പ്രോസസിന് ഒരു 30 ദിവസമെടുത്തു. പെർഫക്ടായി ചെയ്യണമെന്നുള്ളത് കൊണ്ടായിരുന്നു അത്. എന്തെങ്കിലും തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കുക. നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹത്തിന് ഒരുപാട് നന്ദിയുണ്ട്. ഞായറാഴ്ച ആയിട്ടും ഇത്രയും ആളുകൾ ഞങ്ങളെ കാണാൻ വന്നത് എനിക്ക് വിശ്വസിക്കാൻ ആവുന്നില്ല എന്നും സായ് പല്ലവി പറഞ്ഞു.
ഭീ കരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതം സിനിമയാകുന്ന അമരൻ ഒക്ടോബർ 31 ന് ആണ് തീയേറ്ററുകളിൽ എത്തുന്നത്. ജമ്മു കശ്മീരിലെ 44-ാമത് രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിലേക്ക് ഡെപ്യൂട്ടേഷനിലായിരിക്കെ തീ വ്രവാദ വിരുദ്ധ ഓപ്പറേഷനിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് മ രണാനന്തരം അശോക് ചക്ര നൽകി ആദരിക്കപെട്ടിരുന്നു.
2014ൽ തെക്കൻ കശ്മീരിലെ ഒരു ഗ്രാമത്തിൽ തീ വ്രവാദ വിരുദ്ധ തിരച്ചിലിന് നേതൃത്വം നൽകിയത് മുകുന്ദ് ആയിരുന്നു. ആ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയെങ്കിലും, അതിനിടെ മൂന്നു തവണ വെ ടിയേറ്റ മുകുന്ദ് ഡ്യൂട്ടി പൂർത്തിയാക്കിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഡിക്കൽ ഓഫീസറുടെ കൈകളിൽ കിടന്ന് അദ്ദേഹം മരണപ്പെടുകയായിരുന്നു.
മേജർ മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റബേക്ക വർഗീസ് മലയാളിയാണ്. ഭുവൻ അറോറ, രാഹുൽ ബോസ് തുടങ്ങിയവർക്കൊപ്പം ശ്രീകുമാർ, വികാസ് ബംഗർ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു. ഉലകനായകൻ കമൽ ഹാസൻ രാജ് കമൽ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം കേരളത്തിലെ പ്രേക്ഷകർക്ക് മുന്നിൽ എതിർക്കുന്നത് ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലനാണ്.