സായ്പല്ലവി ബോളിവുഡിലേയ്ക്ക്; നായകന്‍ ആമിര്‍ഖാന്റെ മകന്‍

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സായ് പല്ലവി. മലര്‍ മിസിനെ മറക്കാന്‍ മലയാളികള്‍ക്കാകില്ല. പ്രേമത്തിന് പിന്നാലെ മറ്റ് ഭാഷകളിലായി തിളങ്ങി നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ സായ്പല്ലവി ബോളിവുഡിലേയ്ക്ക് എത്തുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ആമിര്‍ഖാന്റെ മകന്‍ ജുനൈദ് ഖാന്‍ നായകനാവുന്ന ചിത്രത്തില്‍ സായ്പല്ലവി നായികയായി എത്തുന്നു എന്നാണ് വിവരം. പ്രണയകഥയായി ഒരുങ്ങുന്ന ചിത്രം സുനില്‍ പാണ്ഡെ ആണ് സംവിധാനം ചെയ്യുന്നത്.

സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പ്രഖ്യാപിക്കും. നയന്‍താരയ്ക്ക് പിന്നാലെ ബോളിവുഡില്‍ എത്തുന്ന തെന്നിന്ത്യന്‍ താരമാണ് സായ്പല്ലവി. ഗാര്‍ഗി ആണ് സായ്പല്ലവി നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം. ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കാളി വെങ്കട്, ആര്‍. എസ്. ശിവജി, ശ്രാവണ്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

അതേസമയം ശിവകാര്‍ത്തികേയന്റെ നായികയായി സായ്പല്ലവി അഭിനയിക്കുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന ചിത്രം രാജ്കുമാര്‍ പെരിയസ്വാമി ആണ് സംവിധാനം.

Vijayasree Vijayasree :