മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സ്റ്റേജ് പരിപാടി കഴിഞ്ഞ് കാറിൽ യാത്ര ചെയ്ത ഉണ്ടായ അപകടത്തിലാണ് സുധി മരണപ്പെടുന്നത്. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്.
രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കുമെതിരെയാണ് വിമർശനങ്ങൾ വരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ദാസേട്ടൻ കോഴിക്കോട് എന്ന വ്യക്തിയുമായി ചെയ്ത് റീലിന് പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് രേണു നേരിട്ടുകൊണ്ടിരിക്കുന്നത്. ഷോർട്ട് ഫിലിമുകളിലും ഫോട്ടോഷൂട്ടുകളിലും ധരിക്കുന്ന വസ്ത്രത്തിന്റേയും പേരിലാണ് പ്രധാനമായും രേണുവിന് വിമർശനം വരുന്നത്.
കഴിഞ്ഞ ദിവസം കൊല്ലം സുധിയുടെ മണമുള്ള പെർഫ്യൂമിനെക്കുറിച്ച് പറഞ്ഞതും വിവാദത്തിലായി. സുധിയുടെ മരണത്തിന് പിന്നാലെ ജീവിതം ബുദ്ധിമുട്ടിലായ തന്നെ ലക്ഷ്മി നക്ഷത്ര അടക്കമുള്ളവർ സഹായിക്കാറുണ്ടെന്ന് രേണു തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. കുറച്ച് നാളുൾക്ക് മുമ്പ് രേണുവിന്റെ ആവശ്യപ്രകാരം സുധിയുടെ ഗന്ധം വിദഗ്ധരുടെ സഹായത്തോടെ ദുബായിൽ പോയി പെർഫ്യൂമാക്കി ലക്ഷ്മി മാറ്റിയിരുന്നു.
ഇതിന്റെ വീഡിയോ സ്വന്തം യൂട്യൂബ് ചാനൽ വഴി ആരാധകരിലേയ്ക്ക് എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് വലിയ രീതിയിലുള്ള വിമർശനമാണ് ലക്ഷ്മിക്ക് വന്നത്. കൊല്ലം സുധിയേയും കുടുംബത്തേയും ലക്ഷ്മി നക്ഷത്ര വിറ്റ് കാശാക്കുന്നുവെന്ന തരത്തിലായിരുന്നു വിമർശനം. ലക്ഷ്മിയ്ക്ക് എതിരെയുള്ള സൈബർ ആക്രമണം വലിയ രീതിയിലാണ് വർധിച്ചത്.
എനിക്കും കിച്ചുവിനും എന്റെ വീട്ടുകാരിൽ കുറച്ച് പേർക്കും മാത്രം മനസിലാകുന്ന മണമാണത്. അത് ദേഹത്തടിച്ചാൽ നിങ്ങൾ ഓടും. വല്ലാത്ത ഗന്ധമാണതെന്നായിരുന്നു രേണു സുധി പറഞ്ഞത്. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് യൂട്യൂബർ സായ് കൃഷ്ണ. പെർഫ്യൂം ദേഹത്ത് ഉപയോഗിക്കാനുള്ളതല്ലെന്ന് പെർഫ്യൂം സമ്മാനിച്ച ലക്ഷ്മി നക്ഷത്ര നേരത്തെ പറഞ്ഞതാണെന്ന് സായ് കൃഷ്ണ ചൂണ്ടിക്കാട്ടി. പെർഫ്യൂമായി ഉപയോഗിക്കാൻ പറ്റില്ലെന്ന് അന്നേ പറഞ്ഞ കാര്യമാണ്.
പണ്ട് രേണുവിനോട് വലിയ സിംപതി ജനങ്ങൾക്കുണ്ടായിരുന്നു. അന്ന് അവർ പറയുന്നത് ഓഡിറ്റ് ചെയ്യില്ല. എന്നാൽ ഇന്ന് അങ്ങനെയല്ല. വലിയ ഹേറ്റാണ് അവർക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. ഹേറ്റിന്റെ എക്സ്ട്രീമിലാണിപ്പോൾ. അന്നും ഇന്നും രേണു പറയുന്ന കാര്യങ്ങൾ ഒന്ന് തന്നെയാണ്. പെർഫ്യൂമിനെക്കുറിച്ച് ലക്ഷ്മി നക്ഷത്ര നേരത്തെ പറഞ്ഞതും സായ് കൃഷ്ണ തന്റെ വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇതൊരിക്കലും സുഗന്ധമല്ല.
നടന്ന് പോകുമ്പോൾ ഏത് പെർഫ്യൂമാണ് അവർ അടിച്ചത് എന്ന് തോന്നിക്കുന്ന തരത്തിലുള്ള സുഗന്ധമല്ല ഇത്. അന്ന് യൂസഫ് ഭായ് എന്നോട് ഇങ്ങോട്ട് ചോദിച്ച കുറച്ച് ചോദ്യങ്ങളുണ്ടായിരുന്നു. വസ്ത്രം കുറച്ച് നാൾ എടുത്ത് വെച്ചതിനാൽ പൂപ്പലിന്റെ സ്മെൽ ഉണ്ട്. രക്തത്തിന്റെ സ്മെൽ ഉണ്ട്. വിയർപ്പിന്റെയും മണമുണ്ട്. സുധി ചേട്ടൻ കഴിക്കുമോ എന്നെന്നോട് യൂസഫിക്ക ചോദിച്ചിരുന്നു. വലിക്കാറുണ്ടായിരുന്നു.
ആ മണങ്ങളെല്ലാം ചേർന്നതാണത്. പക്ഷെ സുധി ചേട്ടന്റെ മണമാണതെന്നാണ് ലക്ഷ്മി നക്ഷത്ര പറഞ്ഞത്. എന്നാൽ ഇന്ന് രേണുവിനോടുള്ള വിരോധം കാണണം എന്ത് പറഞ്ഞിട്ടും ആളുകൾ മനസിലാക്കുന്നില്ലെന്നാണ് സായ് കൃഷ്ണ പറയുന്നത്. മീഡിയകളുടെ ചോദ്യങ്ങളെയും സായ് കൃഷ്ണ വിമർശിക്കുന്നുണ്ട്. ഇത് എവിടെ ചെന്ന് നിൽക്കുമെന്നാണ് ഞാൻ ആലോചിക്കുന്നത്. യെസ്മ സീരീസിൽ അഭിനയിക്കുമോ എന്നൊക്കെയാണ് ചോദിക്കുന്നത്.
മീഡിയ അവരെ ഭയങ്കരമായി എക്സ്പ്ലോയിറ്റ് ചെയ്യുന്നുണ്ട്. അവരതിന് നിന്ന് കൊടുക്കുന്നുമുണ്ട്. എക്സ്പ്ലോയിറ്റേഷൻ അവർ വിളിച്ച് വരുത്തുന്നത് പോലെയാണ് തനിക്ക് തോന്നിയതെന്ന് സായ് കൃഷ്ണ പറയുന്നു. കൊല്ലം സുധിയുടെ മൂത്ത മകൻ കിച്ചു കഴിഞ്ഞ ദിവസം ഒരു ഓൺലെെൻ മീഡിയക്ക് അഭിമുഖം നൽകിയിരുന്നു. അഭിമുഖത്തിൽ ആങ്കർ കിച്ചുവിനോട് ചോദിച്ച ചോദ്യങ്ങൾ വളരെ മോശമാണെന്നും സായ് കൃഷ്ണ പറയുന്നു.
ഒരു മകനോട് അമ്മയുടെ ഇപ്പോഴത്തെ കാര്യങ്ങൾ ചോദിക്കുമ്പോൾ ചോദിക്കുന്നതിൽ ഒരു മാന്യതയും ഉളുപ്പും വേണം. അതൊന്നുമില്ലാത്ത കാര്യങ്ങളാണിവർ ചോദിച്ചതെന്ന് സായ് കൃഷ്ണ തുറന്നടിച്ചു. ആ ചെക്കൻ ചെറിയ പ്രായവും റിയാക്ട് ചെയ്യാൻ പറ്റാത്ത സിറ്റുവേഷനുമായത് കൊണ്ടാണ് ഇറങ്ങിപ്പോടെ എന്ന് പറയാത്തത്. പത്ത് കൊല്ലം കഴിഞ്ഞിട്ടാണ് പോയി ചോദിച്ചതെങ്കിൽ ക്യാമറയും ലെെറ്റുമെല്ലാം എടുത്തെറിഞ്ഞ് തലയടിച്ച് പൊട്ടിച്ച് അവൻ ഇറക്കി വിടും.
അത്രയും മോശമായ ചോദ്യങ്ങളാണ് ആങ്കർ ചോദിച്ചതെന്നും സായ് കൃഷ്ണ പറയുന്നു. അഭിമുഖത്തിനിടെ രേണുവിന്റെ റീലുകളെക്കുറിച്ച് ചോദിച്ചപ്പോൾ കിച്ചു ചിരിക്കുന്നുണ്ട്. ഇത് തെറ്റായി ഓൺലെെൻ മീഡിയ വ്യാഖ്യാനിക്കും. ആ അമ്മയും മകനും തമ്മിൽ ഒരു പ്രശ്നവുമില്ല. എന്നാൽ ഈ സംഭവം കാരണം അവർ തമ്മിൽ ഈഗോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സായ് കൃഷ്ണ പറയുന്നുണ്ട്.
പഠിത്തവും കാര്യങ്ങളുമൊക്കെയയായി തിരക്കിലായത് കൊണ്ടാണ് വീഡിയോയിൽ കാണാത്തത് എന്നാണ് അഭിമുഖത്തിൽ കിച്ചു പറയുന്നത്. അമ്മയുടെ വീഡിയോസ് വരുമ്പോൾ കാണും അല്ലാതെ കമന്റുകളൊന്നും നോക്കാറില്ലെന്ന് കിച്ചു പറയുന്നു. ദാസേട്ടന്റെ കൂടെ വീഡിയോ ചെയ്യുന്ന കാര്യം പറഞ്ഞിരുന്നുവെന്നും കിച്ചു പറയുന്നു.
വീഡിയോ ചെയ്യണ്ടാ എന്ന് താൻ പറഞ്ഞിരുന്നില്ലെന്നും അത് അമ്മയുടെ ഇഷ്ടമാണെന്നും കിച്ചു പറഞ്ഞു. എന്തൊക്കെയുണ്ടെന്ന് പറഞ്ഞാലും അച്ഛൻ ആവത്തിലല്ലോ എന്നും കിച്ചു പറയുന്നു. അഭിനയത്തിൽ നിന്ന് ലഭിക്കുന്ന വരുമാനമാണോ കിച്ചുവിന്റെ പഠനത്തിന് സഹായകമാകുന്നത് എന്ന ചോദ്യത്തിന് അങ്ങനെയൊക്കെ ചെയ്യാറുണ്ടെന്നും പോക്കറ്റ് മണി അയച്ച് തരാറുണ്ടെന്നും കിച്ചു പറയുന്നു.
അമ്മയുടെ വീഡിയോസിന് താഴെ നെഗറ്റീവ് കമന്റുകൾ വരുമ്പോൾ സുഹൃത്തുക്കൾ പറയാറുണ്ടോ എന്ന ചോദ്യത്തിന് തന്റെ സുഹൃത്തുക്കൾ തന്റെ ലൈഫ് പൂർണമായി അറിയാമെന്നും കുഞ്ഞുനാൾ തൊട്ടേയുള്ള സുഹൃത്തുക്കളാണ് തന്റെതെന്നും എല്ലാ കാര്യങ്ങളും അവർക്ക് അറിയാമെന്നും കിച്ചു പറയുന്നു.
രേണു സുധിയുടെ വിവാഹം കഴിഞ്ഞെന്ന തരത്തിൽ വന്ന വാർത്തകളെക്കുറിച്ചുള്ള ചോദ്യത്തിനും കിച്ചു മറുപടി പറഞ്ഞു. അമ്മയുടെ വിവാഹം ശരിക്കും കഴിഞ്ഞാൽ കിച്ചുവിന് എന്ത് തോന്നും എന്നതായിരുന്നു ചോദ്യം.” അത് അമ്മയുടെ ഇഷ്ടമാണ്. ഞാൻ മുൻപും പറഞ്ഞിട്ടുണ്ട് അമ്മ കല്യാണം കഴിക്കുകയാണെങ്കിൽ അമ്മയുടെ ഇഷ്ടം അതിൽ എനിക്കൊരു അഭിപ്രായവും ഇല്ല.
അമ്മയ്ക്ക് അമ്മയുടേതായ ജീവിതം ഉണ്ടല്ലോ. അത്രയല്ലേ ആയിള്ളൂ, അമ്മയ്ക്ക് അങ്ങനെയൊരു താല്പര്യം ഉണ്ട്, ഒറ്റയ്ക്ക് നിൽക്കാൻ പറ്റുന്നില്ല വിവാഹം കഴിക്കണമെങ്കിൽ കുഴപ്പമില്ല. അമ്മയ്ക്ക് ഇഷ്ടമുണ്ടെങ്കിൽ അമ്മയ്ക്ക് വിവാഹം കഴിക്കാം. ഞാനായിട്ട് അതിന് എതിരുനിൽക്കില്ല. പഠിക്കണം ജോലി നേടണമെന്നാണ് ആഗ്രഹമെന്നും കിച്ചു പറയുന്നു.
പുതിയ വീട് വെച്ചിരിക്കുന്നത് രേണുവിന്റെ പേരിലാണെന്നും കിച്ചുവിനെ ഇറക്കിവിട്ടു എന്ന തരത്തിൽ ഉയരുന്ന വിമർശനങ്ങൾക്കും കിച്ചു മറുപടി പറഞ്ഞു.തന്റെയും അനിയന്റെയും പേരിൽ തന്നെയാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അറിയാവുന്നവർക്ക് അറിയാം അല്ലാത്തവർ ആണ് ഇങ്ങനെ പറയുന്നതെന്നും കിച്ചു പറയുന്നു. ബിഗ് ബോസിലേക്ക് അവസരം വന്നാൽ അമ്മ പോകുന്നതിൽ എതിർപ്പില്ലെന്നും കിച്ചു പറയുന്നു.
ദാസേട്ടൻ കോഴിക്കോടുമായി വീഡിയോ ചെയ്തപ്പോൾ വന്ന മോശം കമന്റ് വന്നപ്പോൾ ദാസേട്ടൻ കോഴിക്കോട് കേസുകൊടുത്തതിനെ പറ്റി അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് കേസ് കൊടുത്തത് നല്ല കാര്യമാണെന്ന് കിച്ചു പറയുന്നു. അവർ അഭിനയിക്കുകയാണല്ലോ, അവർ എങ്ങനെയാണെന്ന് അവർക്ക് രണ്ട് പേർക്കും അറിയാം, എനിക്ക് അമ്മയേയും അറിയാം, കേസ് കൊടുത്തത് നല്ല കാര്യമാണ് എന്നും കിച്ചു പറഞ്ഞു.
അതേസമയം, പെർഫ്യൂം ഉപയോഗിക്കാത്തതിനെക്കുറിച്ച് രേണു പറഞ്ഞ കാര്യങ്ങൾ പല രീതിയിലും തെറ്റായാണ് വ്യാഖ്യാനിക്കപ്പെട്ടത്. എന്റെ പൊന്ന് സുഹൃത്തുക്കളേ ആ പെർഫ്യൂം അടിക്കാനുള്ളതല്ല. എനിക്കും കിച്ചുവിനും എന്റെ വീട്ടുകാരിൽ കുറച്ച് പേർക്കും മാത്രം മനസിലാകുന്ന ഗന്ധമാണത്. ഇന്ന് ഈ നിമിഷം വരെ ദേഹത്ത് അടിച്ചിട്ടില്ല.
അങ്ങനെയുള്ള പെർഫ്യൂം അല്ലത്. സുധി ചേട്ടനെ ഓർക്കുമ്പോൾ അത് തുറന്ന് മണത്ത് നോക്കും. അദ്ദേഹത്തിന്റെ സാന്നിധ്യം ഇവിടെ എവിടെയോ ഉണ്ടെന്ന് തോന്നും. അതിന് വേണ്ടിയുള്ള പെർഫ്യൂം ആണ്. അത് ദേഹത്തടിക്കാൻ പറ്റില്ല. നിങ്ങൾ അത് മണത്താൽ ഇവിടെ നിന്നും ഓടും. അത് പോലൊരു ഗന്ധമാണ്. സുധി ചേട്ടൻ ഷൂട്ട് കഴിഞ്ഞ് വന്ന് കുളിക്കുന്നതിന് മുമ്പ് ഷർട്ട് ഊരിയിടും. വിയർപ്പും എല്ലാം കൂടിയുള്ള സ്മെൽ ആണ്. അതെങ്ങനെ ദേഹത്തടിക്കും. അത് അടിക്കാൻ പറ്റുന്നത് അല്ല. തീർന്നിട്ടുമില്ല. അത് പോലെ തന്നെ ഇരിപ്പുണ്ടെന്നുമാണ് രേണു പറഞ്ഞത്.
ഞാനാണ് ലക്ഷ്മിയോട് സുധി ചേട്ടന്റെ ഗന്ധം പെർഫ്യൂമാക്കി ലഭിക്കുന്നതിന്റെ സാധ്യതയെ കുറിച്ച് പറഞ്ഞത്. ലക്ഷ്മിക്ക് ഞാൻ പറയും വരെ ഇക്കാര്യം അറിയില്ലായിരുന്നു. ശേഷമാണ് ചിന്നു അതിനുള്ള ശ്രമം തുടങ്ങിയത്. സുധി ചേട്ടൻ ജീവിച്ചിരുന്ന സമയത്താണ് ദുബായിലുള്ള യൂസഫ്ക്കയുടെ വീഡിയോ ഞാൻ ആദ്യമായി കണ്ടത്.
മാത്രമല്ല മരിച്ചവരുടെ ഗന്ധം പെർഫ്യൂമാക്കി കിട്ടുമെന്ന കാര്യം ഞാൻ സുധി ചേട്ടനോട് പറയുകയും ചെയ്തിരുന്നു. അന്ന് ചേട്ടൻ അത് കേട്ട് അത്ഭുതത്തോടെ ഇരിക്കുകയാണ് ചെയ്തത്. ചിന്നു വീഡിയോ ഇട്ടത് പ്രമോഷന് വേണ്ടിയല്ല. വീഡിയോ എടുക്കണമെന്ന് ചിന്നുവിനോട് പറഞ്ഞത് ഞാനാണ്. പിന്നെ എന്തിനാണ് സുധി ചേട്ടനെ വിറ്റ് ചിന്നു കാശാക്കുന്നുവെന്ന് ആളുകൾ പറയുന്നതെന്ന് അറിയില്ല.
ചിന്നുവിനോട് പറഞ്ഞാൽ എന്റെ ആഗ്രഹം സാധിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് സുധി ചേട്ടന്റെ ഗന്ധം പെർഫ്യൂമാക്കി തരാൻ സാധിക്കുമോയെന്ന് ഞാൻ ചോദിച്ചത്. ഞങ്ങൾക്ക് വേണ്ടി കൂടിയാണ് കഴിഞ്ഞ ഒരു വർഷമായി ചിന്നു ജീവിക്കുന്നത്. സുധി ചേട്ടൻ മരിച്ച് ഒമ്പതിന്റെ അന്ന് മുതൽ ചിന്നു സഹായങ്ങൾ ചെയ്യുന്നുണ്ട്.
സുധി ചേട്ടനുള്ളപ്പോഴും ചിന്നു സഹായിക്കാറുണ്ടായിരുന്നു. ചോദിക്കാതെയും പറയാതെയും അറിഞ്ഞ് ചിന്നു സഹായിക്കാറുണ്ട്. ഇരുചെവി അറിയാതെയാണ് ചിന്നു സഹായിക്കാറ്. എന്നിട്ടും ആളുകൾ ആ കുട്ടിയെ കുറ്റപ്പെടുത്തുന്നത് കാണുമ്പോൾ വിഷമം തോന്നും. ചിന്നു എന്ത് ചെയ്താലും അതിന്റെ ഓഹരി ആ കുട്ടി ഞങ്ങൾക്ക് തരാറുണ്ട്. അവൾ ബിജിഎം ഇട്ടതിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. അങ്ങനെ മോശമായി ചിന്നു ഞങ്ങളോട് ഒന്നും ചെയ്യില്ലെന്നുമായിരുന്നു രേണു പറഞ്ഞിരുന്നത്.