മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് ഉല്ലാസ് പന്തളം. മിമിക്രി വേദികളിലൂടെ എത്തിയാണ് ഉല്ലാസ് പ്രേക്ഷകരുടെ പ്രിയങ്കരനായത്. പൊട്ടിച്ചിരിപ്പിക്കുന്ന കൗണ്ടറുകളിലൂടേയും ശരീരഭാഷയിലൂടേയും നിരവധി തവണയാണ് ഉല്ലാസ് പ്രേക്ഷകരെ കയ്യിലെടുത്തത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹം വീണ്ടും വിവാഹിതനായി എന്നുള്ള വാർത്തകൾ പുറത്തെത്തിയിരുന്നത്. പിന്നാലെ കടുത്ത സൈബർ ആക്രമണവും അദ്ദേഹത്തിനെതിരെ വന്നിരുന്നു.
ഒരു വർഷം മുമ്പായിരുന്നു ഉല്ലാസിന്റെ ആദ്യ ഭാര്യ മ രണപ്പെടുന്നത്. ആദ്യ ഭാര്യ മരിച്ച് ഒരു കൊല്ലം കഴിഞ്ഞതും രണ്ടാമതും വിവാഹം കഴിച്ചതിനെയാണ് ചിലർ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. അന്നും ഉല്ലാസിനെതിരെ കടുത്ത വിമർശനങ്ങൾ വന്നിരുന്നു. ഉല്ലാസിന്റെ ഭാഗത്ത് യാതൊരു തെറ്റുമില്ല എന്നായിരുന്നു നിഷയുടെ അച്ഛൻ പോലും പ്രതികരിച്ചിരുന്നത്.
മാനസിക പിരിമുറുക്കം കാരണമായിരിക്കാം മകൾ ആ ത്മഹത്യയിലേക്ക് എത്തിയത് എന്നും പറഞ്ഞിരുന്നു. രണ്ടാം വിവാഹത്തിൽ ആശയുടെ പിതാവ് അടക്കം ഉല്ലാസിന് പിന്തുണയാണ് നൽകിയിരുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ ബിഗ് ബോസ് താരവും യൂട്യൂബറുമായ സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായ് കൃഷ്ണയുടെ പ്രതികരണവും വൈറലായി മാറുകയാണ്.
രണ്ടാമത് വിവാഹം കഴിച്ച ഉല്ലാസ് പന്തളത്തിനെ നാട്ടുകാർ പറയാനൊന്നും ബാക്കിയില്ല. ഇതെന്താണ് രണ്ടാമത് വിവാഹം കഴിക്കാൻ പാടില്ലേ, ആദ്യ ഭാര്യ മരിച്ച് കഴിഞ്ഞാൽ അതിന്റെ വിഷമത്തിൽ സങ്കടപ്പെട്ട് താടിയും നീട്ടി വളർത്തി, സങ്കടപ്പെട്ട്, കള്ളുംകുടിച്ച്, ജീവിതവും തുലച്ചും വീട്ടിൽ ഇരിക്കണമെന്നാണോ നിങ്ങൾ പറയുന്നത്’ എന്നാണ് സായി കൃഷ്ണ ചോദിക്കുന്നത്.
വീണ്ടും ഒരു കല്യാണം കഴിക്കണോ വേണ്ടയോ എന്നുള്ളത് ഉല്ലാസ് പന്തളത്തിന്റെ പേഴ്സണൽ ചോയ്സാണ്. ആരാണെങ്കിലും അത് അവരുടെ തിരഞ്ഞെടുപ്പാണ്. അതിൽ മറ്റുള്ളവർക്ക് എന്ത് കാര്യം എന്നാണ്. ഈ വാർത്തയുമായി ബന്ധപ്പെട്ട കമന്റ് ബോക്സിൽ എന്തൊക്കെ കാര്യങ്ങളാണ് പറയുന്നത്. ആ ചേച്ചിക്ക് ആ ത്മഹത്യ ചെയ്യേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ. ദാ കണ്ടില്ലേ, അയാൾ പാഠം പഠിക്കുമെന്ന് വിചാരിച്ചു.
ഒരു കൊല്ലം കഴിഞ്ഞപ്പോൾ വീണ്ടും കല്യാണം കഴിച്ച് സുഖമായി ജീവിക്കാൻ പോകുന്നു, ഇത്രയേയുള്ളു. പക്ഷെ ആ കുട്ടികളുടെ കാര്യമോ. നഷ്ടപ്പെട്ടത് ആ കുട്ടികൾക്ക് മാത്രമാണ്. സ്വന്തം അമ്മയോളം വരില്ല. ഒരു പെണ്ണില്ലാതെ 90 ശതമാനം ആണുങ്ങൾക്കും ജീവിക്കാൻ ആകില്ല, എന്നാൽ സ്ത്രീകൾ അങ്ങനെ അല്ല’ എന്നൊക്കെയാണ് കമന്റ് എന്ന് സായി കൃഷ്ണ പറയുന്നു.
എത്രയോ ആണുങ്ങളും പെണ്ണുങ്ങളും ഒറ്റക്ക് താമസിക്കുന്നുണ്ട്. അതൊക്കെ ഓരോരുത്തരുടെ തീരുമാനങ്ങളല്ലേ. പിന്നെ ആ ത്മഹത്യ ചെയ്യുന്നവരാണ് ഞാൻ എന്തിന് ആ ത്മഹത്യ ചെയ്യുന്നു എന്നും, തന്റെ കുട്ടികളുടെ കാര്യവുമൊക്കെ ചിന്തിക്കേണ്ടത്. നിന്നെ ഞാൻ പാഠം പഠിപ്പിക്കുമെടാ എന്ന മാനസികാവസ്ഥയിലൊക്കെ പോയി ആ ത്മഹത്യ ചെയ്ത് കഴിഞ്ഞാൽ, അത് ആ ത്മഹത്യ ചെയ്യുന്നവരുടെ കുഴപ്പമാണ്.
ഭാര്യ ആ ത്മഹത്യ ചെയ്താൽ ഭർത്താവിന് രണ്ടാം വിവാഹം കഴിക്കാൻ പാടില്ലെന്ന് എവിടേയും പറഞ്ഞിട്ടില്ല. എന്തെങ്കിലും ദു രൂഹത ഉണ്ടെങ്കിൽ തന്നെ ഇവിടെ പൊലീസും നിയമവുമൊക്കെ ഉണ്ടല്ലോ. മ രിച്ച ആളുടെ രക്ഷിതാക്കളും ഉണ്ട്. എന്നാൽ ഇവിടെ അതുമായി ബന്ധപ്പെട്ട് ഒരു ആരോപണം ഉല്ലാസ് പന്തളത്തിനെതിരെ ഉയർന്നിട്ടില്ലെന്നും സായി കൃഷ്ണ പറയുന്നു.
അതേസമയം, 2022 ലായിരുന്നു ഉല്ലാസിന്റെ ഭാര്യയുടെ മ രണം. പുലർച്ചെ രണ്ട് മണിയോടെ വീടിന്റെ ഒന്നാം നിലയിൽ തൂ ങ്ങിയ നിലയിലാണ് ആശയെ കണ്ടെത്തിയത്. 38 വയസായിരുന്നു ആശയ്ക്ക്. മ രണവുമായി ബന്ധപ്പെട്ട് കടുത്ത സൈബർ ആക്രമണമാണ് ഉല്ലാസിന് നേരയുണ്ടായത്. ഇവർ തമ്മിലുള്ള തർക്കവും ഉല്ലാസിന്റെ വ ഴിവിട്ട ജീവിതവുമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാരോപിച്ചായിരുന്നു സൈബർ ആ ക്രമണം.